Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തെറ്റായദിശയിലേക്ക് ചീറിപ്പാന്നുവന്ന മിന്നൽ ബസ് കാറിൽ ഇടിച്ചത് പൊടുന്നനേ; കാർ യാത്രികരിലെ വിദ്യാർത്ഥിനി മരിച്ചത് തൽക്ഷണം; പിതാവും സഹോദരനും മാതാവും അടക്കമുള്ള കുടുംബത്തിന് സാരമായ പരിക്ക്; സഹോദരൻ ഗുരുതരാവസ്ഥയിൽ; കെഎസ്ആർടിസി മിന്നൽ ഡീലക്സ് ബസിന്റെ അമിതവേഗത്തിൽ പൊലിഞ്ഞത് ഫാത്തിമയെന്ന ഇരുപതുകാരിയുടെ ജീവൻ

തെറ്റായദിശയിലേക്ക് ചീറിപ്പാന്നുവന്ന മിന്നൽ ബസ് കാറിൽ ഇടിച്ചത് പൊടുന്നനേ; കാർ യാത്രികരിലെ വിദ്യാർത്ഥിനി മരിച്ചത് തൽക്ഷണം; പിതാവും സഹോദരനും മാതാവും അടക്കമുള്ള കുടുംബത്തിന് സാരമായ പരിക്ക്; സഹോദരൻ ഗുരുതരാവസ്ഥയിൽ; കെഎസ്ആർടിസി മിന്നൽ ഡീലക്സ് ബസിന്റെ അമിതവേഗത്തിൽ പൊലിഞ്ഞത് ഫാത്തിമയെന്ന ഇരുപതുകാരിയുടെ ജീവൻ

മറുനാടൻ ഡെസ്‌ക്‌

ഹരിപ്പാട്: കെഎസ്ആർടിസിയുടെ പ്രസ്റ്റീജ് സർവീസുകളിൽ ഒന്നാണ് മിന്നൽ ഡീലക്സ് ബസുകൾ. നഗരകേന്ദ്രങ്ങളിലല്ലാതെ എവിടെയും സ്റ്റോപ്പില്ലാത്ത ഈ ബസുകൾ യാത്രക്കാരനെ ലക്ഷ്യസ്ഥാനത്ത് കൃത്യസമയത്ത് എത്തിക്കുന്നതിൽ പേരുകേട്ടവയാണ്. എന്നാൽ ഇതിനായി പലപ്പോഴും അമിതവേഗതയിൽ പറക്കുയാണ് ഇത്തരം ബസുകൾ ചെയ്യുന്നത്. ഇതിന്റെ ദുരന്തം ഇന്നലെ ദേശീയപാതയിൽ നങ്ങ്യാർകുളങ്ങര ജംഗ്ഷനിൽ കണ്ടു. അമിതവേഗതിൽ എത്തിയ മിന്നൽ ബസ് കാറിലേക്ക് പാഞ്ഞു കയറിയാണ് വിദ്യാർത്ഥിനി മരിച്ചത് വൻ വിവാദമായിരക്കയാണ്. മൂന്നു പേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. കരുനാഗപ്പള്ളി ഇടക്കുളങ്ങര മണ്ണേൽ നജീബിന്റെ മകളും കളമശേരി എസ് സിഎംഎസ് കോളേജ് ബികോം അവസാനവർഷ വിദ്യാത്ഥിനിയുമായ ഫാത്തിമയാണ് (20) സംഭവസ്ഥലത്ത് തന്നെ മരിച്ചത്.

തിരുവനന്തപുരത്ത് നിന്നും കോഴിക്കോടിന് പുറപ്പെട്ട കെഎസ്ആർടിസി ബസ് അമിത വേഗത്തിലായിരുന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു. ബസ് തെറ്റായദിശയിലേക്ക് വന്ന് കാറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ കാർ തകർന്നുപോയിട്ടുണ്ട്. ഇതോടെ ബസുകാർക്ക് നേരെ ഉയർന്ന ജനരോഷം പൊലീസ് പണിപ്പെട്ടാണ് നിയന്ത്രിച്ചത്.

കാറിൽ ഒപ്പം സഞ്ചരിച്ച യുവതിയുടെ പിതാവ് നജീബ്( 52 ), സഹോദരൻ മുഹമ്മദാലി (23), മാതാവ് സുജ (45) എന്നിവർക്കാണ് പരിക്കേറ്റത്. മുഹമ്മദാലിയുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേശീയപാതയിൽ നങ്ങ്യാർകുളങ്ങര ജംഗ്ഷന് തെക്കു ഭാഗത്ത് തിങ്കളാഴ്ച രാത്രി 11-30 ഓടെയാണ് അപകടം.

കുടുംബ വീട്ടിൽ നിന്നും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ നജീബിന്റെ രോഗപരിശോധനക്ക് ഭാര്യ സുജയും മകൻ മുഹമ്മദാലിയും കൂടി കാറിൽ പോയതാണ്. തിരിച്ചുവരുമ്പോഴായിരുന്നു അപകടം. ദേശീയപാതയിൽ നങ്ങ്യാർകുളങ്ങര ജംഗ്ഷന് തെക്ക് തിങ്കളാഴ്ച രാത്രി 11.30 ഓടെയാണ് അപകടം.മരിച്ച ഫാത്തിമ കോളേജിൽ താമസിച്ച് പഠിക്കുകയായിരുന്നു.

നജീവും മറ്റുള്ളവരും ഫാത്തിമയെ സന്ദർശിച്ച ശേഷം മടക്കയാത്രയിൽ താനും വരുന്നെന്ന് പറഞ്ഞ് ഫാത്തിമയും കാറിൽ കയറിയതാണ്. തൽക്ഷണം മരിച്ച ഫാത്തിമയെ ഹരിപ്പാട് ഗവ ആശുപത്രി മോർച്ചറിയിൽ പ്രവേശിപ്പിക്കുകയും പരിക്കേറ്റവരെ എറണാകുളം സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.കരീലക്കുളങ്ങര പൊലീസ് കേസുടെത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP