Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബി.സി.സി ഐ ചെയർമാനായി ഗാംഗുലി നിയമിതനായതിന് പിന്നാലെ തീകോരിയിടുന്ന പ്രസ്താവനയുമായി മുൻ ക്രിക്കറ്റ് താരവും ബി.ജെപി എംപിയുമായ ഗൗതം ഗംഭീർ; ആറ് മാസം തികയ്ക്കാതെ ദാദ രാജിവയ്‌ക്കേണ്ടി വരിക ദൗർഭാഗ്യമെന്ന് ഗംഭീറിന്റെ ലേഖനം; വാക്കുകൾ ബി.സി.സിഐ ചട്ടങ്ങളെ രൂക്ഷഭാഷയിൽ വിമർശിച്ച്  

ബി.സി.സി ഐ ചെയർമാനായി ഗാംഗുലി നിയമിതനായതിന് പിന്നാലെ തീകോരിയിടുന്ന പ്രസ്താവനയുമായി മുൻ ക്രിക്കറ്റ് താരവും ബി.ജെപി എംപിയുമായ ഗൗതം ഗംഭീർ; ആറ് മാസം തികയ്ക്കാതെ ദാദ രാജിവയ്‌ക്കേണ്ടി വരിക ദൗർഭാഗ്യമെന്ന് ഗംഭീറിന്റെ ലേഖനം; വാക്കുകൾ ബി.സി.സിഐ ചട്ടങ്ങളെ രൂക്ഷഭാഷയിൽ വിമർശിച്ച്   

മറുനാടൻ ഡെസ്‌ക്‌

 

ന്യൂഡൽഹി: ബി.സി.സിഐ പ്രസിഡന്റായി ചുമതലയേറ്റ ഗാംഗുലിക്കെതിരെ ഒളിയമ്പുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീർ രംഗത്തെത്തിയത് കഴിഞ്ഞദിവസമാണ്. ഗാംഗുലിയെ തള്ളിയും തലോടിയുപമുള്ള ഗംഭീറിന്റെ പരാമർശം ബി.സി.സിഐ ചട്ടങ്ങളെ വിമർശിച്ചും കൂടിടായിയരുന്നു. ഒരു ദേശീയ മാധ്യമത്തിന് എഴുതിയ ലേഖനത്തിൽ ദാദയ്‌ക്കെതിരെ ഒളിയമ്പുമായി ഗംഭീർ രംഗത്തെത്തിയത്.

ആറുമാസത്തിനുള്ളിൽ ഗാംഗുലി വിരമിക്കേണ്ടി വന്നാൽ അത് നാണക്കേടാണെന്നാണ് ഗംമ്പീർ കുറ്റപ്പെടുത്തയത്. നിലിവിലുള്ള ചട്ടം അനുസരിച്ച് ബിസിസിഐ ഭാരവാഹികൾ ആറു വർഷം കഴിഞ്ഞാൽ മൂന്നു വർഷം മാറിനിൽക്കണമെന്ന (കൂളിഭ് ഓഫ്) വ്യവസ്ഥയാണ് ഗാംഗുലിക്കു ഭീഷണിയാകുന്നത്. മുൻപ് അഞ്ചു വർഷത്തിലധികം ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റായിരുന്നതിനാൽ നിയമമനുസരിച്ച് ഗാംഗുലി 10 മാസം കഴിഞ്ഞാൽ സ്ഥാനമൊഴിയണം. ഈ സാഹചര്യത്തിലാണ് ഗംഭീർ നിലപാടുമായി രംഗത്തെതിയത്.

'ബിസിസിഐ ഭാരവാഹികൾക്ക് മൂന്നു വർഷത്തെ നിർബന്ധിത ഇടവേള വ്യവസ്ഥ ചെയ്യുന്ന നിയമത്തോട് എനിക്ക് വ്യക്തിപരമായി താൽപര്യമില്ല. ഇക്കാര്യം ഞാൻ മുൻപും പറഞ്ഞിട്ടുണ്ട്. ഇപ്പോൾ ആവർത്തിക്കുന്നു. ഇന്ത്യൻ ക്രിക്കറ്റിന് ആവശ്യം സൗരവ് ഗാംഗുലിയേപ്പോലുള്ള ഭരണാധികാരികളെയാണ്. സ്വതന്ത്രമായി തീരുമാനങ്ങളെടുക്കാനുള്ള മനസ്സു മാത്രമല്ല, സമഗ്രമായ വളർച്ചയിലേക്ക് ഇന്ത്യൻ ക്രിക്കറ്റിനെ നയിക്കാനുള്ള കഴിവും അവർക്കുണ്ട്' ഗംഭീർ എഴുതി.

'അതിലേറെ പ്രധാനപ്പെട്ട ഒന്നുണ്ട്. തന്റെ കരുത്തിനേക്കാൾ ദൗർബല്യങ്ങളെക്കുറിച്ച് ധാരണയുള്ളയാളാണ് ഗാംഗുലി. അതുകൊണ്ടുതന്നെ അതെങ്ങനെ മറികടക്കണമെന്നും അറിയാം. 10 മാസത്തിനുശേഷം ദാദ സ്ഥാനമൊഴിയുന്ന സാഹചര്യമുണ്ടായാൽ ലജ്ജാകരമെന്നേ പറയാനുള്ളൂ. അതേസമയം, ലോധ കമ്മിറ്റി നിർവഹിച്ച ചരിത്രപരമായ ദൗത്യത്തെ ഞാൻ തള്ളിപ്പറയുന്നുമില്ല' ഗംഭീർ വ്യക്തമാക്കി.

അതിനിടെ, ബിസിസിഐ ഭാരവാഹികൾക്ക് ആറു വർഷത്തിനിടെ ഒരു നിർബന്ധിത കൂളിങ് ഓഫ് നിർദ്ദേശിക്കുന്ന ലോധ കമ്മിറ്റി നിർദ്ദേശം നീക്കാനുള്ള ആലോചനയും അണിയറയിൽ ശക്തമാണ്. ഡിസംബർ ഒന്നിന് മുംബൈയിൽ നടക്കുന്ന ബിസിസിഐയുടെ വാർഷിക ജനറൽ ബോഡിയിൽ ഇക്കാര്യം ചർച്ച ചെയ്യുമെന്നാണ് വിവരം. സുപ്രീംകോടതിയുടെ അനുമതിയുണ്ടെങ്കിലേ ഇതു സാധിക്കൂ. പ്രസിഡന്റ്, സെക്രട്ടറി സ്ഥാനങ്ങളിലുള്ളവർക്കു മാത്രം ഇളവു നൽകാനാണ് ആലോചന.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP