Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വാട്സ് ആപ്പ് വഴിയും മെസഞ്ചർ വഴിയും ഇൻസ്റ്റാഗ്രാം വഴിയും ഇനി പണം ഇടപാടുകൾ നടത്താം; ഫേസ്‌ബുക്ക് സ്വയം ബാങ്കായി മാറുമ്പോൾ ഡിജിറ്റൽ പേമെന്റ് രംഗത്തുണ്ടാവുക വമ്പൻ വിപ്ലവം: പരമ്പരാഗത ബാങ്കിങ് സമ്പ്രദായങ്ങളുടെ കടക്കൽ കത്തി വയ്ക്കുന്ന ഫേസ്‌ബുക്ക് വിപ്ലവത്തെ അറിയുക

വാട്സ് ആപ്പ് വഴിയും മെസഞ്ചർ വഴിയും ഇൻസ്റ്റാഗ്രാം വഴിയും ഇനി പണം ഇടപാടുകൾ നടത്താം; ഫേസ്‌ബുക്ക് സ്വയം ബാങ്കായി മാറുമ്പോൾ ഡിജിറ്റൽ പേമെന്റ് രംഗത്തുണ്ടാവുക വമ്പൻ വിപ്ലവം: പരമ്പരാഗത ബാങ്കിങ് സമ്പ്രദായങ്ങളുടെ കടക്കൽ കത്തി വയ്ക്കുന്ന ഫേസ്‌ബുക്ക് വിപ്ലവത്തെ അറിയുക

മറുനാടൻ ഡെസ്‌ക്‌

ഡിജിറ്റൽ പേമെന്റ് രംഗത്ത് പുത്തൻ ചരിത്രം കുറിക്കാനായി ഫേസ്‌ബുക്ക് പേ വരുന്നു. ഫേസ്‌ബുക്ക് സ്വയം ബാങ്കായി മാറുന്നതോടെ വാട്സ് ആപ്പ് വഴിയും മെസഞ്ചർ വഴിയും ഇൻസ്റ്റാഗ്രാം വഴിയും ഇനി വളരെ വേഗം പണം ഇടപാടുകൾ നടത്താം. ഫേസ്‌ബുക്ക് പേ വഴി ഉപഭോക്താക്കൾക്ക് സാധനങ്ങൾ വാങ്ങാനും പണം കൈമാറാനുമെല്ലാം സാധിക്കും. ഇതോടെ പരമ്പരാഗത ബാങ്കിങ് സമ്പ്രദായങ്ങളുടെ കടക്കൽ കത്തി വയ്ക്കുന്ന പുത്തൻ വിപ്ലവത്തിനായിരിക്കും ഫേസ്‌ബുക്ക് തുടക്കം കുറിക്കുക.

ഫേസ്‌ബുക്ക് പേ എന്ന് പേരിട്ടിരിക്കുന്ന ആപ്പ് വഴി ഉപഭോക്താക്കൾക്ക് തങ്ങളുടെ ഫേസ്‌ബുക്കിലെ പേമെന്റ് വിവരങ്ങൾ അപ് ലോഡ് ചെയ്യാനും അത് വഴി മറ്റ് ഉപഭോക്താക്കൾക്ക് പണം കൈമാറാനും പർച്ചേസുകൾ നടത്താനും ഫണ്ട് റേസേഴ്സിന് പണം കൈമാറാനും എല്ലാം സാധിക്കും. 2007 മുതൽ ഫേസ്‌ബുക്കിന് പേമെന്റ് ഫീച്ചർ ഉണ്ടെങ്കിലും പുതിയ ആപ്പ് മണി ട്രാൻസ്ഫറും പേമെന്റ്സും എല്ലാം വളരെ എളുപ്പത്തിൽ ഫേസ്‌ബുക്ക് വഴി നടത്താൻ സഹായിക്കും. ഇപ്പോൾ ഫേസ്‌ബുക്ക് പേയുടെ പ്രാഥമിക ഘട്ട പരീക്ഷണം ഫേസ്‌ബുക്കിലും മെസഞ്ചറിലും നടക്കുകയാണ്. ക്രമേണ ഇത് ഇൻസ്റ്റാഗ്രാമിലേകരര്കും വാട്സ് ആപ്പിലേക്കും കൂടി മാറ്റും.

അതേസമയം അമേരിക്കയിലെ ഉപഭോക്താക്കൾക്ക് ഫേസ്‌ബുക്ക് പേ വഴി ഈ ആഴ്ച മുതൽ പണമിടപാട് നടത്താൻ സാധിിക്കും. ഫണ്ട് റേസേഴ്സ്, ഗെയിം പർച്ചേസ്, ഇവന്റ് ടിക്കറ്റ്സ്, വ്യക്തികളുിമായ.ുള്ള പണമിടപാട് എന്നിവയാണ് ഈ ആഴ്ച മുതൽ മെസഞ്ചർ വഴി സാധിക്കുക. ഫേസ്‌ബുക്ക് മാർക്കറ്റ് പ്ലേസ് വഴിയുള്ള ബിസിനസ് പർച്ചേസും നടക്കും. അതേസമയം ഫേസ്‌ബുക്ക് പേ വഴി പണമിടപാട് നടത്തുമ്പോൾ ഇതിലെ സുരക്ഷിതത്വം എത്രമാത്രമാണെന്ന് ഉപഭോക്താക്കളെ ബോധ്യപ്പെടുത്തുക എന്നതായിരിക്കും ഫേസ്‌ബുക്ക് നേരിടുന്നഏറ്റവും സുപ്രധാന വെല്ലുവിളി. അതേസമയം ഉപഭോക്താക്കളുടെ സുരക്ഷയ്ക്കായി പിൻ കോഡും ഫിംഗർ പ്രിന്റോ ഫേസ് ഐഡിയോ ഉപയോഗിച്ചുള്ള ബയോമെട്രിക് സംവിധാനവും ഏർപ്പെടുത്താനാണ് ഫേസ്‌ബുക്ക് ആലോചിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP