Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബ്രെക്സിറ്റ് പാർട്ടി പിന്മാറിയതോടെ 14 പോയന്റ് ലീഡുമായി ടോറികളുടെ കുതിപ്പ്; ബോറിസിന് 42 ശതമാനം പിന്തുണ ഉറപ്പിക്കുമ്പോൾ ലേബർ പാർട്ടിക്ക് 28 ശതമാനം മാത്രം; വെറും നാല് ശതമാനത്തോടെ ബ്രെക്സിറ്റ് പാർട്ടി വീണു

ബ്രെക്സിറ്റ് പാർട്ടി പിന്മാറിയതോടെ 14 പോയന്റ് ലീഡുമായി ടോറികളുടെ കുതിപ്പ്; ബോറിസിന് 42 ശതമാനം പിന്തുണ ഉറപ്പിക്കുമ്പോൾ ലേബർ പാർട്ടിക്ക് 28 ശതമാനം മാത്രം; വെറും നാല് ശതമാനത്തോടെ ബ്രെക്സിറ്റ് പാർട്ടി വീണു

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ടോറികൾക്ക് വേണ്ടി ബ്രെക്സിറ്റ് പാർട്ടി വഴിമാറിയതോടെ ജെറമി കോർബിനെ പിന്നിലാക്കി 14 പോയിന്റിന്റെ ലീഡുമായി ബോറിസ് ജോൺസനും ടോറികളും കുതിക്കുന്നു. 2017ൽ ടോറികൾ വിജയിച്ച സീറ്റുകളിൽ മത്സരിക്കില്ലെന്ന് നിഗേൽ ഫാരേജ് വ്യക്തമാക്കിയതിന് പിന്നാലെ ടോറികൾക്കുള്ള പിന്തുണ കൂടിക്കൂടി വരികയാണ്. ഡിസംബർ 12ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ ടോറികൾക്ക് വേണ്ടി ബ്രെക്സിറ്റ് പാർട്ടി പിന്മാറുകയാണെന്ന് ഇന്നലെ ഫാരേജ് വ്യക്തമാക്കിയിരുന്നു. ബ്രെക്സിറ്റ് പാർട്ടി 317 മണ്ഡലങ്ങളിൽ മത്സരിക്കില്ലെന്നും വ്യക്തമാക്കി.

ബ്രെക്സിറ്റ് പാർട്ടിയുടെ ഈ താരുമാനം ബ്രിട്ടന്റെ തിരെഞ്ഞെടുപ്പ് പ്രചരണത്തിൽ വൻ ചലനമാണ് സൃഷ്ടിച്ചിരിക്കുന്നത്. ബ്രെക്സിറ്റ് പാർട്ടിയും തിരഞ്ഞെടുപ്പ് പ്രചരണവുമായി നിന്ന കാലത്ത് ലേബറും ടോറികളും തമ്മിലുള്ള അകലം കുറഞ്ഞ് വന്നിരുന്നു എങ്കിൽ ഇന്ന് ടോറികൾ വൻ കുതിപ്പാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഈ ചൊവ്വ, ബുധൻ ദിവസങ്ങളിൽ നടന്ന യൂഗോവ് സർവ്വേയിൽ 14 പോയന്റിന്റെ ലീഡാണ് ടോറികൾ നേടിയിരിക്കുന്നത്. അതായത് ബോറിസ് ജോൺസൺ 42 ശതമാനം പിന്തുണ ഉറപ്പിക്കുമ്പോൾ ലേബർ പാർട്ടിക്ക് 28 ശതമാനം ജന പിന്തുണ മാത്രമാണ് ഉള്ളത്.

കഴിഞ്ഞ ആഴ്ച തന്നെ ഫാരേജിന്റെ പിന്തുണ ആറ് പോയന്റായി ഇടിഞ്ഞിരുന്നു. ഇതോടെ ബ്രെക്സിറ്റ് പാർട്ടിക്കുള്ള പിന്തുണ നാലു പോയന്റായി പുതിയ സർവ്വേയിൽ ഇടിഞ്ഞു. അതേസമയം ലിബറൽ ഡെമോക്രാറ്റ്സിന്റെ പിന്തുണ 15 ശതമാനമാണ്. അതേസമയം 10 ഡൗണിങ് സ്ട്രീറ്റിൽ ബോറിസ് ജോൺസന് നഷ്ടപ്പെട്ട പ്രതാപം തിരിച്ചു പിടിക്കാൻ നിഗേൽ ഫാരേജ് കാരണക്കാരനായിട്ടുണ്ടെന്നും ദി ടൈംസ് നടത്തിയ യൂഗോവ് പോളിൽ വ്യക്തമാക്കുന്നു.

ടോറികളും ലേബറും തമ്മിലുള്ള അന്തരം കുറഞ്ഞ് വരികയാണെന്നും ലേബറിനേക്കാളും ആറ് പോയന്റ് മുന്നിൽ മാത്രമാണ് ടോറികൾ ഉള്ളതെന്നും സർവ്വേ ഫലം പുറത്ത് വന്നതിന് തൊട്ട് പിന്നാലെയായിരുന്നു തിരഞ്ഞെടുപ്പിൽ നിന്നും പിന്മാറിക്കൊണ്ടുള്ള നിഗേൽ ഫാരേജിന്റെ അമ്പരപ്പിക്കുന്ന തീരുമാനം പുറത്ത് വന്നത്. ഇതോടെ ടോറികൾ കുതിക്കുക ആയിരുന്നു. ആ സർവേയിൽ കൺസർവേറ്റീവ്സിന് 35 ശതമാനം പിന്തുണയും ലേബറിന് 29 ശതമാനം പിന്തുണയുമാണ് ഉണ്ടായിരുന്നത്. എന്നാൽ പിന്നീട് നടത്തിയ നിരവധി സർവ്വേകളിൽ ജോൺസന്റെ പിന്തുണ ജെറമി കോർബിന്റെ ഇരട്ടിയായി ഉയരുകയായിരുന്നു.

ടോറികൾക്ക് വേണ്ടി വഴിമാറനുള്ള ഫാരേജിന്റെ തീരുമാനം പുറത്ത് വന്നതോടെ യൂഗോവ് സർവ്വേകളിലും മറ്റും വൻ പിന്തുണ നേടിയിരുന്ന ബ്രെക്സിറ്റ് പാർട്ടിയുടെ പിന്തുണ നാലു ശതമാനമായി നിലം പൊത്തുകയായിരുന്നു. ഈ വർഷം ആദ്യം ബ്രെക്സിറ്റ് പാർട്ടി ജന്മമെടുത്തതിന് ശേഷം ഇതാദ്യമായാണ് പിന്തുണ ഇത്രകണ്ട് ഇടിയുന്നത്. ഇതോടെ ബ്രെക്സിറ്റ് പാർട്ടിയിൽ നിന്നും ടോറികൾ നേരിട്ട ഭീഷണി ഇല്ലാതായി. ഇത് ബോറിസ് ജോൺസന് ഗുണമാവുകയും ചെയ്തു. യൂഗോവ് പോളിൽ എസ്എൻപി മൂന്ന് ശതമാനവുംമ, പ്ലെയ്ഡ് സിമ്റു ഒരു ശതമാനവും ഗ്രീൻ പാർട്ടി നാല് ശതമാനവും പിന്തുണ നേടി. നവംബറിൽ നടന്ന സർവ്വേഷൻ സർവ്വേയിൽ ബ്രെക്സിറ്റ് പാർട്ടി പത്ത് ശഥമാനവലും ലിബറൽ ഡെമോക്രാറ്റ്സ് 17 ശതമാനവും പിന്തുണ നേടിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP