Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കുറ്റൂർ സഹകരണബാങ്ക് തെരഞ്ഞെടുപ്പ് 16 ന്: വോട്ടർ പട്ടികയിൽ കടന്നു കൂടിയിരിക്കുന്നത് 13 ന് വിവാഹിതനാകുന്ന സ്ഥാനാർത്ഥിയുടെ മകന്റെ പ്രതിശ്രുത വധുവും; ഭരണം നിലനിർത്താനുള്ള സിപിഎം ശ്രമത്തിൽ വോട്ടറായിരിക്കുന്നത് എറണാകുളത്തുകാരി

കുറ്റൂർ സഹകരണബാങ്ക് തെരഞ്ഞെടുപ്പ് 16 ന്: വോട്ടർ പട്ടികയിൽ കടന്നു കൂടിയിരിക്കുന്നത് 13 ന് വിവാഹിതനാകുന്ന സ്ഥാനാർത്ഥിയുടെ മകന്റെ പ്രതിശ്രുത വധുവും; ഭരണം നിലനിർത്താനുള്ള സിപിഎം ശ്രമത്തിൽ വോട്ടറായിരിക്കുന്നത് എറണാകുളത്തുകാരി

ആർ കനകൻ

തിരുവല്ല: കുറ്റൂർ സർവീസ് സഹകരണ ബാങ്കിലേക്ക് 16 ന് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ വോട്ടർ പട്ടികയിൽ കടന്നു കൂടിയിരിക്കുന്നത് സ്ഥാനാർത്ഥിയുടെ മകന്റെ എറണാകുളം സ്വദേശിയായ പ്രതിശ്രുത വധു. ഭരണം നിലനിർത്താനുള്ള തത്രപ്പാടിൽ സിപിഎം കാട്ടിക്കൂട്ടിയ വിക്രിയ മറ്റു രണ്ടു മുന്നണികളുടെയും ശ്രദ്ധയിൽപ്പെട്ടെങ്കിലും ഒരു എതിർപ്പും അവരുടെ ഭാഗത്ത് നിന്നുമുണ്ടായിട്ടില്ല. ജനറൽ വാർഡിലേക്ക് ക്രമനമ്പർ 18 ആയി മത്സരിക്കുന്ന എഎസ് രാജൻ പിള്ളയുടെ മകന്റെ പ്രതിശ്രുത വധുവാണ് ബാങ്കിന്റെ വോട്ടർ പട്ടികയിൽ കടന്നു കൂടിയിരിക്കുന്നത്.

13 നാണ് ഇവരുടെ വിവാഹം. എറണാകുളം സ്വദേശിനിയുടെ പേര് വോട്ടർ പട്ടികയിൽ കടന്നു കൂടിയത് ഇപ്പോഴാണ് മറ്റു മുന്നണികളുടെ ശ്രദ്ധയിൽപ്പെട്ടിരിക്കുന്നത്. ഇതോടെ തെരഞ്ഞെടുപ്പിൽ സിപിഎം ക്രമക്കേട് നടത്തുമെന്ന് ഉറപ്പായിരിക്കുകയാണ്. നിലവിൽ സിപിഎം നേതൃത്വം നൽകുന്ന സഹകരണ മുന്നണിയാണ് ബാങ്ക് ഭരിക്കുന്നത്. 70 കോടിയോളം രൂപ നിക്ഷേപമുള്ള ബാങ്കാണിത്.

ബാങ്കിലെ ജീവനക്കാരനായ കുറ്റൂർ വെസ്റ്റ് ലോക്കൽ കമ്മറ്റി സെക്രട്ടറി വിശാഖ്കുമാറാണ് സഹകരണ മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ഇതും നഗ്‌നമായ ചട്ടലംഘനമാണ്. ബാങ്കിലെ ജീവനക്കാർക്ക് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിന് വിലക്കുണ്ട്. എന്നാൽ, തെരഞ്ഞെടുപ്പ് കൺവൻഷനുകളിൽ വിശാഖ്കുമാർ സജീവ സാന്നിധ്യമാണ്. മിക്ക കൺവൻഷനുകളിലും ഇയാൾ പ്രസംഗിക്കുന്നുണ്ട്. വീടുകൾ തോറും കയറിയിറങ്ങി വോട്ടു പിടിക്കുന്നുമുണ്ട്. വോട്ടർ പട്ടികയിൽ വ്യാപകമായ ക്രമക്കേട് സിപിഎം നടത്തിയെന്ന് പരാതി ഉയരുന്നുണ്ട്. ഇതിനെതിരേ ചെറുവിരൽ അനക്കാൻ പോലും കോൺഗ്രസ്, ബിജെപി മുന്നണികൾ തയാറാകുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP