Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സൗത്ത് ഓക്ലന്റിലെ ബസ് ഡ്രൈവർമാരും ഇന്ന് സമരത്തിൽ; സ്‌കൂൾ പരീക്ഷയ്ക്കിടെ ഉള്ള ഡ്രൈവർമാരുടെ സമരത്തിൽ വലയുന്നത് വിദ്യാർത്ഥികൾ; നടക്കുന്നത് 24 മണിക്കൂർ നീളുന്ന സമരം

സൗത്ത് ഓക്ലന്റിലെ  ബസ് ഡ്രൈവർമാരും ഇന്ന് സമരത്തിൽ; സ്‌കൂൾ പരീക്ഷയ്ക്കിടെ ഉള്ള ഡ്രൈവർമാരുടെ സമരത്തിൽ വലയുന്നത് വിദ്യാർത്ഥികൾ; നടക്കുന്നത് 24 മണിക്കൂർ നീളുന്ന സമരം

സ്വന്തം ലേഖകൻ

സ്‌കൂൾ പരീക്ഷയ്ക്കിടെയുള്ള സേവനങ്ങൾ താറുമാറാക്കി ഇന്ന് രാവിലെ രാവിലെ മുതൽ സൗത്ത് ഓക് ലന്റിലെ ബസ് ഡ്രൈവർമാർ പണിമുടക്ക് ആരംഭിച്ചു.ഗോ ബസിന്റെ ഈസ്റ്റ് തമാകി, സൗത്ത് ഓക്ക്ലാൻഡിലെ എയർപോർട്ട് ബസ് ഡിപ്പോകളിൽ നിന്നുള്ള ഡ്രൈവർമാർ ആണ് പുലർച്ചെ 4 മുതൽ 24 മണിക്കൂർ ജോലി നിർത്തി സേവനങ്ങൾ റദ്ദാക്കിയിരിക്കുന്നത്.

തിങ്കളാഴ്ച 40 ഗോ ബസ് ഡ്രൈവർമാർ ഉൾപ്പെട്ട രണ്ട് മണിക്കൂർ പണിമുടക്ക് ഒന്നിലധികം സ്‌കൂൾ ബസുകൾ കാലതാമസം വരുത്തുകയും റദ്ദാക്കുകയും ചെയ്തതിന് പി്ന്നാലെയാണ് ഇന്ന് എല്ലാ സർവ്വീസുകളും റദ്ദാക്കികൊണ്ടുള്ള സമരം നടത്തുന്നത്. സ്‌കൂളുകളിൽ എൻസിഇഎ ലെവൽ 1 ഇംഗ്ലീഷ് പരീക്ഷ ബുധനാഴ്ച രാവിലെ 9.30 നും ലെവൽ 2 സ്റ്റാറ്റിസ്റ്റിക്‌സ്, മീഡിയ സ്റ്റഡീസ്, ഹോം ഇക്കണോമിക്‌സ് പരീക്ഷകൾ ഉച്ചയ്ക്ക് 2 നും നടക്കുന്നതിനിടെയാണ് വിദ്യാർത്ഥികളെ വലച്ചുകൊണ്ട് സമരം പ്രഖ്യാപിച്ചത്.

എന്നിരുന്നാലും, ചില ബസ് സർവീസുകളിൽ കാലതാമസവും റദ്ദാക്കലും ഉണ്ടാകുമെങ്കിലും എല്ലാ സ്‌കൂൾ യാത്രകളും ആസൂത്രണം ചെയ്തപോലെ നടക്കുമെന്നാണ് പ്രതീക്ഷയെന്ന് ട്രാൻസ്‌പോര്ട്ട് അഥോറിറ്റി അറിയിച്ചു.ഗോ ബസും അതിന്റെ ജീവനക്കാരും തമ്മിലുള്ള ശമ്പള തർക്കമാണ് സമരത്തിന് കാരണം. ഡ്രൈവർമാർ അടുത്ത രണ്ട് വർഷത്തിനുള്ളിൽ 14 ശതമാനം ശമ്പള വർദ്ധനവിന് ആഹ്വാനം ചെയ്യുന്നത്. മാത്രമല്ല അവരുടെ മണിക്കൂർ വേതനം 25 ഡോളറായി ഉയർത്തണമെന്നും ആവശ്യപ്പെടുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP