Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അച്ഛനെ ഉപേക്ഷിച്ച് അമ്മ രണ്ടാം വിവാഹം കഴിച്ചത് മനസ്സിൽ പകയൊരുക്കി; പ്രതികാരം തീർത്തത് അമ്മയുടെ രണ്ടാം ബന്ധത്തിലെ മൂന്നു വയസ്സുകാരൻ അനുജനെ വെട്ടി കൊലപ്പെടുത്തിയും; അമ്മയോടുള്ള പകയും അസൂയയും മൂത്ത് പതിനഞ്ചുകാരി കാട്ടികൂട്ടിയത് ആരേയും ഞെട്ടിപ്പിക്കുന്ന ക്രൂരത; ജർമ്മനിയിൽ ഒലിവ നടത്തിയ കൊല ചർച്ചയാകുമ്പോൾ

അച്ഛനെ ഉപേക്ഷിച്ച് അമ്മ രണ്ടാം വിവാഹം കഴിച്ചത് മനസ്സിൽ പകയൊരുക്കി; പ്രതികാരം തീർത്തത് അമ്മയുടെ രണ്ടാം ബന്ധത്തിലെ മൂന്നു വയസ്സുകാരൻ അനുജനെ വെട്ടി കൊലപ്പെടുത്തിയും; അമ്മയോടുള്ള പകയും അസൂയയും മൂത്ത് പതിനഞ്ചുകാരി കാട്ടികൂട്ടിയത് ആരേയും ഞെട്ടിപ്പിക്കുന്ന ക്രൂരത; ജർമ്മനിയിൽ ഒലിവ നടത്തിയ കൊല ചർച്ചയാകുമ്പോൾ

സ്വന്തം ലേഖകൻ

ബർലിൻ : അമ്മയോടുള്ള പകയും അസൂയയും മൂത്ത് പതിനഞ്ചുകാരി മൂന്നു വയസുകാരൻ അനുജനെ വെട്ടി കൊലപ്പെടുത്തി. ജർമിനിയിലെ ഡെറ്റ്മോൾഡിലാണ് സംഭവം. ഒലിവ എന്ന പതിനഞ്ചുകാരിയാണ് നിക്കോ എന്ന മൂന്നു വയസ്സുകാരനെ കറികത്തികൊണ്ട് 28 പ്രാവശ്യം വെട്ടി കൊലപ്പെടുത്തിയത്.

ഒലിവയുടെ അമ്മ ആഗനസ്‌ക്കാ (46) കടയിൽ പോയപ്പോൾ നിക്കോയെ നോക്കാൻ ഏൽപിച്ചിരുന്നു്. അവർ തിരിച്ചു വീട്ടിൽ എത്തിയപ്പോൾ നിക്കോ രക്തത്തിൽ കുളിച്ചു കിടക്കുന്നതാണ് കണ്ടത്. പൊലീസും രക്ഷാപ്രവർത്തകരും ഓടിയെത്തി ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഈ സമയം ഒലിവ വീട്ടിൽ നിന്ന് രക്ഷപ്പെട്ടിരുന്നു. ഒലിവയെ പൊലീസ് തെരുവിൽ നിന്നാണ് പിടികൂടിയത്.

അമ്മയുടെ രണ്ടാം വിവാഹവും തന്റെ അച്ഛനെ ഉപേക്ഷിച്ചതുമാണ് ഈ കൊലപാതകത്തിനു കാരണമെന്ന് ഒലിവ പൊലീസിനോട് പറഞ്ഞു. ഒലിവയുടെ അമ്മയുടെ രണ്ടാം വിവാഹത്തിലുള്ള കുട്ടിയാണ് നിക്കോ. സംഭവം നടക്കുമ്പോൾ നിക്കോയുടെ അച്ഛൻ ജോലി സ്ഥലത്തായിരുന്നു. മാതാവിനോടുള്ള പകയും നിക്കോയോടുള്ള അസൂയയുമാണ് കൊലയ്ക്ക് കാരണമായതെന്ന് പൊലീസ് വ്യക്തമാക്കി. ജർമിനിയിൽ കുടിയേറിയ പോളണ്ട് സ്വദേശിയാണ് ഒലിവയും നിക്കോയുടെ അമ്മ ആഗനസ്‌ക്കായും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP