Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വാഗ്ദാന ലംഘനം; തുന്നൽ സൂചി ഉപേക്ഷിച്ച് തെരുവിലിറങ്ങി തയ്യൽ തൊഴിലാളികൾ; സെക്രട്ടറിയേറ്റിനെ മനുഷ്യസാഗരമാക്കി മാറ്റി ടെയിലേഴ്‌സ് അസോസിയേഷൻ മാർച്ച്

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വാഗ്ദാന ലംഘനം; തുന്നൽ സൂചി ഉപേക്ഷിച്ച് തെരുവിലിറങ്ങി തയ്യൽ തൊഴിലാളികൾ; സെക്രട്ടറിയേറ്റിനെ മനുഷ്യസാഗരമാക്കി മാറ്റി ടെയിലേഴ്‌സ് അസോസിയേഷൻ മാർച്ച്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് പടിയെ ജനസാഗരമാക്കി മാറ്റി തയ്യൽ തൊഴിലാളി അസോസിയേഷന്റെ പ്രതിഷേധ മാർച്ച്.കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വാഗ്ദാനലംഘനങ്ങൾക്ക് എതിരായാണ് ഓൾ കേരള ടെയ്ലേഴ്‌സ് അസോസിയേഷൻ കഴിഞ്ഞ ദിവസം തെരുവിലിറങ്ങിയത്. തുന്നൽ സൂചി ഉപേക്ഷിച്ച് തയ്യൽക്കാർ തെരുവിലിറങ്ങിയപ്പോൾ തലസ്ഥാന നഗരി മനുഷ്യസാഗരമായിരുന്നു. സെക്രട്ടേറിയറ്റിലേക്ക് നടത്തിയ 

മാർച്ച് വൻ ശക്തിപ്രകടനമായി. പ്രസവാനുകൂല്യം ലഭിക്കാത്ത അമ്മമാരടക്കം ആയിരങ്ങൾ അണിനിരന്നു.തയ്യൽ തൊഴിലാളി ക്ഷേമനിധി സംരക്ഷിക്കുക, ക്ഷേമനിധി നിയമം ഭേദഗതി ചെയ്യുക, പെൻഷൻ വിതരണത്തിലെ അപാകത പരിഹരിക്കുക, പ്രസവാനുകൂല്യ കുടിശിക വിതരണം ചെയ്യുക, ഇഎസ്‌ഐ ആനുകൂല്യം നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. തയ്യൽത്തൊഴിലാളികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ അടിയന്തര നടപടി വേണമെന്നു സമരം ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

ബിജെപി നേതാവ് വി.വി.രാജേഷ്, അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ.മാനുക്കുട്ടൻ, ജനറൽ സെക്രട്ടറി എൻ.സി.ബാബു, ട്രഷറർ ജി.കാർത്തികേയൻ, എസ്.സതികുമാർ, എം. കെ. പ്രകാശൻ, ജി.സജീവൻ, എ.എസ്.കുട്ടപ്പൻ എന്നിവർ പ്രസംഗിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP