Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

19 റോൾസ് റോയിസ് കാറുകളും അനേകം ബിഎംഡബ്ല്യു കാറുകളും വാങ്ങി 14 ഭാര്യമാരെ സുനഖിപ്പിച്ച് ഒരു രാഷ്ട്ര തലവൻ; ഭാര്യമാരുടെ ആഡംബര കാറുകൾക്ക് മാത്രം ചെലവാക്കുന്നത് 120 കോടി രൂപ; ലോകത്തെ ധൂർത്തിന്റെ പര്യായമായി സ്വാസി ലാൻഡ് രാജാവ്

19 റോൾസ് റോയിസ് കാറുകളും അനേകം ബിഎംഡബ്ല്യു കാറുകളും വാങ്ങി 14 ഭാര്യമാരെ സുനഖിപ്പിച്ച് ഒരു രാഷ്ട്ര തലവൻ; ഭാര്യമാരുടെ ആഡംബര കാറുകൾക്ക് മാത്രം ചെലവാക്കുന്നത് 120 കോടി രൂപ; ലോകത്തെ ധൂർത്തിന്റെ പര്യായമായി സ്വാസി ലാൻഡ് രാജാവ്

മറുനാടൻ ഡെസ്‌ക്‌

സ്വാസിലാൻഡ്: ഭാര്യമാരെ സുഖിപ്പിക്കുന്നതിന് വേണ്ടി ലോകത്തിലെ ധൂർത്തിന്റെ പര്യായമായി മാറിയിരിക്കുകയാണ് സ്വാസിലാൻഡ് രാജാവ്. തന്റെ 14 ഭാര്യമാരെ പ്രീതിപ്പെടുത്തുന്നതിനായി 19 റോൾഡസ് റോയിസ് കാറുകളുിം 120ൽ അധികം ബിഎംഡബ്ല്യു കാറുകളുമാണ് അദ്ദേഹം വാങ്ങി കൂട്ടിയത്. ഭാര്യമാരുടെ ആഡംബരത്തിന് വേണ്ടി 120 കോടി രൂപ ചെലവിട്ടാണ് അദ്ദേഹം കാറുകൾ വാങ്ങിയത്. മിസ്വാതി മൂന്നാമനാണ് 19 ബിഎംഡബ്ല്യു കാറുകളും 120ലധികം ബിഎംഡബ്ല്യു കാറുകളും വിദേശത്തു നിന്നും ഇറക്കുമതി ചെയ്തത്. ഇതിൽ പലതും ഈ മാസം ആദ്യം തന്നെ ഡെലിവറി ചെയ്തിരുന്നതായും റിപ്പോർട്ട് ഉണ്ട്.

ബിഎംഡബ്ല്യു എക്സ്3, 5 സീരിസ് മോഡലുകൾ നിരവധി ട്രക്കുകളിലായി സൗത്ത് ആഫ്രിക്കയിൽ നിന്നുമാണ് എത്തിച്ചത്. ശരാശരി ഒരു ജോലിക്കാരന് സ്വാസി ലാൻഡിൽ ഒരു വർഷം ശമ്പളമായി ലഭിക്കുന്നത് 10,000 പൗണ്ട് മാത്രമാണ്. അതായത് ഒരു സാധാരണ ജോലിുക്കാരന് 70 വർഷമെങ്കിലും ജോലി എടുത്താൽ മാത്രമേ ഒരു റോൾസ് റോയിസ് സ്വന്തമാക്കാൻ സാധിക്കു എന്ന് അർത്ഥം. വളരെ തുച്ഛമായി ശമ്പരളത്തിലും പരിമിതമായ സാഹചര്യത്തിലും ഇവിടുത്തെ ജനങ്ങൾ ജീവിക്കുമ്പോൾ രാജാവ് ധൂർത്ത് നടത്തുന്നതിൽ ജനങ്ങൾക്കിടയിൽ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

പ്രതിപക്ഷവും രാജാവിനെതിരെ രംഗത്ത് എത്തിയിട്ടുണ്ട്. അരപ്പട്ടിണിയിൽ കഴിയുന്ന സ്വാസി ലാൻഡിലെ ജനങ്ങൾക്ക് നേരെ തള്ളവിരലുയർത്തിക്കാണിക്കുകയാണ് രാജാവ് ചെയ്യുന്നതെന്നാണ് പ്രതിപക്ഷ നേതാവ് വാൻഡി ഡുഡ്ലു പറഞ്ഞു. കാറുനകൾ ഇറക്കു മതി ചെയ്യുന്ന ചിത്രങ്ങൾ സഹിതം ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസ്റ്റ് മിസിൽകാസിയാണ് വാർത്ത പുറത്തുകൊണ്ടുവന്നത്. രാജ്യം നേരിടുന്ന കടുത്ത സാമ്പത്തിക വെല്ലുവിളിക്ക് നടുവിലും രാജാവ് തന്റെ ഭാര്യമാർക്ക് വളരെ വിലപിടിപ്പുള്ള കാറുകൾ നൽകി അുഗ്രഹിച്ചിരിക്കുകയാണെന്നാണ് വാർത്ത പുറത്ത് വിട്ടു കൊണ്ട് മിസിൽകാസി പറഞ്ഞത്.

ഡോർസെറ്റിലെ സ്‌കൂളിൽ നിന്നും വിദ്യാഭ്യാസം നേടിയ രാജാവ് 2018ൽ രാജ്യത്തിന്റെ പേര് എസ്വാറ്റിനി എ്ന്ന് പുനർ നാമകരണം ചെയ്തിരുന്നു. അദ്ദേഹത്തിന്റെ 50ാം പിറന്നാളും ബ്രിട്ടനിൽ നിന്നും സ്വാതന്ത്ര്യം ലഭിച്ചതിന്റെ 50-ാം വാർഷികവലും ആഘോഷിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഇത്. രാജാവിന് 14 ഭാര്യമാരും 25ൽ അധികം മക്കളും ആണ് ഉള്ളത്. താൻ ഭരിക്കുന്ന ദ്വീപിലെ 13 ലക്ഷം ജനങ്ങൾക്ക് മേൽ അനിയന്ത്രിത രാഷ്ട്രീയ സ്വാധീനം ഉള്ള രാജാവ് മാത്രമാണ് ഇവിടുത്ത അവസാന വാക്ക്.

സിംഹാസനത്തിൽ എത്തിയതിന് പിന്നാലെ കോടികൾ ചെലവിട്ട് ആഡംബര ജെറ്റ് വാങ്ങിയതും വാർത്ത ആയിരുന്നു. രാജ്യത്തെ 63 ശതമാനം പേരും ദാരിദ്ര രേഖയ്ക്ക് താഴെയുള്ളവരാണെന്നാണ് വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ കണക്ക്. ഇതിന് പുറമേ 15നും 49നും ഇടയിൽ പ്രായമുള്ള രാജ്യത്തെ കാൽ ശതമാനത്തോളം ജനങ്ങളും എച്ച്ഐവി ബാധിതരുമാണ്. രാജ്യത്തിന്റെ സ്വത്തിൽ ഭൂരിഭാഗവും പത്ത് ശതമാനം പേരിൽ കേന്ദ്രീകരിച്ചിരിക്കുകയുമാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP