Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സമൂഹമാധ്യമങ്ങളിലൂടെ സജിതാ മഠത്തിലിനെ അപമാനിച്ച സംഭവം; നടപടിയ്‌ക്കൊരുങ്ങി വനിതാ കമ്മീഷൻ;നടപടിക്ക് സിറ്റി പൊലീസ് കമ്മീഷ്ണർക്ക് നിർദ്ദേശം നൽകി

സമൂഹമാധ്യമങ്ങളിലൂടെ സജിതാ മഠത്തിലിനെ അപമാനിച്ച സംഭവം; നടപടിയ്‌ക്കൊരുങ്ങി വനിതാ കമ്മീഷൻ;നടപടിക്ക് സിറ്റി പൊലീസ് കമ്മീഷ്ണർക്ക് നിർദ്ദേശം നൽകി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നടിയും സാംസ്‌കാരിക പ്രവർത്തകയുമായ സജിതാ മഠത്തിലിനെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ച കേസിൽ നടപടിക്കൊരുങ്ങി വനിതാ കമ്മീഷൻ. സജിത മഠത്തിലിനെ സാമൂഹിക മാധ്യമങ്ങളിലൂടെ ആക്ഷേപിച്ചെന്ന പരാതിയിൽ കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കാൻ വനിതാകമ്മീഷൻ നിർദ്ദേശിച്ചത്.എറണാകുളം സിറ്റി പൊലീസ് കമ്മീഷണർക്കും സൈബർ സെല്ലിനുമാണ് നിർദ്ദേശം നൽകിയത്. ഇത് സംബന്ധിച്ച് സജിത നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

മാവോവാദി ബന്ധം ആരോപിച്ച് അറസ്റ്റിലായ അലൻ ഷുഹൈബിന്റെ മാതൃസഹോദരിയാണ് സജിത.സൈബർ കുറ്റകൃത്യമായതിനാൽ കമ്മീഷന് ഇടപെടാനുള്ള പരിമിതി പരിഗണിച്ചാണ് പൊലീസിന് നിർദ്ദേശം നൽകിയത്.തനിക്കെതിരായ സൈബർ ആക്രമണങ്ങൾക്കെതിരെ മുഖ്യമന്ത്രിക്കും വനിതാ കമ്മീഷനും സജിതാ മഠത്തിൽ പരാതി നൽകിയിരുന്നു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തന്നെ വ്യക്തിപരമായി അപമാനിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന തരത്തിൽ ലൈംഗിക ചുവയുള്ളതും ജീവന് തന്നെ ഭീഷണി ഉയർത്തുന്നതുമായ ചില പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ ബോധപൂർവം വ്യാപകമായി പ്രചരിക്കപ്പെടുന്നുണ്ടെന്ന് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ സജിത മഠത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. പൊതുസ്ഥലത്ത് താൻ ആക്രമിക്കപ്പെടുമോ എന്ന ഭയമുണ്ടെന്നും സജിത പരാതിയിൽ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP