Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തൂവാനത്തുമ്പികൾ പോലെ പാറി നടന്ന ജയകൃഷ്ണനും ക്ലാരയും; സദാചാരവാദികളായ മലയാളികൾ എങ്ങനെയാണ് അവരുടെ പ്രണയം കൊണ്ടാടിയത്? എങ്ങനെ ക്ലാര ഏറ്റവും പ്രിയപെട്ടവളായി എന്നുമെന്നും നിൽക്കുന്നു; കല ഷിബു എഴുതുന്നു

തൂവാനത്തുമ്പികൾ പോലെ പാറി നടന്ന ജയകൃഷ്ണനും ക്ലാരയും; സദാചാരവാദികളായ മലയാളികൾ എങ്ങനെയാണ് അവരുടെ പ്രണയം കൊണ്ടാടിയത്?  എങ്ങനെ ക്ലാര ഏറ്റവും പ്രിയപെട്ടവളായി എന്നുമെന്നും നിൽക്കുന്നു; കല ഷിബു എഴുതുന്നു

മറുനാടൻ ഡെസ്‌ക്‌

 തിരുവനന്തപുരം: ഉദകപ്പോള എന്ന നോവലിനെ ആസ്പദമാക്കി പി.പത്മരാജൻ സംവിധാനം ചെയ്ത സിനിമയാണ് തൂവാനത്തുമ്പികൾ. ചിത്രം ഇറങ്ങിയ കാലത്ത് വലിയ സ്വീകാര്യത കിട്ടിയില്ലെങ്കിലും, പിന്നീട് അത് ഒരു കൾട്ട് സിനിമയായി മാറി. യുവാക്കൾ കൊണ്ടാടി. മണ്ണാറത്തൊടി ജയകൃഷ്ണനും, ക്ലാരയുമൊക്കെ അവർ ഹൃദയങ്ങളിൽ ആഘോഷിച്ചു. കന്യാസ്ത്രീ മഠത്തിൽ നിന്ന് ഇറങ്ങിപ്പോരുന്ന ക്ലാരയും അവരെ പ്രണയിക്കുന്ന ജയകൃഷ്ണനും തിരശീലയിൽ എത്തിയപ്പോൾ മലയാളികൾ വരവേറ്റു. എന്നാൽ, യഥാർഥ ജീവിതത്തിൽ കടുത്ത സദാചാരവാദികളാണ് മലയാളികൾ. ഇതെങ്ങനെ സംഭവിക്കുന്നുവെന്ന് അത്ഭുതം കൂറുകയാണ് കൗൺസലിങ് സൈക്കോളജിസ്റ്റായ കല ഷിബു.

കലയുടെ കുറിപ്പ് ഇങ്ങനെ:

എപ്പോഴും അത്ഭുതം തോന്നാറുണ്ട്, ഇത്രയേറെ സദാചാരം നിറഞ്ഞു തുളുമ്പുന്ന നമുക്കിടയിൽ എങ്ങനെ ക്ലാര ഏറ്റവും പ്രിയപെട്ടവളായി എന്നുമെന്നും നിൽക്കുന്നു എന്ന്. ലജ്ജയും പരിഭ്രമവും അവളിൽ തുടക്കം മുതൽ ഒടുക്കം വരെ കാണാനില്ല..
സ്ത്രീ സങ്കല്പത്തിന് മാറ്റുകൂട്ടുന്ന ചേരുവകൾ അതൊക്കെ അല്ലേ !

എനിക്കും ഒരുപാട് ഇഷ്ടമാണ് ജയകൃഷ്ണനെയും ക്ലാരെയും.. എന്തുകൊണ്ടെന്നു ചിന്തിക്കാറുണ്ട്. മോഹിച്ചത് പലതും ജീവിതത്തിൽ നടന്നിട്ടില്ല.. ഫലിക്കാതെ പോയ എന്റെ സ്വപ്നങ്ങളും, പ്രണയിക്കപ്പെടാനുള്ള കമ്പവും കൂടി കലർന്ന് ഉപബോധമനസ്സിൽ ഉണ്ടാക്കുന്ന ഒരു തരം രാസപ്രക്രീയ ഉണ്ടല്ലോ.. മറ്റേത് സ്ത്രീയെയും പോലെ അല്ല, ഈ പെൺകുട്ടിയുടെ കാര്യത്തിൽ എനിക്കെന്ത് സംഭവിക്കുന്നു എന്നറിയില്ല എന്ന് ജയകൃഷ്ണൻ പറയുന്ന നിമിഷമുണ്ടല്ലോ.. ഏറ്റവും പ്രിയമുള്ളവരേ സ്‌നേഹിക്കുന്ന പോലെ ഇവരെ നെഞ്ചോടു ചേർക്കുന്നത് അപ്പോഴാണ്..
എനിക്കാ ഭ്രാന്തന്റെ കാലിലെ വ്രണം ആയാൽ മതി ... ചങ്ങലയുടെ കണ്ണിയുമായി മാത്രം ബന്ധമുള്ള വ്രണം ?

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP