Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രോഗം അഭിനയിച്ചെത്തിയവർക്ക് മനോരോഗാശുപത്രിയിൽ അഡ്‌മിഷൻ; ഇനിയും ഇത്തരം രോഗികളെ അയയ്ക്കും എന്ന് പറഞ്ഞതോടെ യഥാർഥരോഗികളെയും തിരിച്ചയച്ചു; മൈത്രേയൻ തന്റെ 'മനുഷ്യരറിയാൻ' പുസ്തകത്തിൽ ഉന്നയിക്കുന്ന ആശയങ്ങളെ ഖണ്ഡിച്ച് ഡോ. ജോസ്റ്റിൻ ഫ്രാൻസിസ്; സൈക്ക്യാട്രി ഒരു കപട ശാസ്ത്രമാണോ, അതോ മൈത്രേയൻ മാപ്പു പറയണോ; സോഷ്യൽ മീഡിയയിൽ ചൂടൻ ചർച്ച

രോഗം അഭിനയിച്ചെത്തിയവർക്ക് മനോരോഗാശുപത്രിയിൽ അഡ്‌മിഷൻ; ഇനിയും ഇത്തരം രോഗികളെ അയയ്ക്കും എന്ന് പറഞ്ഞതോടെ യഥാർഥരോഗികളെയും തിരിച്ചയച്ചു; മൈത്രേയൻ തന്റെ 'മനുഷ്യരറിയാൻ' പുസ്തകത്തിൽ ഉന്നയിക്കുന്ന ആശയങ്ങളെ ഖണ്ഡിച്ച് ഡോ. ജോസ്റ്റിൻ ഫ്രാൻസിസ്; സൈക്ക്യാട്രി ഒരു കപട ശാസ്ത്രമാണോ, അതോ മൈത്രേയൻ മാപ്പു പറയണോ; സോഷ്യൽ മീഡിയയിൽ ചൂടൻ ചർച്ച

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സൈക്ക്യാട്രി ഒരു കപട ശാസ്ത്രമാണോ? നവ മാധ്യമങ്ങളിൽ ഉയരുന്ന പ്രാധാന സംവാദ വിഷയമാണത്. എഴുത്തുകാരനും സ്വതന്ത്ര ചിന്തകനുമായ മൈത്രേയൻ തന്റെ വിഖ്യാതമായ 'മനുഷ്യരറിയാൻ' എന്ന പുസ്തകത്തിൽ ഉന്നയിച്ചിരിക്കുന്ന ഈ വാദത്തെ പൊളിച്ചടുക്കുകയാണ്്, കൽപറ്റ ജനറൽ ആശുപത്രിയിലെ ചീഫ് കൺസൽറ്റൻഡും സൈക്യാട്രിസ്റ്റും പ്രഭാഷകനുമായ ഡോ. ജോസ്റ്റിൻ ഫ്രാൻസിസ്. 'തങ്ങൾക്കിഷ്ടമില്ലാത്തവരെ പിടിച്ചുകെട്ടി ഭ്രാന്തന്മാരാക്കുന്ന, അല്പം പോലും വസ്തുനിഷ്ഠത ഇല്ലാത്ത ഒരു കപടശാസ്ത്രമാണ് സൈക്യാട്രി' എന്നാണ് തന്റെ ബെസ്റ്റ് സെല്ലറായ 'മനുഷ്യരറിയാൻ' എന്ന പുസ്തകത്തിൽ മൈത്രേയൻ പറയുന്നത്.

'മനോരോഗാശുപത്രികൾ ഉപയോഗശൂന്യമാണ് അതുകൊണ്ട് സൈക്യാട്രി എന്ന വിഭാഗം പൂട്ടണം' എന്ന വിധി വാചകം മൈത്രേയൻ തന്റെ ആരോപണങ്ങൾക്കൊടുവിൽ എഴുതിച്ചേർക്കുന്നു. അതിന് അദ്ദേഹം അടിസ്ഥാനമാക്കുന്നതോ 1970 കളുടെ ആദ്യം നടത്തപ്പെട്ട റോസെൻഹാൻസ് എക്സപിരിമെന്റ് എന്ന പഠനം ആണ്. എന്നാൽ മെത്തഡോളജിയും നിഗമനങ്ങളും തെറ്റാണെന്നു വ്യക്തമാക്കപ്പെട്ട ഒന്നായിരുന്നു, ഡേവിഡ് റോസെൻഹാൻ എന്ന സൈക്കോളജി പ്രഫസർ ആൾമാറാട്ടക്കാരായ രോഗികളെ (Pseudo-Patients) വെച്ചു നടത്തിയ ഈ പരീക്ഷണം. അശാസ്ത്രീയത തുറന്നു കാണിച്ചു കൊണ്ട് എഴുപതുകളിൽത്തന്നെ ശാസ്ത്രലോകം ഈ ഗവേഷണാഭാസത്തെ തള്ളിക്കളഞ്ഞതുമാണ്. ഇതു മനസ്സിലാക്കാതെയാണ് േൈമ്രതയൻ സൈക്യട്രി അശാസ്ത്രീയമാണെന്ന് പറയുന്നതെന്ന് ഡോ ജോസ്റ്റിൻ ഫ്രാൻസിസ് ചൂണ്ടിക്കാട്ടുന്നത്.തുടർന്ന് ഡോ ജോസ്റ്റിൻ ഫ്രാൻസിസ് നടത്തിയ ്വീഡിയോയിൽ മൈത്രേയന്റെ വാദങ്ങളെ പൂർണ്ണമായും ഖണ്ഡിക്കുകയാണ്.

വീഡിയോയുടെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെയാണ്:

'റോസെൻഹാൻസ് എക്സ്പിരിമെന്റ് എന്ന പേരിൽ നടന്ന പരീക്ഷണം 1973ൽ നടന്നതാണ്. കുറേ സ്യൂഡാ രോഗികളെ സൃഷ്ടിച്ച് അമേരിക്കയിലെ വിവിധ മാനസികരോഗ ആശുപത്രികളിലേക്ക് അയക്കുകയാണ് ഡേവിഡ് റോസെൻഹാൻ ചെയ്തത്. മാനസിക പ്രശ്നങ്ങൾ ഒന്നുമില്ലാത്ത കുറേ പേരെ അദ്ദേഹം പഠനത്തിന്റെ ഭാഗമായി വേഷം കെട്ടിക്കയായിരുന്നു. ഇവർ ചില അശരീരികൾ കേൾക്കുന്നു എന്നു പറഞ്ഞ് അമേരിക്കയിലെ വിവിധ സൈക്ര്യാട്രി ഹോസ്പിറ്റലുകളിൽ പോവുകയും ഡോക്ടർമാർ ഇവരെ അഡ്‌മിറ്റ് ചെയ്യുകയും ചെയ്തു. തുടർന്ന് ഒന്നരമാസത്തോളം നീണ്ട ചികൽസക്കൊടുവിൽ ഇവർ ആശുപത്രിയിൽനിന്ന് പുറത്തിറങ്ങുകയാണ്. ഈ വിഡ്ഡിയാക്കൽ സംഭവം അന്നത്തെ ശാസ്ത്ര മാസികകളിൽ വലിയ ചർച്ചയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മനോരോഗം ഉള്ളയാൾ ആരാണ് അല്ലാത്തത് ആരാണ് എന്നുപോലും അറിയാത്ത ശാസ്ത്ര ശാഖയാണ് സൈക്യാട്രിയെന്ന് േൈമ്രതയൻ പ്രതികരിക്കുന്നത്. മാത്രമല്ല ഇതു വലിയ വിവാദം ആയതിനെ തുടർന്ന് റോസെൻഹാൻ നടത്തിയ മറ്റൊരു വെല്ലുവിളിയും മൈത്രേയൻ ക്വാട്ട് ചെയ്യുന്നുണ്ട്. താൻ ഇനിയും ഇത്തരം വ്യാജ രോഗികളെ ആശുപത്രിയിലേക്ക് കടത്തിവിടുമെന്ന പ്രസ്താവനയായിരുന്നു അത്. ഇത് പ്രകാരം ആശുപത്രി അധികൃതർ മുൻകരുതൽ എടുത്തതിനെ തുടർന്ന് നിരവധിപേരെ അവർ മടക്കി അയച്ചു. സത്യത്തിൽ റോസെൻഹാൻ ഒരു രോഗിയെപ്പോലും അയച്ചിരുന്നില്ല. ആശുപത്രിക്കാർ തിരിച്ചയച്ചത് എല്ലാ യഥാർഥ രോഗികളെ ആയിരുന്നു. ഇങ്ങനെ അമേരിക്കൻ മാനസികാരോഗ്യ കേന്ദ്രങ്ങളെ ഞെട്ടിച്ച രണ്ട് പരീക്ഷണങ്ങളാണ് റോസെൻഹാൻ നടത്തിയത്്. ഇതിന്റെ ചുവടു പടിച്ചാണ് മൈത്രേയൻ വിമർശനം നടത്തുന്നത്.

എന്നാൽ റോസെൻഹാൻ പരീക്ഷണം അക്കാലത്തുതന്നെ ആധുനിക ശാസ്ത്ര സമൂഹം തള്ളിക്കളഞ്ഞതാണ്. പ്രമുഖരായ പല മനഃശാസ്ത്രജ്ഞരും അതിന് കൃത്യമായ മറുപടിയും കൊടുത്തിട്ടുണ്ട്. ക്ലിനിക്കൽ ഫീച്ചേഴ്സിനെ ആസ്പദമാക്കിയാണ് സൈക്യാട്രിയിൽ പ്രാഥമിക രോഗ നിർണ്ണയം നടത്തുക. മറ്റ് ചികിത്സാ ശാഖകളിലേതുപോലെ ടെസ്റ്റ് നടത്തി രോഗം നിർണ്ണയിക്കാൻ ആവില്ല. അതായത് ഒരാൾ തനിക്ക് ഷുഗർ ഉണ്ടെന്ന് പറഞ്ഞ് ഡോക്ടറുടെ അടുത്ത് എത്തിയാൻ ടെസ്റ്റിലൂടെ പരിശോധിച്ച് രോഗ നിർണ്ണയം നടത്താൻ സാധിക്കും. എന്നാൽ താൻ അശീരിരി കേൾക്കുന്നുണ്ടെന്ന് പറഞ്ഞ് ഒരാൾ എത്തുകയും സ്വമേധയാ അഡ്‌മിഷൻ ആവശ്യപ്പെടുകയും ചെയ്താൽ എങ്ങനെയാണ് ഡോക്ടർക്ക് ചികിത്സ നിഷേധിക്കാൻ കഴിയുക. മാത്രമല്ല ഇങ്ങനെ സ്‌കിസോഫ്രീനിയ സംശയിച്ച് അഡ്‌മിഷൻ കൊടുത്ത രോഗികൾക്ക് ഏതാനും ദിവസത്തെ ആശുപത്രിവാസത്തിനുശേഷം ലക്ഷണങ്ങൾ പ്രകടമല്ല എന്ന് റിപ്പോർട്ട് നൽകി ഡിസ്ചാർജ് ചെയ്യുകയാണ് ചെയ്തത്. അഡ്‌മിഷൻ കിട്ടിക്കഴിഞ്ഞശേഷം ഈ കപട രോഗികൾ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിട്ടുമില്ല. പിന്നെ രണ്ടാമത് സ്യൂഡോ രോഗികൾ വരുമെന്ന് കരുതി യഥാർഥ രോഗികളെ പറഞ്ഞു വിട്ടതും മൈത്രേയൻ പറയുന്നപോലെ അല്ല. കപട രോഗികൾ വരുമെന്ന് സൂചന കിട്ടിയതിനാൽ രോഗികളെ തിരിച്ചറിയാനുള്ള ഒരു സ്‌കെയിൽ ഏർപ്പെടുത്തുക ആയിരുന്നു ആശുപത്രി അധികൃതർ. ഇതുപ്രകാരം രോഗലക്ഷണങ്ങൾ തീഷ്ണമല്ലാത്ത പലരെയും പറഞ്ഞുവിട്ടു. ഒരു മൂൻവിധിയുടെ അടിസ്ഥാനത്തിൽ 'കൺഫർമേഷൻ ബയാസ്' ഇവിടെ സ്വാഭാവികമായി സംഭവിക്കാം. ഇതും ആധുനിക സൈക്യട്രിസ്റ്റുകൾ തള്ളിക്കളഞ്ഞതാണ്.

ആധുനിക ശാസ്ത്രലോകം തള്ളിക്കളഞ്ഞ ഈ സിദ്ധാന്തങ്ങൾ ഉന്നയിച്ച് മൈത്രേയനെപ്പോലുള്ളവർ ഈ പ്രചാരണം നടത്തുന്നത് നിർത്തണം. പുസ്തകത്തിൽനിന്ന് മൈത്രേയൻ ഈ ഭാഗങ്ങൾ പിൻവലിക്കണം'- ഡോ ജോ്സ്റ്റിൻ ഫ്രാൻസിസ് തന്റെ പ്രഭാഷണത്തിൽ ചൂണ്ടിക്കാട്ടി.

 ഡോ ജോസ്റ്റിൻ ഫ്രാൻസിസിന്റെ പോസ്റ്റ് ഇങ്ങനെയാണ്:

'തങ്ങൾക്കിഷ്ടമില്ലാത്തവരെ പിടിച്ചുകെട്ടി ഭ്രാന്തന്മാരാക്കുന്ന, അല്പം പോലും വസ്തുനിഷ്ഠത ഇല്ലാത്ത ഒരു കപടശാസ്ത്രമാണ് സൈക്യാട്രി'. മൈത്രേയൻ 'മനുഷ്യരറിയാൻ' എന്ന തന്റെ ഗ്രന്ഥത്തിലൂടെ മുന്നോട്ടു വെയ്ക്കുന്ന ആരോപണമാണിത്. 'മനോരോഗാശുപത്രികൾ ഉപയോഗശൂന്യമാണ് അതുകൊണ്ട് സൈക്യാട്രി എന്ന വിഭാഗം പൂട്ടണം' എന്ന വിധി വാചകം മൈത്രേയൻ തന്റെ ആരോപണങ്ങൾക്കൊടുവിൽ എഴുതിച്ചേർക്കുന്നു. അതിന് അദ്ദേഹം അടിസ്ഥാനമാക്കുന്നതോ 1970 കളുടെ ആദ്യം നടത്തപ്പെട്ട Rosenhan's experiment എന്ന study ആണ്. Methadology യും നിഗമനങ്ങളും തെറ്റാണെന്നു വ്യക്തമാക്കപ്പെട്ട ഒന്നായിരുന്നു David Rosenhan എന്ന സൈക്കോളജി പ്രഫസർ ആൾമാറാട്ടക്കാരായ രോഗികളെ (Pseudo-Patients) വെച്ചു നടത്തിയ ഈ പരീക്ഷണം. അശാസ്ത്രീയത തുറന്നു കാണിച്ചു കൊണ്ട് എഴുപതുകളിൽത്തന്നെ ശാസ്ത്രലോകം ഈ ഗവേഷണാഭാസത്തെ തള്ളിക്കളഞ്ഞതുമാണ്. ഇതിനെ മുൻനിർത്തി മൈത്രേയൻ നടത്തിയത് 'Cherry Picking' (Fallacy of Selective Attention) അല്ലാതെ മറ്റൊന്നുമല്ല. 'മൂത്തുപഴുത്തു' എന്ന വിശ്വാസത്തോടെ മനോഹരമെന്നു താൻ കരുതുന്ന കുറച്ചു ചെറിപ്പഴങ്ങൾ പറിച്ച് ഒരു ചെറിയ കുട്ടയിലാക്കിയിരിക്കുകയാണ് ബഹുമാന്യനായ ശ്രീ മൈത്രേയൻ. കാഴ്ചക്കാർക്ക് ചിലപ്പോൾ അത് ആകർഷകമായി തോന്നിയേക്കാം.. എന്നാൽ ചെറി പിക്കിങ്ങ് എന്ന ന്യായ വൈകല്യത്തിലേക്ക് അദ്ദേഹത്തെ നയിച്ചത് 'Selective Attention' അല്ലാതെ മറ്റൊന്നുമല്ല. അതു ചൂണ്ടിക്കാണിക്കേണ്ടത് സയൻസിനെ അറിയാൻ ശ്രമിക്കുന്നവരുടെ ഉത്തരവാദിത്വമായി മാറുന്നു...

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP