Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശബരിമല വിധി എതിരായി തോന്നിയാലും നിയമപരമായി മാത്രം നടപടി എടുക്കാനായി ചുവടുകൾ എടുക്കുക; കേന്ദ്ര സർക്കാരിന്റെ മാനിഫെസ്റ്റോയിൽ ഉള്ള ഒരു കാര്യമാണെന്ന് ഓർക്കുക; പഠിച്ചശേഷം പ്രതികരിക്കാൻ നിർദേശിച്ച് ടി പി സെൻകുമാർ

ശബരിമല വിധി എതിരായി തോന്നിയാലും നിയമപരമായി മാത്രം നടപടി എടുക്കാനായി ചുവടുകൾ എടുക്കുക; കേന്ദ്ര സർക്കാരിന്റെ മാനിഫെസ്റ്റോയിൽ ഉള്ള ഒരു കാര്യമാണെന്ന് ഓർക്കുക; പഠിച്ചശേഷം പ്രതികരിക്കാൻ നിർദേശിച്ച് ടി പി സെൻകുമാർ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ശബരിമല യുവതപ്രവേശന കാര്യത്തിലെ പുനപ്പരിശോധനാ ഹർജികളിൽ വിധി നാളെ വരാനിരിക്കവേ പഠിച്ച ശേഷം മാത്രം പ്രതികരിക്കാൻ നിർദേശിച്ച് മുൻ ഡിജിപി ടി പി സെൻകുമാർ. നല്ല വിധി വരട്ടെ എന്നു പ്രാർത്ഥിക്കാം. വിധി എതിരായി തോന്നിയാലും നിയമപരമായി മാത്രം നടപടി എടുക്കാനായി,ചുവടുകൾ എടുക്കുകയെന്ന് സെൻകുമാർ ഫേസ്‌ബുക്കിൽ കുറിച്ചു. കേന്ദ്ര സർക്കാരിന്റെ മാനിഫെസ്റ്റോയിൽ ഉള്ള ഒരു കാര്യമാണെന്ന് ഓർക്കണമെന്ന് അദ്ദേഹം കുറിപ്പിൽ പറയുന്നു.

സെൻകുമാറിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ:

ശബരിമല വിധി നാളെ പ്രതീക്ഷിക്കുന്നു.മുഴുവൻ വിധി പഠി ച്ചശേഷം പ്രതികരിക്കുക.
നല്ല വിധി വരട്ടെ എന്നു പ്രാർത്ഥിക്കാം.
എതിരായി തോന്നിയാലും നിയമപരമായി മാത്രം നടപടി എടുക്കാനായി,ചുവടുകൾ എടുക്കുക.
കേന്ദ്ര സർക്കാരിന്റെ മാനിഫെസ്റ്റോയിൽ ഉള്ള ഒരു കാര്യമാണെന്ന് ഓർക്കുക.
യഥോ ധർമ തദോ ജയ..

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ അധ്യക്ഷതയിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പുറപ്പെടുവിക്കുന്നത്. ശബരിമലയിൽ യുവതീപ്രവേശനം അനുവദിച്ചുകൊണ്ട് 2018 സെപ്റ്റംബർ 28 നാണ് സുപ്രിംകോടതി വിധി പുറപ്പെടുവിച്ചത്. ഇതിനെതിരെ സമർപ്പിച്ച 56 റിവ്യൂ ഹർജികളിലാണ് സുപ്രിംകോടതി നാളെ വിധി പ്രസ്താവിക്കുന്നത്.

കേരളം കാത്തിരിക്കുന്ന നിർണായക വിധി രാവിലെ 10. 30 നാണ് സുപ്രിംകോടതി പുറപ്പെടുവിക്കുക. സുപ്രിംകോടതി പുറപ്പെടുവിച്ച മുൻവിധി ശരിവെക്കുക, റിവ്യൂ അനുവദിച്ചുകൊണ്ട് മുൻവിധി സ്റ്റേ ചെയ്ത് വിശാല ബെഞ്ചിന് വിടുക എന്നീ സാധ്യതകളാണ് കോടതിക്ക് മുന്നിലുള്ളത്. റിവ്യൂ അനുവദിച്ചാൽ വിശാല ഭരണഘടനാ ബെഞ്ച് രൂപീകരിച്ച് വിശദമായ വാദം കേൾക്കാൻ കോടതി ഉത്തരവിടും.

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്ക് പുറമെ, ജസ്റ്റിസുമാരായ ആർ എഫ് നരിമാൻ, എഎം ഖാൻവിൽക്കർ, ഡി വൈ ചന്ദ്രചൂഡ്, ഇന്ദു മൽഹോത്ര എന്നിവരടങ്ങിയ ബെഞ്ചാണ് ശബരിമല കേസിൽ വീണ്ടും വാദം കേട്ടത്. കഴിഞ്ഞ സെപ്റ്റംബറിലാണ് അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ഭരണഘടനാബെഞ്ച് യുവതീപ്രവേശനത്തിന് അനുമതി നൽകിക്കൊണ്ട് നിർണായക വിധി പുറപ്പെടുവിച്ചത്.

ഇതിനെതിരെ ഹിന്ദു സംഘടനകളാണ് റിവ്യൂ ഹർജിയുമായി സുപ്രിംകോടതിയെ വീണ്ടും സമീപിച്ചത്.ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കുന്നത് ആചാരങ്ങളുടെ ലംഘനമാണെന്നാണ് ഹർജിക്കാരുടെ വാദം. ഹർജികളിൽ ഒരു ദിവസമാണ് കോടതി വാദം കേട്ടത്. തുടർന്ന് ഹർജിക്കാരോട് കൂടുതൽ വാദങ്ങളുണ്ടെങ്കിൽ എഴുതി നൽകാൻ കോടതി നിർദ്ദേശം നൽകി. ശബരിമല മണ്ഡലക്കാലം അടുത്ത തിങ്കളാഴ്ച ആരംഭിക്കാനിരിക്കെയാണ് കേസിൽ വീണ്ടും വിധി വരാൻ പോകുന്നത്. ചീഫ് ജസ്റ്റിസ് പദവിയിൽ രഞ്ജൻ ഗൊഗോയ് 16 ന് വിരമിക്കുന്ന പശ്ചാത്തലത്തിലാണ് കേസുകളിൽ ഉടൻ വിധി പുറപ്പെടുവിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP