Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഏഴ് ലക്ഷം രൂപയോളം മൂല്യമുള്ള വിവിധ രാജ്യങ്ങളുടെ കറൻസികളുമായി തോമസ് വർഗീസ് എത്തിയത് കുവൈറ്റിൽ നിന്നും; പിടിവീണത് സുരക്ഷാ പരിശോധനയിൽ പണം കണ്ടെത്തിയതോടെ

ഏഴ് ലക്ഷം രൂപയോളം മൂല്യമുള്ള വിവിധ രാജ്യങ്ങളുടെ കറൻസികളുമായി തോമസ് വർഗീസ് എത്തിയത് കുവൈറ്റിൽ നിന്നും; പിടിവീണത് സുരക്ഷാ പരിശോധനയിൽ പണം കണ്ടെത്തിയതോടെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: വിവിധ രാജ്യങ്ങളുടെ കറൻസികളുമായി മലയാളി കൊച്ചി വിമാനത്താവളത്തിൽ പിടിയിലായി. കുവൈറ്റിൽ നിന്നും നെടുമ്പാശ്ശേരിയിലെത്തിയ തോമസ് വർഗീസ് എന്നയാളിൽ നിന്നാണ് ലക്ഷങ്ങൾ മൂല്യമുള്ള വിദേശ കറൻസികൾ കണ്ടെത്തിയത്. കുവൈറ്റ് എയർവെയ്‌സിൽ എത്തിയ തോമസ് വർഗീസ് സുരക്ഷാ പരിശോധനക്കിടെയാണ് പിടിയിലായത്. സിഐഎസ്എഫ് ഉദ്യോഗസ്ഥർ നടത്തിയ സുരക്ഷാ പരിശോധനയ്ക്കിടെയാണ് പണം കണ്ടെത്തിയത്.

ഹാന്റ് ബാഗിൽ സൂക്ഷിച്ച നിലയിലായിരുന്നു പണം. അമേരിക്കൻ ഡോളർ, യൂറോ, യു.എ.ഇ ദിർഹം, ക്യൂബൻ പെസോസ് എന്നിവയായിരുന്നു ഇദ്ദേഹത്തിന്റെ പക്കൽ ഉണ്ടായിരുന്നത്. ഇവയുടെ ആകെ മൂല്യം ഏഴ് ലക്ഷം രൂപയോളമായിരുന്നു. ഇതിന് പുറമെ, 4500 രൂപയുടെ ഇന്ത്യൻ കറൻസിയും ഉണ്ടായിരുന്നു. രേഖകളില്ലാതെ പണം കൊണ്ടുപോകാനായിരുന്നു ശ്രമം. പിടികൂടിയ കറൻസി പിന്നീട് കസ്റ്റംസ് വിഭാഗത്തിന് കൈമാറി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP