Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

എക്‌സിബിഷനും കലാപരിപാടികൾക്കുമായി 4.3 കോടി; മീഡിയോ കോൺക്ലേവിന് 61 ലക്ഷം; ഹോൾഡിങ്ങുകൾ വയ്ക്കാൻ 28 ലക്ഷം; എല്ലാം കൂടി അടിച്ചു പൊളിച്ച് കളഞ്ഞത് പത്ത് കോടി; ധൂർത്തിന് തെളിവായി പിണറായി വിജയൻ സർക്കാരിന്റെ ആയിരം ദിനം ആഘോഷവും

എക്‌സിബിഷനും കലാപരിപാടികൾക്കുമായി 4.3 കോടി; മീഡിയോ കോൺക്ലേവിന് 61 ലക്ഷം; ഹോൾഡിങ്ങുകൾ വയ്ക്കാൻ 28 ലക്ഷം; എല്ലാം കൂടി അടിച്ചു പൊളിച്ച് കളഞ്ഞത് പത്ത് കോടി; ധൂർത്തിന് തെളിവായി പിണറായി വിജയൻ സർക്കാരിന്റെ ആയിരം ദിനം ആഘോഷവും

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ധൂർത്തിന് തെളിവായി പിണറായി വിജയൻ സർക്കാരിന്റെ ആയിരം ദിനം ആഘോഷവും. ആയിരം ദിനം ആഘോഷിക്കാൻ ചെലവിട്ടത് 10,27,31,806 രൂപയാണ്. പ്രദർശനങ്ങളും കലാപരിപാടികളും മറ്റും സംഘടിപ്പിക്കാനും പരസ്യബോർഡുകൾ വെക്കാനുമാണ് തുക ചെലവിട്ടത്.

ജലഗതാഗത വകുപ്പിന്റെ ബോട്ടുകളിലെ പരസ്യത്തിന്റെ തുക അനുവദിച്ചിട്ടില്ലാത്തതിനാൽ ഈ കണക്കിൽ വന്നിട്ടില്ല. എൽദോസ് കുന്നപ്പിള്ളിയുടെ ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രിയാണ് നിയമസഭയെ ഇക്കാര്യമറിയിച്ചത്.

ഇനം, ചെലവ്

* എക്‌സിബിഷൻ-കലാപരിപാടികൾ 4,32,62,264
* മീഡിയ കോൺക്ലേവ് 61,95,000
* വികസന സെമിനാർ 21,46,101
* ഉദ്ഘാടനം, സമാപനം 33,20,140
* പ്രചാരണ കലാപരിപാടികൾ 13,00,000
* ജില്ലാതല പ്രചാരണം 6,70,916
* ജില്ലാതല പ്രദർശന വിപണന മേള 11,50,173
* കെ.എ.സ്.ആർ.ടി.സി. പരസ്യം 2,19,88,035
* ഹോർഡിങ്ങുകൾ സ്ഥാപിക്കാൻ 28,92,380
* പുസ്തകങ്ങൾ അച്ചടി 1,40,44,384
* വിവിധതരം പരസ്യം 17,33,066
* ഡോക്യുമെന്ററി ഫെസ്റ്റ് 19,71,214
* മറ്റു ഹോർഡിങ് 19,38,462

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP