Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആദ്യം പോവുക ആസൂത്രണബോർഡ് ഉപാധ്യക്ഷൻ; പിന്നീട് മുഖ്യമന്ത്രിയും സംഘവും; ജപ്പാനും കൊറിയയും കാണാൻ തയ്യാറെടുക്കുന്നത് പിണറായിക്ക് പുറമേ മന്ത്രിമാരായ ഇപി ജയരാജനും എകെ ശശീന്ദ്രനും ചീഫ് സെക്രട്ടറിയും; ഈ മാസം 24 മുതൽ ഡിസംബർ നാലുവരെ വിദേശ നിക്ഷേപം തേടി മുഖ്യമന്ത്രിയും സംഘവും ചുറ്റിക്കറങ്ങലിന്

ആദ്യം പോവുക ആസൂത്രണബോർഡ് ഉപാധ്യക്ഷൻ; പിന്നീട് മുഖ്യമന്ത്രിയും സംഘവും; ജപ്പാനും കൊറിയയും കാണാൻ തയ്യാറെടുക്കുന്നത് പിണറായിക്ക് പുറമേ മന്ത്രിമാരായ ഇപി ജയരാജനും എകെ ശശീന്ദ്രനും ചീഫ് സെക്രട്ടറിയും; ഈ മാസം 24 മുതൽ ഡിസംബർ നാലുവരെ വിദേശ നിക്ഷേപം തേടി മുഖ്യമന്ത്രിയും സംഘവും ചുറ്റിക്കറങ്ങലിന്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംഘം വീണ്ടും വിദേശ പര്യടനത്തിന്. ജപ്പാൻ, കൊറിയ സന്ദർശനത്തനാണ് തയ്യാറെടുക്കുന്നത്.

മന്ത്രിമാരായ ഇ.പി. ജയരാജൻ, എ.കെ. ശശീന്ദ്രൻ, ചീഫ് സെക്രട്ടറി ടോം ജോസ്, ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ വി.കെ. രാമചന്ദ്രൻ എന്നിവരും സംഘത്തിലുണ്ടാകും. ഈ മാസം 24 മുതൽ ഡിസംബർ നാലുവരെയാണു പര്യടനം. 30 വരെ ജപ്പാനിലും 30 മുതൽ ഡിസംബർ നാലുവരെ കൊറിയയിലുമാണ് സന്ദർശനം.

സംസ്ഥാനത്തേക്ക് കൂടുതൽ നിക്ഷേപങ്ങൾ ആകർഷിക്കുകയും വ്യാപാര, വാണിജ്യ സഹകരണം മെച്ചപ്പെടുത്തുകയും സാംസ്‌കാരിക വിനിമയം അടക്കമുള്ളവയിൽ കൂടുതൽ സഹകരണം ഉറപ്പുവരുത്തുകയുമാണു ലക്ഷ്യമെന്ന് ആസൂത്രണ സാമ്പത്തികകാര്യ വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. യാത്രച്ചെലവ് പൂർണമായും സംസ്ഥാനസർക്കാർ വഹിക്കും. ആസൂത്രണബോർഡ് ഉപാധ്യക്ഷൻ 20-നു തന്നെ ജപ്പാനിലേക്കു തിരിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP