Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലിജിയുടെ മൊഴി ആദ്യം എടുക്കുക മഹാരാഷ്ട്രാ പൊലീസ്; ജയിലിൽ പാർപ്പിക്കുന്നതും മുംബൈയിൽ; വസീമിനെ കേരള പൊലീസ് കസ്റ്റഡിയിൽ വാങ്ങും; മഹാരാഷ്ട്ര പൊലീസ് കേസെടുത്തിരിക്കുന്നത് കുട്ടിയെ വിഷം നൽകി കൊലപ്പെടുത്തിയ കുറ്റത്തിനും ആത്മഹത്യാ ശ്രമത്തിനും; അപകടനില തരണം ചെയ്ത് ശാന്തൻപാറ കൊലപാതകക്കേസിലെ രണ്ടുപ്രതികളും

ലിജിയുടെ മൊഴി ആദ്യം എടുക്കുക മഹാരാഷ്ട്രാ പൊലീസ്; ജയിലിൽ പാർപ്പിക്കുന്നതും മുംബൈയിൽ; വസീമിനെ കേരള പൊലീസ് കസ്റ്റഡിയിൽ വാങ്ങും; മഹാരാഷ്ട്ര പൊലീസ് കേസെടുത്തിരിക്കുന്നത് കുട്ടിയെ വിഷം നൽകി കൊലപ്പെടുത്തിയ കുറ്റത്തിനും ആത്മഹത്യാ ശ്രമത്തിനും; അപകടനില തരണം ചെയ്ത് ശാന്തൻപാറ കൊലപാതകക്കേസിലെ രണ്ടുപ്രതികളും

സിനീത് പ്രകാശ്

മുംബൈ: പനവേലിലെ ലോഡ്ജിൽ വിഷം കഴിച്ച നിലയിൽ കണ്ടെത്തിയ ശാന്തമ്പാറ കൊലപാതക കേസിലെ മുഖ്യപ്രതി വസിമും കൂട്ടുപ്രതി കൊല്ലപ്പെട്ട റിജോഷിന്റെ ഭാര്യ ലിജിയും ആശുപത്രിയിൽ അപകടനില തരണം ചെയ്തു. താമസിയാതെ പൊലീസ് കസ്റ്റഡിയിലേക്ക് മാറ്റും. ഇനി അവരെ മഹാരാഷ്ട്രാ ജയിലിലേക്ക് മാറ്റും. ഒക്ടോബർ 31-നാണ് ഇടുക്കി ജില്ലയിലെ ശാന്തൻപാറ മഷ്‌റൂംഹട്ട് ഫാം ഹൗസ് ജീവനക്കാരനായ ശാന്തൻപാറ പുത്തടി മുല്ലൂർ റിജോഷിനെ(31) കാണാതാകുന്നത്. അഞ്ച് ദിവസത്തിനുശേഷം റിജോഷിന്റെ ഭാര്യ ലിജി(29)യെയും ഇളയകുഞ്ഞിനെയും കാണാതായി. ഒപ്പം ഫാംഹൗസ് മാനേജർ തൃശ്ശൂർ മുകുന്ദപുരം വള്ളിവട്ടം കുഴിക്കണ്ടത്തിൽ എ.വസീമിനെയും(32) കാണാതായിരുന്നു.

റിജോഷിനെ കൊന്നത് താനാണെന്ന കുറ്റസമ്മതവീഡിയോ, വസീം സഹോദരന് അയച്ചതാണ് കേസിൽ വഴിത്തിരിവായത്. ഇതിനിടെ ഫാംഹൗസ് വളപ്പിൽ കുഴിച്ചിട്ട റിജോഷിന്റെ മൃതദേഹം പൊലീസ് കണ്ടെത്തിയിരുന്നു. ഇതിൽ കേരളാ പൊലീസ് ഇരുവർക്കുമെതിരേ കരുതികൂട്ടിയുള്ള കൊലപാതകം, ക്രിമിനൽ ഗൂഢാലോചന തെളിവ് നശിപ്പിക്കൽ ഉൽപ്പെടെയുള്ള വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതിനിടയിലാണ് കൊല്ലപ്പെട്ട റിജോഷിന്റെ രണ്ടര വയസുള്ള കുട്ടിയുമായി വസീമും ലിജിയും മുംബൈ ലേക്ക് കടന്നത്. അതിന് ശേഷം മൂവരെയും വിഷം കഴിച്ച നിലയിൽ ലോഡ്ജിൽ കണ്ടെത്തുകയായിരുന്നു. വസീം വാട്്‌സാപ്പിൽ അയിച്ച കുറ്റസമ്മത വീഡിയോയുടെ ലൊക്കേഷൻ പിന്തുടർന്ന് മുബൈയിലെ ലോഡ്ജിൽ എത്തിയ കേരള പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് മൂവരെയും വിഷം കഴിച്ച നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപ് കുട്ടി മരണമടയുകയും ചെയ്തു. ഇരുവരും ചേർന്ന് കൊലപ്പെടുത്തിയ റിജോഷിന്റെ സഹോദരങ്ങളാണ് കഴിഞ്ഞ ദിവസം മുംബൈയിലെത്തി പൊലീസ് പോസ്റ്റുമാർട്ടത്തിന് ശേഷം കുട്ടിയുടെ മൃതശരീരം ഏറ്റ് വാങ്ങിയത്.

കുട്ടിയെ വിഷം നൽകി കൊലപ്പെടുത്തിയ കുറ്റത്തിനും ആത്മഹത്യാ ശ്രമത്തിനും മഹാരാഷ്ട്രാ പൊലീസ് ഇരുവർക്കുമെതിരെ കേസെടുത്തിട്ടുണ്ട്. ഇതൊക്കെ കൊണ്ട് കേസുകളുടെ പരിഗണനാ ക്രമത്തിൽ വസീം കേരളാ പൊലീസിന്റെ കസ്റ്റഡിയിലേക്കും ലിജി മഹാരാഷ്ട്രാ ജയിലേക്കുമാവും പോകുക എന്ന് നിയമവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

മുബൈയിലെ ജെ.ജെ ഹോസ്പിറ്റലിൽ കഴിയുന്ന വസീം ഗുരുതരാവസ്ഥ തരണം ചെയ്തു എന്നും. മുൻപേ അപകട നില തരണം ചെയ്ത ലിജി പ്രതികരിച്ചു തുടങ്ങി എന്നുമാണ് ഒടുവിൽ ലഭിക്കുന്ന വിവരങ്ങൾ. ലിജിയുടെ മൊഴി ആദ്യം മഹാരാഷ്ട്രാ പൊലീസ് ആവും രേഖപ്പെടുത്തുക. അതിനു ശേഷം കേരളത്തിൽ നിന്ന് മുബൈയിൽ എത്തിയിട്ടുള്ള മൂന്ന് എസ്‌ഐ മാരുൽപ്പെടെയുള്ള പ്രത്യേക അന്വേഷണ സംഘം റിജോഷിന്റെ കൊലപാതകത്തെ സംബദ്ധിച്ച് വിശദമായ മൊഴി രേഖപ്പെടുത്തുകയും ചെയ്യും എന്നാണ് മുബൈയിലെ പൊലീസ് കേന്ദ്രങ്ങൾ നൽകുന്ന സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP