Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശബരിമലയുടെ പേരിൽ നിയമസഭയിൽ കൊമ്പ് കോർത്ത് രാജഗോപാലും കടകംപള്ളിയും; തമിഴ്‌നാട്ടിൽ പോയി അകമ്പടി സേവിച്ച് യുവതികളെ എത്തിക്കേണ്ട ആവശ്യം എന്തെന്ന് ഒ രാജഗോപാൽ; കോടതിവിധിയെ മാനിക്കാൻ ആർ.എസ്.എസുകാരെ പഠിപ്പിക്കണമെന്ന് കടംപള്ളിയുടെ മറുപടിയും

ശബരിമലയുടെ പേരിൽ നിയമസഭയിൽ കൊമ്പ് കോർത്ത് രാജഗോപാലും കടകംപള്ളിയും; തമിഴ്‌നാട്ടിൽ പോയി അകമ്പടി സേവിച്ച് യുവതികളെ എത്തിക്കേണ്ട ആവശ്യം എന്തെന്ന് ഒ രാജഗോപാൽ; കോടതിവിധിയെ മാനിക്കാൻ ആർ.എസ്.എസുകാരെ പഠിപ്പിക്കണമെന്ന് കടംപള്ളിയുടെ മറുപടിയും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശബരിമല മുന്നൊരുക്കത്തിന്റെ പേരിൽ നിയമസഭയിൽ പരസ്പരം കൊമ്പുകോർത്ത് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ഒ. രാജഗോപാൽ എംഎ‍ൽഎയും. ശബരിമലയിൽ മുന്നൊരുക്കങ്ങൾ ശക്തമാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇരുവരും കൊമ്പ് കോർത്തത്. 

ശ്രദ്ധക്ഷണിക്കൽ അവതരിപ്പിച്ചപ്പോഴായിരുന്നു മന്ത്രിയും എ.എൽ.എയും തമ്മിൽ തർക്കം ഇതോടെ സ്പീക്കർ ഇടപെട്ടു. പൊലീസുകാർ തമിഴ്‌നാട്ടിൽ പോയി അകമ്പടി സേവിച്ച് യുവതികളെ കൊണ്ടു വരേണ്ട ആവശ്യം എന്തായിരുന്നുവെന്ന് രാജഗോപാൽ ചോദിച്ചു.

വിശ്വാസികളല്ലാത്തവരെ ഭക്തവേഷം കെട്ടിച്ച് കൊണ്ടുവരേണ്ട ആവശ്യമെന്താണെന്നും രാജാഗോപാൽ ചോദിച്ചു.കേരളത്തിന്റെ നവോത്ഥാനം പരിശോധിച്ചാൽ എല്ലാ നവോത്ഥാന പ്രവർത്തനങ്ങളും അദ്ധ്യാത്മിക നവോത്ഥാനങ്ങളായിരുന്നുവെന്ന് കാണാം. അതിൽ ഭൗതികവാദ നിരീശ്വര പ്രസ്ഥാനങ്ങൾക്ക് ഒരു പങ്കുമില്ലെന്ന് രാജാഗോപാൽ പറഞ്ഞു.

സർക്കാരിന്റെ പിടിവാശിയും അമിതനിയന്ത്രണങ്ങളും ഐഡന്റിന്റി കാർഡ് പരിശോധിച്ചുള്ള പ്രവേശനവുമാണ് കഴിഞ്ഞ സീസണിൽ തീർത്ഥാടകരുടെ എണ്ണം മൂന്നിലൊന്നായി കുറയാൻ കാരണമായതെന്നും രാജഗോപാൽ ആരോപിച്ചു.സാമൂഹിക വിരുദ്ധരെയും കൂലിത്തല്ലുകാരെയും ഇത്തവണ കൊണ്ടുവരരുതെന്നും അയോധ്യ വിധി മാനിച്ചതുപോലെ ശബരിമല വിധിയും മാനിക്കാൻ ആർ.എസ്.എസുകാരെ സാത്വികനായ രാജഗോപാൽ ഉപദേശിക്കണമെന്നുമായിരുന്നു മന്ത്രി കടകംപള്ളിയുടെ പരിഹാസരൂപേനയുള്ള മറുപടി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP