Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തദ്ദേശവകുപ്പിന്റെ ഭാഗമായ അഞ്ച് വകുപ്പുകൾ ഇനി പൊതു സർവീസ്; ജീവനക്കാരെ ഏകോപിപ്പാക്കാനുള്ള സർക്കാർ കരടുരേഖയ്ക്ക് നിയമസഭയിൽ അംഗീകാരം ലഭിച്ചു; നിയമനവും സ്ഥലംമാറ്റവും ഇനി പൊതു സർവീസ് ചട്ടപ്രകാരം; തദ്ദേശസ്ഥാപനങ്ങളുടെ അധികാരപരിധിയെ അട്ടിമറിക്കുന്നെന്ന് പ്രതിപക്ഷം

തദ്ദേശവകുപ്പിന്റെ ഭാഗമായ അഞ്ച് വകുപ്പുകൾ ഇനി പൊതു സർവീസ്; ജീവനക്കാരെ ഏകോപിപ്പാക്കാനുള്ള സർക്കാർ കരടുരേഖയ്ക്ക് നിയമസഭയിൽ അംഗീകാരം ലഭിച്ചു; നിയമനവും സ്ഥലംമാറ്റവും ഇനി പൊതു സർവീസ് ചട്ടപ്രകാരം; തദ്ദേശസ്ഥാപനങ്ങളുടെ അധികാരപരിധിയെ അട്ടിമറിക്കുന്നെന്ന് പ്രതിപക്ഷം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തദ്ദേശവകുപ്പിന്റെ ഭാഗമായി പ്രവർക്കുന്ന അഞ്ച് വകുപ്പുകൾ ഏകോപിപ്പാക്കാനൊരുങ്ങി സർക്കാർ തീരുമാനം. അഞ്ചു വകുപ്പിലായി പ്രവർത്തിക്കുന്ന ജീവനക്കാരെ ഒരു പൊതുസർവീസിന്റെ ഭാഗമാക്കിയുള്ള നിയമഭേദഗതിയാണ് നിയമസഭ പാസാക്കിയത്. ഗ്രാമവികസനം, നഗരവികസനം, എൻജിനിയറിങ് വിഭാഗം, നഗരാസൂത്രണം, പഞ്ചായത്ത് വകുപ്പുകളിലെ ജീവനക്കാരെയാണ് ഏകോപിപ്പിക്കുന്നത്.ഇതോടെ ഇനി സ്ഥാനക്കയറ്റം, സ്ഥലം മാറ്റം ജീവനക്കാരുടെ നിയമനം എന്നിവ ഈ പൊതുഭരണത്തിന്റെ കീഴിലായിരിക്കും നടപ്പിലാക്കുക. ഇതുവരെ ത്രിടയർ സംവിധാനത്തിലൂടെ അധികാര വികേന്ത്രീകൃത പദ്ധതിയാണ് സർക്കാർ നടത്തിവരുന്നത്. ഇതിൽ നിന്ന് മാറ്റം വരുത്തിയുള്ള പരിഷ്‌ക്കാരങ്ങളാകും നിലവിൽ വരിക.

തദ്ദേശ സ്ഥാപനങ്ങളുടെ ഭൂമി ഗസറ്റ് വിജ്ഞാപനത്തിലൂടെ സർക്കാരിന് ഏറ്റെടുക്കാമെന്ന വ്യവസ്ഥയും ഭേദഗതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ അധികാരം കവർന്നെടുക്കുന്നതും വികേന്ദ്രീകരണത്തിനു പകരം കേന്ദ്രീകരണമാണ് സർക്കാർ നടപ്പാക്കുന്നതെന്നും പ്രതിപക്ഷം ആരോപിച്ചു.

തദ്ദേശ സ്വയംഭരണ പൊതുസർവീസ് സർക്കാരിന്റെ പ്രഖ്യാപിത നയമാണെന്ന് മന്ത്രി എ.സി. മൊയ്തീൻ വിശദീകരിച്ചു. വകുപ്പ് ഏകീകരണത്തിനായി സമിതിയെ നിയോഗിക്കുകയും പ്രിൻസിപ്പൽ ഡയറക്ടറേറ്റ് രൂപവത്കരിക്കുകയും ചെയ്തു. വകുപ്പ് സെക്രട്ടറിമാരിൽനിന്ന് നിർദ്ദേശം സ്വീകരിച്ചിട്ടുമുണ്ട്. ഇതിന്റെയൊക്കെ അടിസ്ഥാനത്തിൽ തദ്ദേശ സ്വയംഭരണ പൊതുസർവീസിനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചുവരുകയാണ്. അതിന്റെ മുന്നോടിയായാണ് ജീവനക്കാരുടെ ഏകീകരണം. ഇതിൽ സ്ഥാനക്കയറ്റം, സ്ഥലംമാറ്റം തുടങ്ങി എല്ലാ കാര്യങ്ങളിലും ചർച്ചനടത്തി വിശദമായ ചട്ടം തയ്യാറാക്കുമെന്നും മന്ത്രി വിശദീകരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP