Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

നിരന്തരമായ മരുന്നുപയോഗം തന്റെ ഭാരം കുറച്ചു; പതിനേഴാം വയസ്സിൽ ആർത്തവം നിലച്ച് സ്ത്രീത്വം നഷ്ടപ്പെട്ടു; അസ്ഥികൾ പലതവണ പൊട്ടിയതുണ്ടാക്കിയത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ; നെക്കി ഒറിഗൺ പ്രൊജക്റ്റിനെതിരേയും ലോകോത്തര താരങ്ങളുടെ പരിശീലകനായ ആൽബർട്ടോ സലാസറിനെതിരേയും ഉയരുന്നത് ഗുരുതര ആരോപണങ്ങൾ; മോ ഫറയുടെ പഴയ കോച്ച് വിവാദത്തിലേക്ക്; രക്തസാമ്പിൾ പരിശോധനയിൽ പിടിക്കാതിരിക്കാനുള്ള മറു മരുന്നും സജീവമെന്ന വാദം ശക്തമാക്കി പുതിയ ചർച്ചകൾ

നിരന്തരമായ മരുന്നുപയോഗം തന്റെ ഭാരം കുറച്ചു; പതിനേഴാം വയസ്സിൽ ആർത്തവം നിലച്ച് സ്ത്രീത്വം നഷ്ടപ്പെട്ടു; അസ്ഥികൾ പലതവണ പൊട്ടിയതുണ്ടാക്കിയത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ; നെക്കി ഒറിഗൺ പ്രൊജക്റ്റിനെതിരേയും ലോകോത്തര താരങ്ങളുടെ പരിശീലകനായ ആൽബർട്ടോ സലാസറിനെതിരേയും ഉയരുന്നത് ഗുരുതര ആരോപണങ്ങൾ; മോ ഫറയുടെ പഴയ കോച്ച് വിവാദത്തിലേക്ക്; രക്തസാമ്പിൾ പരിശോധനയിൽ പിടിക്കാതിരിക്കാനുള്ള മറു മരുന്നും സജീവമെന്ന വാദം ശക്തമാക്കി പുതിയ ചർച്ചകൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂയോർക്ക്: അമേരിക്കയിലെ നൈക്കി ഒറിഗൺ പ്രൊജക്റ്റിനെതിരേയും ലോകോത്തര താരങ്ങളുടെ പരിശീലകനായ ആൽബർട്ടോ സലാസറിനെതിരേയും ഗുരുതര ആരോപണങ്ങളുമായി അത്ലറ്റ് മേരി കെയ്ൻ രംഗത്ത് വരുമ്പോൾ ഉയരുന്നത് വലിയ സംശയങ്ങൾ.

കോടതിക്ക് മുമ്പിലാണ് 23-കാരിയായ മേരി കെയ്ൻ ഉയർത്തുന്ന ആരോപണം. നിർബന്ധിച്ചുള്ള ഉത്തേജക മരുന്ന് ഉപയോഗം തന്റെ സ്ത്രീത്വവും കൗമാരവും ബാല്യവും കവർന്നെടുത്തു എന്നാണ് മേരി കെയ്ന്റെ പരാതി. മധ്യ-ദീർഘദൂര ഓട്ടങ്ങളിൽ പങ്കെടുക്കാനായി ഒറിഗൺ നൈക്കി പ്രൊജക്റ്റിൽ മേരി കെയ്നും ചേർന്നിരുന്നു. അത്ലറ്റിക്സിലെ വണ്ടർ കിഡ് എന്ന് വിശേഷിപ്പിച്ചു പ്രകടനം മെച്ചപ്പെടുത്താനുള്ള മരുന്നുകൾ നൽകുകയായിരുന്നു സലാസർ. ന്യൂയോർക്ക് ടൈംസിന് നൽകിയ അഭിമുഖത്തിലാണ് മേരി കെയ്നിന്റെ വെളിപ്പെടുത്തൽ. ഇത് കായിക മേഖലയെ ആകെ പിടിച്ചുലച്ചു.

നിരന്തരമായ മരുന്നുപയോഗം തന്റെ ഭാരം കുറച്ചുവെന്നും പതിനേഴാം വയസ്സിൽ ആർത്തവം നിലച്ചുവെന്നും സ്ത്രീത്വം നഷ്ടപ്പെട്ടുവെന്നും മേരി കെയ്ൻ പരാതിയിൽ പറയുന്നു. അസ്ഥികൾ പലതവണ പൊട്ടി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണ് മേരി കെയ്ൻ നേരിടുന്നത്. ആരോപണമെത്തിയതിന് പിന്നാലെ പ്രതികരണവുമായി നൈക്കി രംഗത്തെത്തി. മേരി കെയ്നിന്റെ ആരോപണങ്ങൾ ഗൗരവമായി കാണുന്നുവെന്നും എത്രയും പെട്ടെന്ന് അന്വേഷണത്തിന് ഉത്തരവിടുമെന്നും നൈക്കി വ്യക്തമാക്കി. ഉത്തേജക മരുന്ന് പരിശോധനയിൽ താരങ്ങളെ പിടിക്കാതിരിക്കാനും തന്ത്രമുണ്ടെന്നാണ് പുറത്തു വരുന്ന വിവരം. ഉത്തേജക മരുന്ന് അടിച്ച ശേഷം മറ്റൊരു മരുന്ന് ഉപയോഗിച്ചാൽ രക്തസാമ്പിളുകൾ പരിശോധിച്ചാലും പിടിക്കപ്പെടില്ല. ഇത്തരം രീതികള്ഡ മേരി കെയ്‌ന്റെ ശരീരത്തിൽ പ്രയോഗിച്ചിരുന്നുവെന്നും സംശയമുണ്ട്.

ഈ വർഷം ഏപ്രിലിൽ ഒറിഗൺ പ്രൊജക്റ്റിൽ വീണ്ടും ചേരാൻ മേരി താത്പര്യം പ്രകടിപ്പിച്ചിരുന്നുവെന്നും എന്നാൽ ആ സമയത്ത് മേരിയോ അവളുടെ മാതാപിതാക്കളോ ഇത്തരമൊരു പ്രശ്നം ചൂണ്ടിക്കാണിച്ചില്ലെന്നും നൈക്കി വ്യക്തമാക്കുന്നു. ലോകോത്തര താരങ്ങളായ മോ ഫറ, സിഫാൻ ഹസ്സൻ, ക്ളോസ്റ്റർ ഹാഗൻ എന്നിവരുടേയെല്ലാം പരിശീലകനാണ് സലാസർ. ഉത്തേജക മരുന്ന് ഉപയോഗിക്കുന്നുവെന്ന ആരോപണത്തെ തുടർന്ന് സലാസറിനെ നാല് വർഷത്തേക്ക് വിലക്കിയിരുന്നു. ഒപ്പം സലാസർ പരിശീലകനായ നൈക്കി ഒറിഗൺ പ്രൊജക്ട് അടച്ചുപൂട്ടുകയും ചെയ്തു. നിലവിൽ വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് ലോക സ്പോർട്സ് കോടതിയെ സമീപിച്ചിരിക്കുകയാണ് സലാസർ.

അമേരിക്കൻ ഉത്തേജക മരുന്ന് വിരുദ്ധ സംഘമാണ് സലാസറിനെ പരിശീലക ജോലിയിൽ നിന്ന് നേരത്തെ വിലക്കിയത്. നാലു വർഷം മുമ്പ് നൈക് ഒറെഗൻ പ്രൊജക്ടിന്റെ ഭാഗമായിരിക്കെ നിരോധിത മരുന്നുകൾ ഉപയോഗിക്കാൻ താരങ്ങളെ പ്രോത്സാഹിപ്പിച്ചെന്നും അത്തരം മരുന്നുകൾ കൈമാറി എന്നുമുള്ള കുറ്റത്തിലാണ് ശിക്ഷ. സലാസർ മുമ്പ് ഈ ആരോപണം തള്ളിയിരുന്നു. എൻ ഒ പിയിൽ സലാസറിന് ഒപ്പം ഉണ്ടായിരുന്ന ഫിസിഷ്യൻ ജെഫെറി ബ്രൗണിനും വിലക്ക് ഉണ്ട്. ഇംഗ്ലീഷ് ദീർഘ ദൂര ഓട്ടക്കാരൻ മൊ ഫറയുടെ പരിശീലകനായിരുന്നു സലാസർ. 2017ലാണ് സലാസറും മൊ ഫറയും തമ്മിൽ പിരിഞ്ഞത്. 1980കളിൽ തുടർച്ചയായി മൂന്ന് തവണ ന്യൂയോർക്ക് മാരത്തോൺ വിജയിച്ചിട്ടുള്ള ഓട്ടക്കാരൻ ആണ് സലാസർ

ദീർഘദൂര ഓട്ടത്തിലെ എക്കാലത്തെയും മികച്ച അത്ലറ്റുകളിലൊരാളാണ് 'മോ ഫറ'. ലണ്ടൻ ഒളിമ്പിക്‌സിൽ 5,000, 10,000 മീറ്ററുകളിൽ 'മൊ ഫറ' സ്വർണം നേടിയിരുന്നു. ഇതിനു പുറമെ റിയോ ഒളിമ്പിക്‌സിലും 'മൊ ഫറ' സ്വർണം നേടുകയും ചെയ്തു. റിയോയിൽ 10,000 മീറ്ററിൽ ട്രാക്കിൽ അടിതെറ്റി വീണ ശേഷം എഴുന്നേറ്റോടിയാണ് 'മൊ ഫറ' സ്വർണം നേടിയത്. അമേരിക്കൻ താരം ഗാലെൻ റപ്പുമായി കൂട്ടിയിടിച്ചാണ് ട്രാക്കിൽ വീണത്. അഞ്ച് തവണ ലോക ചാമ്പ്യൻഷിപ്പിലും മൊ ഫറ ജേതാവായിട്ടുണ്ട്. ബ്രിട്ടനിൽ കുടിയേറിയ സൊമാലിയക്കാരൻ 'മൊ ഫറ' പരിശീലനം നടത്തിയിരുന്നത് സലാസറിന് കീഴിലാണ്. ഇതിനിടെ ഫറയും ഉത്തേജക മരുന്ന് സംശയ നിഴലിലായി.

ഉത്തേജക പരിശോധനയിൽ താൻ പിടിക്കപ്പെട്ടാൽ പരിശീലകൻ ആൽബർട്ടോ സലാസറിനെ മാറ്റുമെന്ന് ഫറ പറഞ്ഞതും ചർച്ചയായി. തന്റെ കീഴിൽ പരിശീലിക്കുന്ന കായികതാരങ്ങളെ ഉത്തേജകം ഉപയോഗിക്കാൻ സലാസർ പ്രേരിപ്പിച്ചതായി നേരത്തേ ആരോപണമുണ്ടായിരുന്നു. യു.എസ്സിലെയും ബ്രിട്ടനിലെയും ഉത്തേജകവിരുദ്ധ സമിതി ഇക്കാര്യത്തിൽ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. ഞാൻ കഠിനാധ്വാനം ചെയ്തിട്ടാണ് ലോകം അറിയപ്പെടുന്ന കായികതാരമായത്. അതിനു ഞാൻ വലിയ വില കൊടുക്കുന്നുണ്ട്. എന്റെ അറിവില്ലാതെ ശരീരത്തിൽ ഉത്തേജകം എത്തിയതായി തെളിഞ്ഞാൽ, പിന്നെ എന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയാം- ഇതായിരുന്നു ഫറയുടെ വാക്കുകൾ. ഇതിന് പുതിയ തലം നൽകുന്നതാണ് മേരി കെയ്‌ന്റെ ആരോപണങ്ങൾ. ഇതോടെ സലാസർ കൂടുതൽ കുരുക്കിലേക്ക് പോവുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP