Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഫാത്തിമ എന്ന പേരായിരുന്നു അവർക്ക് പ്രശ്‌നം; മകളുടെ പേരു പോലും അദ്ധ്യാപകൻ പറയില്ലാരുന്നു; ഭയമായതിനാൽ അവൾ ശിരോവസ്ത്രം ധരിക്കില്ലായിരുന്നു; മതപരമായ വേർതിരിവ് കാരണമാണ് വസ്ത്രധാരണത്തിൽ പോലും മാറ്റം വരുത്തിയത്; ഇന്റേണൽ മാർക്ക് കുറച്ചതിൽ പരാതിപ്പെട്ടതിനു പിന്നാലെ കടുത്ത അവഗണനയും നേരിടേണ്ടി വന്നു; മദ്രാസ് ഐഐടിയിൽ ആത്മഹത്യചെയ്ത ഫാത്തിമയുടെ മാതാവ് സജിത പറയുന്നു

ഫാത്തിമ എന്ന പേരായിരുന്നു അവർക്ക് പ്രശ്‌നം; മകളുടെ പേരു പോലും അദ്ധ്യാപകൻ പറയില്ലാരുന്നു; ഭയമായതിനാൽ അവൾ ശിരോവസ്ത്രം ധരിക്കില്ലായിരുന്നു; മതപരമായ വേർതിരിവ് കാരണമാണ് വസ്ത്രധാരണത്തിൽ പോലും മാറ്റം വരുത്തിയത്; ഇന്റേണൽ മാർക്ക് കുറച്ചതിൽ പരാതിപ്പെട്ടതിനു പിന്നാലെ കടുത്ത അവഗണനയും നേരിടേണ്ടി വന്നു; മദ്രാസ് ഐഐടിയിൽ ആത്മഹത്യചെയ്ത ഫാത്തിമയുടെ മാതാവ് സജിത പറയുന്നു

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: മദ്രാസ് ഐഐടിയിലെ വിദ്യാർത്ഥിനിയായ മകൾ ഫാത്തിമ ആത്മഹത്യ ചെയ്ത സംഭവത്തിന് ഇടയാക്കിയത് കോളേജിലെ മതപരമായ വിവേചനമായിരുന്നു എന്ന് ആരോപണവുമായി കുടുംബം രംഗത്ത്. ഐഐടിയിൽ മതപരമായ വേർതിരിവുണ്ടായിരുന്നുവെന്നാണ് ഫാത്തിമയുടെ മാതാവ് സജിത ആരോപിക്കുന്നത്. ഭയമായതിനാൽ മകൾ ശിരോവസ്ത്രം ധരിക്കില്ലായിരുന്നു. മതപരമായ വേർതിരിവ് കാരണമാണ് വസ്ത്രധാരണത്തിൽപ്പോലും മാറ്റം വരുത്തിയത്. മകളുടെ പേര് ഫാത്തിമയെന്നായിപ്പോയി. ബനാറസ് യൂണിവേഴ്സ്റ്റിയിൽ അയക്കാതിരുന്നതും ഭയംമൂലമാണ്. പക്ഷേ, തമിഴ്‌നാട്ടിൽ ഇത് കരുതിയില്ലായെന്നും സജിത ഒരു മലയാളം വാർത്താ ചാനലിനോട് പ്രതികരിച്ചു.

സുദർശൻ പത്മനാഭനെതിരെയാണ് കുടുംബം ആരോപണം കടുപ്പിക്കുന്നത്. സുദർശൻ പത്മനാഭനിൽ നിന്ന് കടുത്ത മാനസിക പീഡനമാണ് ഫാത്തിമയ്ക്ക് നേരിടേണ്ടി വന്നതെന്നുമാണ് കുടുംബം ആരോപിക്കുന്നത്. മകളുടെ പേരു പോലും അദ്ധ്യാപകൻ പറയില്ലാരുന്നു. ഇന്റേണൽ മാർക്ക് കുറച്ചതിൽ പരാതിപ്പെട്ടതിനു പിന്നാലെ കടുത്ത അവഗണനയാണ് നേരിടേണ്ടി വന്നതെന്നും ഇവർ ആരോപിക്കുന്നു. സംഭവത്തിൽ തമിഴ്‌നാട് പൊലീസ് പൊലീസ് കാര്യമായ അന്വേഷണം നടത്തുന്നില്ല. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പ്രതീക്ഷയുണ്ട്. മകളെ ഇല്ലാതാക്കിയവർക്കെതിരെ നിയമ പോരാട്ടം നടത്തുമെന്നും സജിത പറഞ്ഞു.

നേരത്തെ ഫാത്തിമയുടെ പിതാവ് അബ്ദുൾ ലത്തീഫും ഐ.ഐ.ടിയിൽ ജാതീയവും മതപരവുമായ വിവേചനം ഫാത്തിമ അനുഭവിച്ചിരുന്നുവെന്ന് ആരോപിക്കുകയുണ്ടായി. ''ഫാത്തിമ എന്ന പേര് തന്നെ ഒരു പ്രശ്നമാണ് വാപ്പിച്ചാ എന്ന് അവൾ പറഞ്ഞിരുന്നു. ഫാത്തിമ ലത്തീഫ് എന്ന പേരുകാരി സ്ഥിരമായി ഒന്നാം സ്ഥാനത്ത് എത്തുന്നത് അവിടത്തെ ചില അദ്ധ്യാപകർക്ക് പ്രശ്നമായിരുന്നു. എന്റെ മകളുടെ മരണത്തിൽ അജ്ഞാതമായ എന്തോ കാരണമുണ്ട്. ഹ്യൂമാനിറ്റിസ് അദ്ധ്യാപകനായ സുദർശൻ പത്മനാഭൻ വിദ്യാർത്ഥികളെ കരയിപ്പിക്കുന്നതായി മകൾ പറഞ്ഞിരുന്നു. രാത്രി ഒമ്പത് മണിയാവുമ്പോൾ എന്നും മെസ് ഹാളിൽ ഇരുന്നു മകൾ കരയുമായിരുന്നു എന്നും ഞങ്ങൾക്ക് വിവരം ലഭിച്ചിട്ടുണ്ട്. പൊലീസ് സി.സി.ടി.വി പരിശോധിക്കണം''- അബ്ദുൽ ലത്തീഫ് ആവശ്യപ്പെട്ടു.

തമിഴ്‌നാട് പൊലീസിൽ പരാതി നൽകിയെങ്കിലും കാര്യമായ അന്വേഷണം നടത്തുന്നില്ലെന്നും കുടുംബം ആരോപിച്ചു. പൊലീസ് കണ്ടെടുത്ത ഫാത്തിമയുടെ ഫോൺ, ലാപ്‌ടോപ് എന്നിവ നശിപ്പിക്കപ്പെടുമോ എന്ന ആശങ്കയും കുടുംബം പങ്കുവെച്ചിരുന്നു. കൊല്ലം കിളികൊല്ലൂർ രണ്ടാംകുറ്റി സ്വദേശി ഫാത്തിമ ലത്തീഫിനെ (18) ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ഐ.ഐ.ടിയിലെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഒന്നാം വർഷ എംഎ ഹ്യുമാനിറ്റീസ് (ഇന്റഗ്രേറ്റഡ്) വിദ്യാർത്ഥിനിയായിരുന്നു ഫാത്തിമ. കേസിൽ സംസ്ഥാന സർക്കാരിന്റെ ഇടപെടൽ ആവശ്യപ്പെട്ട് ഫാത്തിമയുടെ മാതാപിതാക്കൾ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയിട്ടുണ്ട്.

ഡിവൈഎഫ്‌ഐ നേതാവ് എ എ റഹീം ഇന്ന് ഫാത്തിമയുടെ വീട് സന്ദർശിച്ചിരുന്നു. ഡിവൈഎഫ്‌ഐ തമിഴ്‌നാട് ഘടകം അടുത്ത ദിവസം മുതൽ സമരം ആരംഭിക്കും. കേസിൽ ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP