Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഭക്തിയുടെ ശംഖൊലി മുഴക്കികൊണ്ട് ഗീതാമണ്ഡലം മണ്ഡല-മകരവിളക്ക് ഉത്സവ കൊടിയേറ്റം 16ന്

ഭക്തിയുടെ ശംഖൊലി മുഴക്കികൊണ്ട് ഗീതാമണ്ഡലം മണ്ഡല-മകരവിളക്ക് ഉത്സവ കൊടിയേറ്റം 16ന്

ജോയിച്ചൻ പുതുക്കുളം

ഷിക്കാഗോ: ഭൗതിക സുഖങ്ങൾക്കു പിന്നാലെ ഓടുന്ന മനുഷ്യനു, ആതമീയതയുടെ മധുരം നുകരാൻ കിട്ടുന്ന ആ ഉജ്ജ്വലമായ ദിനങ്ങൾ ആണ് അടുത്ത 60 ദിനങ്ങൾ. പഞ്ചശുദ്ധികളുടെ സംഗമം എന്നാണ് മണ്ഡലകാലം അറിയുന്നത്, പുണ്യസഞ്ചയനം, ആഗ്രഹസാഫല്യം, പാപനാശം തുടങ്ങി നിരവധി ഉദ്ദേശ്യങ്ങളാണ് മണ്ഡലകാല വ്രതത്തിനുള്ളത്. മാത്രമല്ല, ഹൈന്ദവ സംസ്‌കാരത്തിൽ ഏറ്റവും പ്രാധാന്യമേറിയ വ്രതം കൂടിയാണ് മണ്ഡലകാലം. ഇനി വരുന്ന ദിനങ്ങളിൽ ഷിക്കാഗോയിലെ അയ്യപ്പഭക്തർ, അയ്യപ്പ മുദ്ര, രുദ്രാക്ഷമാലയിൽ ധരിച്ച്, കറുപ്പുടുത്ത് വ്രതശുദ്ധിയോടെ ജീവിതത്തിൽ, ഇന്നു വരെ ചെയ്തു പോയ സകലപാപപുണ്യങ്ങളെയും ഇരുമുടികെട്ടായി ശിരസ്സിലേറ്റി, ഭഗവാന്റെ പാദാരവിന്ദങ്ങളിൽ സമർപ്പിച്ച്, തങ്ങളുടെ ജീവിതത്തെ ആത്മീയമായ മറ്റൊരു തലത്തിലേക്ക് ഉയർത്തുവാൻ പോകുന്ന പുണ്യദിനങ്ങൾ.

ഓരോ മണ്ഡലമകരവിളക്ക് കാലവും അയ്യപ്പ ഭക്തർക്ക് നൽകുന്നത്, അവനവനിലെ ദൈവികതയെ സ്ഫുടം ചെയ്തെടുത്ത്, അതിലൂടെ തന്റെ തന്നെ ആത്മസത്വത്തെ തിരിച്ചറിയുവാനുള്ള ശക്തിയാണ്, അതിനാൽ നമ്മുടെ ഉള്ളിലെ അഹന്തയുടെ, തമോസാന്നിധ്യങ്ങൾ കഴുകി കളഞ്ഞ്, ആത്മചൈതന്യം അനുഭവിക്കുവാൻ എല്ലാവരെയും ഗീതാമണ്ഡലം തറവാട്ടില്ലെ സ്വാഗതം ചെയുന്നു എന്ന് ഗീതാമണ്ഡലം അധ്യക്ഷൻ ജയ് ചന്ദ്രൻ പ്രസ്താവിച്ചു. വൃശ്ചികമാസം മുതൽ മകരവിളക്ക് വരെ എല്ലാ ശനിയാഴ്‌ച്ചകളിലും, ഞായറാഴ്ചകളിലും നടക്കുന്ന അയ്യപ്പ ഉത്സവങ്ങളിൽ പങ്കെടുക്കുവാൻ എല്ലാ ഭക്തജനങ്ങളെയും ഈ അവസരത്തിൽ ഷിക്കാഗോ തറവാട് ക്ഷേത്രത്തിലേക്ക് സ്വാഗതം ചെയുന്നു എന്ന് ഗീതാ മണ്ഡലം സെക്രട്ടറി ബൈജു മേനോൻ, ആല്മീയ അധ്യക്ഷൻ ആനന്ദ് പ്രഭാകർ, പ്രധാന പൂജാരി ബിജു കൃഷ്ണൻ എന്നിവർ അറിയിച്ചു.

ഷിക്കാഗോയിലെ ഹാനോവർ പാർക്കിൽ 7200 ബാറിങ്ടൺ റോഡിൽ ആണ് ഗീതാ മണ്ഡലം സ്ഥിതി ചെയ്യുന്നത്. കൂടുതൽ വിവരങ്ങൾക്ക് 8473617653 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP