Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ചീറിപാഞ്ഞെത്തിയ കാർ ഡിവൈഡറിലേക്ക് പാഞ്ഞുകയറി അപകടത്തിൽപ്പെട്ടപ്പോൾ രക്ഷകരായത് വഴിയാത്രക്കാർ; കാറിന്റെ ചില്ല് പൊട്ടിച്ച് യാത്രികരെ പുറത്തെടുത്തപ്പോൾ കണ്ടത് ചോരയിൽ കുളിച്ച് കിടക്കുന്ന തെലുങ്ക് സൂപ്പർ സ്റ്റാറിനെ; നടൻ രാജശേഖർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; അമിതവേഗമെന്ന് പൊലീസും

ചീറിപാഞ്ഞെത്തിയ കാർ ഡിവൈഡറിലേക്ക് പാഞ്ഞുകയറി അപകടത്തിൽപ്പെട്ടപ്പോൾ രക്ഷകരായത് വഴിയാത്രക്കാർ; കാറിന്റെ ചില്ല് പൊട്ടിച്ച് യാത്രികരെ പുറത്തെടുത്തപ്പോൾ കണ്ടത് ചോരയിൽ കുളിച്ച് കിടക്കുന്ന തെലുങ്ക് സൂപ്പർ സ്റ്റാറിനെ; നടൻ രാജശേഖർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; അമിതവേഗമെന്ന് പൊലീസും

മറുനാടൻ മലയാളി ബ്യൂറോ

ഹൈദ്രാബാദ് :കാറപകടത്തിൽ നിന്ന് തെലുങ്ക് സൂപ്പർസ്റ്റാർ രാജശേഖറിനെ രക്ഷിച്ചത് വഴിയാത്രക്കാർ. വിജയവാഡയിൽ നിന്നും ഹൈദരാബാദിലേക്കുള്ള യാത്രാ മധ്യേയാണ് കഴിഞ്ഞദിവസം രാത്രി ഒന്നരയോടെ താരം സ്ഞ്ചരിച്ചിരുന്ന ബെൻസ് കാർ അപകടത്തിൽപ്പെടുന്നത്. അമിതവേഗതയിലെത്തിയ കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചുകയറുകയായിരുന്നു.

കാറിലുണ്ടായിരുന്ന നടനും ഡ്രൈവറും അത്ഭുതകരമായിട്ടാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. നടന്റെ മേഴ്‌സഡസ് ബെൻസ് കാറാണ് അപകടത്തിൽപ്പെട്ടത്.അപകടം കണ്ടെത്തിയ വഴിയാത്രക്കാരാണ് താരത്തെ കാറിനുള്ളിൽ നിന്ന് വലിച്ച് പുറത്തിറക്കിയത്. കാറിന്റെ ചില്ല് തകർത്തായിരുന്നു രക്ഷാപ്രവർത്തനം. വാഹനത്തിലുള്ളത് രാജശേഖർ ആണെന്ന് ഇവർ തിരിച്ചറിഞ്ഞിരുന്നു.

കാറിന്റെ എയർബാഗ് കൃത്യമായി പ്രവർത്തിച്ചതും അപകടത്തിന്റെ ആഘാതം കുറഞ്ഞു. അപകടത്തിൽ തനിക്ക് കാര്യമായ പരുക്കുകളൊന്നും ഉണ്ടായിട്ടില്ലെന്ന് നടൻ തന്നെ വെളിപ്പെടുത്തലുമായി എത്തി.. എന്നാൽ കാറിന് കാര്യമായ തകരാറുകൾ സംഭവിച്ചിട്ടുണ്ട്. അപകടം നടക്കുമ്പോൾ വാഹനത്തിന്റെ ഡ്രൈവറും നടനും മാത്രമായിരുന്നു വണ്ടിക്കുള്ളിൽ ഉണ്ടായിരുന്നത്. അമിത വേഗതയിൽ എത്തിയതാണ് അപകട കാരണമെന്നാണ് കണക്കാക്കുന്നത്.

അപകട വിവരം അറിഞ്ഞ് പൊലീസ് എത്തിയെങ്കിലും രാജശേഖറിന്റെ ഭാര്യ എത്തി അദ്ദേഹത്തെ മറ്റൊരു കാറിൽ കൊണ്ടുപോകുകയായിരുന്നു മദ്യപിച്ചാണോ വാഹനം ഓടിച്ചത് എന്നറിയാനായി അപകടം നടന്ന സ്ഥലത്തുള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ച് വരികയാണ്.

തെലുങ്കിൽ നിരവധി ആരാധകരുള്ള മുതിർന്ന താരമാണ് രാജശേഖർ. 2017 ലും സമാനമായ രീതിയിൽ രാജശേഖർ അപകടത്തിൽ പെട്ടിരുന്നു. അന്ന മദ്യപിച്ച് വാഹനമോടിച്ചാണ് കാർ അപകടത്തിൽപ്പെട്ടത്. അമിതവേഗത സൃഷ്ടിച്ചായിരുന്നു അന്നും സൂപ്പർതാരം അപകടത്തിൽപ്പെട്ടത്.

അപകടസമയത്ത് കാർ രാജശേഖറോണോ ഓടിച്ചിരുന്നതെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. അപകടം സൃഷ്ടിച്ചത് ഡ്രെവർ മദ്യപിച്ചിട്ടാണോ ന്നും പൊലീസ് സംശിക്കുന്നു. അതിനാൽ തന്നെ ഡ്രൈവറെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കും.

 

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP