Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ജെഎൻയുവിൽ വിദ്യാർത്ഥി സമരം ഭാഗികവിജയം; കുത്തനെ കൂട്ടിയ ഹോസ്റ്റൽ ഫീസ് കുറച്ചു; സിംഗിൾ റൂമിന് 200 രൂപയും ഡബിൾ റൂമിന് 100 രൂപയും വാടക; യൂട്ടിലിറ്റി നിരക്ക് 1700 രൂപയായി തുടരും; സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക പദ്ധതി; ഫീസിൽ ചെറിയ കുറവ് മാത്രമെന്നും സമരം തുടരുമെന്നും വിദ്യാർത്ഥികൾ

ജെഎൻയുവിൽ വിദ്യാർത്ഥി സമരം ഭാഗികവിജയം; കുത്തനെ കൂട്ടിയ ഹോസ്റ്റൽ ഫീസ് കുറച്ചു; സിംഗിൾ റൂമിന് 200 രൂപയും ഡബിൾ റൂമിന് 100 രൂപയും വാടക; യൂട്ടിലിറ്റി നിരക്ക് 1700 രൂപയായി തുടരും; സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക പദ്ധതി; ഫീസിൽ ചെറിയ കുറവ് മാത്രമെന്നും സമരം തുടരുമെന്നും വിദ്യാർത്ഥികൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ജെഎൻയുവിലെ ഹോസ്റ്റൽ ഫീസ് വർദ്ധന പിൻവലിച്ചു. എക്‌സിക്യൂട്ടീവ് കൗൺസിലാണ് തീരുമാനമെടുത്തത്. പുതിയ തീരുമാനപ്രകാരം, ഒരാൾ മാത്രം മാത്രം താമസിക്കുന്ന റൂമിന് 200 രൂപയും രണ്ടുപേർ താമസിക്കുന്നതിന് 100 രൂപയുമായിരിക്കും ഫീസ്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക പദ്ധതി നടപ്പാക്കും. കോഷൻ ഡിപ്പോസിറ്റ് 5,500 രൂപയായിരിക്കും. സർവീസ് ചാർജുകൾ 1700 രൂപയായി തുടരും. നേരത്തെ ഹോസ്റ്റൽ ഫീസ് സിംഗിൾ റൂമിന് മാസം 20 രൂപയിൽ നിന്ന് 600 രൂപയായും, ഡബിളിന് 10 രൂപയിൽ നിന്ന് 300 രൂപയുമായാണ് കൂട്ടിയത്. അധികമായി 1700 രൂപ സർവീസ് ചാർജും ഉണ്ടായിരുന്നു. ഇതിന് പുതിയ പരിഷ്‌കരണത്തിലും മാറ്റം വരുത്തിയിട്ടില്ല. വിദ്യാഭ്യാസ സെക്രട്ടറി ആർ.സുബ്രഹ്മണ്യമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

ജെഎൻ യുവിൽ വിദ്യാർത്ഥികൾ സമരം തീവ്രമാക്കിയതിനെ തുടർന്ന് എക്‌സിക്യൂട്ടീവ് കൗൺസിൽ യോഗം ക്യാമ്പസിന് പുറത്തേക്ക് മാറ്റിയിരുന്നു. അതേസമയം സമരം തുടരുമെന്നാണ് വിദ്യാർത്ഥികളുടെ നിലപാട്. ഫീസിൽ ചെറിയ കുറവാണ് വരുത്തിയതെന്നും അവർ പരാതിപ്പെട്ടു. വെള്ളം, വൈദ്യുതി, സർവീസ് ചാർജ് ഇനത്തിൽ വാഴ്‌സിറ്റിക്ക് വർഷം 10 കോടി ചെലവാകുന്നുണ്ടെന്ന് നേരത്തെ ജെഎൻയു രജിസ്ട്രാർ വ്യക്തമാക്കിയിരുന്നു. യുഡിസി ഗ്രാന്റിൽ നിന്നാണ് ഈ തുക കണ്ടെത്തിയിരുന്നത്. കഴിഞ്ഞ 19 വർഷമായി ഫീസ് കൂട്ടിയിട്ടില്ല എന്നതാണ് ജെഎൻയു അധികാരികൾ ഫീസ് കൂട്ടാൻ പറഞ്ഞ ന്യായം. ജെഎൻയു സ്റ്റുഡന്റ്‌സ് യൂണിയൻ ഫീസ് കൂട്ടും മുമ്പ് ചർച്ച ആവശ്യപ്പെട്ടിരുന്നു.

ഈയാഴ്ച ആദ്യം കേന്ദ്രമന്ത്രി രമേഷ് പൊഖ്‌റിയാലിന് പ്രതിഷേധത്തെ തുടർന്ന് എഐസിടിഇ ക്യാമ്പസിൽ മണിക്കൂറുകളോളം കഴിയേണ്ടി വന്നിരുന്നു. വൈസ് ചാൻസലർ തങ്ങളെ കാണാൻ വിസമ്മതിച്ചതും വിദ്യാർത്ഥികളെ പ്രകോപിപ്പിച്ചിരുന്നു. എക്‌സിക്യൂട്ടീവ് കൗൺസിൽ യോഗം നടക്കേണ്ടിയിരുന്ന കൺവൻഷൻ സെന്റർ രാവിലെ മുതൽ വിദ്യാർത്ഥികൾ ഉപരോധിക്കുകയും ചെയ്തു. വി സി അടക്കമുള്ളവർ യോഗത്തിന് എത്താതതിനെ തുടർന്ന് പ്രതിഷേധം അഡ്‌മിനിസ്‌ട്രേറ്റിവ് ബ്ലോക്കിലേക്ക് മാറ്റിയിരുന്നു. യോഗത്തിൽ പങ്കെടുക്കേണ്ടിയിരുന്ന അദ്ധ്യാപക പ്രതിനിധികളും വിദ്യാർത്ഥികൾക്ക് പിന്തുണയുമായെത്തി. ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരം തുടരുമെന്നാണ് യൂണിയന്റെ പ്രഖ്യാപനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP