Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഗസാല ഹഷ്മി വെർജീനിയ സെനറ്റിലെ ആദ്യ മുസ്ലിം പ്രതിനിധി

ഗസാല ഹഷ്മി വെർജീനിയ സെനറ്റിലെ ആദ്യ മുസ്ലിം പ്രതിനിധി

പി പി ചെറിയാൻ

വെർജിനിയ: വെർജീനിയ സെനറ്റിൽ ചരിത്രത്തിലാദ്യമായി മുസ്ലിം വനിത പ്രതിനിധി. വെർജീനിയ ഡിസ്ട്രിക്റ്റ് പത്തിൽ നിന്നാണ് കഴിഞ്ഞവാരം നടന്ന തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സെനറ്റർ ഗ്ലെൻ സ്റ്റാർട്ട്വെന്റിനെ വൻ ഭൂരിപക്ഷത്തോടെയാണ് ഹഷ്മി പരാജയപ്പെടുത്തിയത്.

കമ്മ്യൂണിറ്റി കോളേജ് പ്രൊഫസറായിരുന്ന ഗസാല ഹഷ്മി ആദ്യമായാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് ഇരുപത് വർഷത്തോളം റിച്ച്മോണ്ട് റയ്നോൾഡ് കമ്മ്യൂണി കോളേജിൽ ലിറ്റ്റേച്ചർ പ്രൊഫസറായിരുന്ന പിഷ്മി.വെർജീനിയ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് പ്രതീക്ഷിച്ച വിജയം നേടാനായില്ല.

ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയായി മത്സരിച്ച ഗസാല 1964 ൽ ഹൈദരബാദിൽ സിയാ ഹഷ്മി, തൻവീർ ഹഷ്മി എന്നിവരുടെ മകളായിട്ടാണ് ജനിച്ചത്. അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി യൂണിയൻ പ്രസിഡന്റായിരുന്ന ഗസാലയുടെ പിതാവ്.

ഹഷ്മി ജോർജിയ സതേൺ യൂണിവേഴ്സിറ്റിയിൽ നിന്നും ഡിഗ്രിയും, അറ്റ്ലാന്റാ, എംറോയ് യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റും നേടിയിട്ടുണ്ട്. ഇവർക്ക് നാല് വയസ്സുള്ളപ്പോഴാണ് മാതാപിതാക്കളോടൊപ്പം അമേരിക്കയിലേക്ക് കുടിയേറിയത്.

ഇത് എന്റെ വിജയമല്ല. നിങ്ങളുടെ എല്ലാവരുടേയും വിജയമാണ്. വെർജീനിയായുടെ പുരോഗതിക്ക് വേണ്ടി പ്രവർത്തിക്കാൻ തുടർന്നും നിങ്ങളുടെ സഹകരണം ആവശ്യമാണ്. വിജയിച്ചതിന് ശേഷം പിഷ്മി ട്വിറ്ററിൽ കുറിച്ചു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP