Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ ഓഫീസും ഇനി വിവരാവകാശ നിയമത്തിന്റെ പരിധിയിൽ; ഓഫീസ് പൊതു അഥോറിറ്റിയെന്ന് വിധിച്ച ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ് ശരിവെച്ച് സുപ്രിംകോടതി ഭരണഘടനാ ബെഞ്ച്; സുതാര്യത പൊതു സമൂഹം ആഗ്രഹിക്കുന്നതെന്നും നിരീക്ഷണം; ജഡ്ജിമാരുടെ നിയമനത്തിൽ അടക്കം വിധി ബാധകം; അതിസുപ്രധാന വിധിയിൽ മൂന്നു ജഡ്ജിമാർ യോജിച്ചപ്പോൾ വിയോജിപ്പ് രേഖപ്പെടുത്തിയത് രണ്ടു പേർ

സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ ഓഫീസും ഇനി വിവരാവകാശ നിയമത്തിന്റെ പരിധിയിൽ; ഓഫീസ് പൊതു അഥോറിറ്റിയെന്ന് വിധിച്ച ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ് ശരിവെച്ച് സുപ്രിംകോടതി ഭരണഘടനാ ബെഞ്ച്; സുതാര്യത പൊതു സമൂഹം ആഗ്രഹിക്കുന്നതെന്നും നിരീക്ഷണം; ജഡ്ജിമാരുടെ നിയമനത്തിൽ അടക്കം വിധി ബാധകം; അതിസുപ്രധാന വിധിയിൽ മൂന്നു ജഡ്ജിമാർ യോജിച്ചപ്പോൾ വിയോജിപ്പ് രേഖപ്പെടുത്തിയത് രണ്ടു പേർ

മറുനാടൻ ഡെസ്‌ക്‌

ഡൽഹി; . സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ ഓഫീസും വിവരാവകാശ നിയമത്തിന്റെ പരിധിയിൽവരുമെന്ന് സുപ്രീം കോടതിയുടെ നിർണായക വിധി. ഡൽഹി ഹൈക്കോടതി വിധിക്കെതിരായ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് ബുധനാഴ്ച വിധി പ്രസ്താവിച്ചത്. അയോധ്യ ഭൂമി തർക്ക കേസിലെ വിധിപ്രഖ്യാപനത്തിന് ശേഷം നടത്തുന്ന നിർണ്ണായക വിധിയിൽ ് മൂന്നുപേർ യോജിച്ചു രണ്ടുപേർ വിയോജിച്ചു.

ഡൽഹി ഹൈക്കോടതിയുടെ 2010ലെ വിധിക്കെതിരെ സുപ്രീം കോടതിയുടെ തന്നെ ഭരണവിഭാഗമാണ് സുപ്രീം കോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസിന് കൈമാറുന്ന ജഡ്ജിമാരുടെ സ്വത്തുവിവരങ്ങൾ വിവരാവകാശ നിയമപ്രകാരം നൽകണമെന്ന ഡൽഹി ഹൈക്കോടതി ഫുൾ ബെഞ്ച് വിധിക്കെതിരെ സുപ്രീംകോടതി സെക്രട്ടറി ജനറൽ നൽകിയ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ഭരണഘടന ബെഞ്ച് വിധി പറഞ്ഞിരിക്കുന്നത്. എല്ലാ ജഡ്ജിമാരും സ്വത്തുവിവരങ്ങൾ ഓരോ വർഷവും ചീഫ് ജസ്റ്റിസിന് കൈമാറണമെന്ന പ്രമേയം 1997ലാണ് പാസാക്കിയത്.

2007ൽ ജഡ്ജിമാരുടെ സ്വത്തുവിവരങ്ങൾ കൈമാറണമെന്ന് ആവശ്യപ്പെട്ട് സാമൂഹ്യ പ്രവർത്തകനായ സുഭാഷ് ചന്ദ്ര അഗർവാൾ സുപ്രീംകോടതി രജിസ്ട്രിയിൽ ആർടിഐ അപേക്ഷ നൽകി. ചീഫ് ജസ്റ്റിസ് ആർടിഐയുടെ പരിധിയിൽ വരാത്തതിനാൽ വിവരങ്ങൾ കൈമാറാനാകില്ലെന്നായിരുന്നു അന്ന് രജിസ്ട്രി നൽകിയ മറുപടി. ഇതിനെതിരെയായിരുന്നു ഡൽഹി ഹൈക്കോടതി ഫുൾ ബെഞ്ച് വിധി.

ചീഫ് ജസ്റ്റിസിനൊപ്പം ജസ്റ്റിസുമാരായ എൻ.വി.രമണ, ഡി.വൈ. ചന്ദ്രചൂഢ്, ദീപക് ഗുപ്ത, സഞ്ജീവ് ഖന്ന എന്നിവരും ചീഫ് ജസ്റ്റിസിന്റെ ഓഫീസും വിവരാവകാശ നിയമത്തിന്റെ പരിധിയിൽവരുമെന്ന ഹർജിയിൽ വിധി പ്രസ്താവിച്ചത്. ഇതോടൊപ്പം ബാങ്കിങ് ട്രിബ്യൂണലുമായി ബന്ധപ്പെട്ട കേസിലും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ബുധനാഴ്ച വിധി പ്രഖ്യാപനം നടത്തും.

2010 ജനുവരി 12-നാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ ഓഫീസും വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുമെന്ന സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ഡൽഹി ഹൈക്കോടതി ശരിവെച്ചത്. ഇതിനെതിരെ സുപ്രീംകോടതി രജിസ്ട്രി അപ്പീൽ നൽകുകയായിരുന്നു. 2016 ഓഗസ്റ്റിൽ ഈ കേസ് ഭരണഘടന ബെഞ്ചിന് വിട്ടു. 2019 ഏപ്രിലിലാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗബെഞ്ച് കേസിൽ വാദംകേൾക്കൽ പൂർത്തിയാക്കി വിധി പറയാനായി മാറ്റിവെച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP