Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അവധി ചോദിച്ച അദ്ധ്യാപികയെ പ്രധാനാധ്യാപകൻ അസഭ്യം പറഞ്ഞു; ശകാരം കേട്ടു കുഴഞ്ഞുവീണ അദ്ധ്യാപിക ആശുപത്രിയിൽ ചികിത്സ തേടി; പൊലീസിൽ പരാതി നൽകിയതോടെ ഹെഡ്‌മാസ്റ്റർ ഉദുമാൻ കുട്ടി അറസ്റ്റിൽ

അവധി ചോദിച്ച അദ്ധ്യാപികയെ പ്രധാനാധ്യാപകൻ അസഭ്യം പറഞ്ഞു; ശകാരം കേട്ടു കുഴഞ്ഞുവീണ അദ്ധ്യാപിക ആശുപത്രിയിൽ ചികിത്സ തേടി; പൊലീസിൽ പരാതി നൽകിയതോടെ ഹെഡ്‌മാസ്റ്റർ ഉദുമാൻ കുട്ടി അറസ്റ്റിൽ

സ്വന്തം ലേഖകൻ

ഒറ്റപ്പാലം: അവധി ചോദിച്ച അദ്ധ്യാപികയ്ക്ക് നേരെ അസഭ്യവർഷം നടത്തി പ്രധാനധ്യാപകൻ. ഒറ്റപ്പാലം എസ്ഡിവി എംഎ എൽപിഎസ് സ്‌കൂളിലാണ് സംഭവം. അവധി ആവശ്യപ്പെട്ട അദ്ധ്യാപികയോട് ഹെഡ്‌മാസ്റ്റർ ഉദുമാൻ കുട്ടി അസഭ്യം വിളിക്കുകയായിരുന്നു. ഉച്ചയ്ക്കുശേഷം അവധി വേണമെന്ന് ആവശ്യപ്പെട്ടപ്പോഴാണ് പ്രധാനാധ്യാപകൻ അസഭ്യം വർഷം നടത്തിയത്. തുടർന്നു കുഴഞ്ഞുവീണ അദ്ധ്യാപികയെ ഒറ്റപ്പാലം താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

പിന്നീട് അസഭ്യം വിളിച്ച വോയ്‌സ് ക്ലിപ്പ് ഉൾപ്പെടെ പരാതി നൽകുകയായിരുന്നു. അദ്ധ്യാപികയുടെ പരാതിയെ തുടർന്നാണ് പ്രധാനാധ്യാപകനെ ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തത്. വോയ്‌സ് ക്ലിപ്പ് സാമൂഹികമാധ്യമങ്ങളിലും പ്രചരിച്ചിട്ടുണ്ട്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP