Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാജസ്ഥാനിലെ സാംഭർ തടാകത്തിനു സമീപം പക്ഷികൾ കൂട്ടത്തോടെ ചത്തു വീണു; പത്തോളം സ്പീഷിസുകളിൽപ്പെട്ട ആയിരക്കണക്കിന് പക്ഷികൾ ചത്തത് ജലമലിനീകരണം കൊണ്ടാകാമെന്ന് പ്രാഥമികനിഗമനം; പക്ഷികളുടെ ജഡങ്ങൾ കിടക്കുന്നത് 12-13 കിലോമീറ്റർ ചുറ്റളവിൽ; കാരണം തേടി വിദഗ്ദ്ധർ

രാജസ്ഥാനിലെ സാംഭർ തടാകത്തിനു സമീപം പക്ഷികൾ കൂട്ടത്തോടെ ചത്തു വീണു; പത്തോളം സ്പീഷിസുകളിൽപ്പെട്ട ആയിരക്കണക്കിന് പക്ഷികൾ ചത്തത് ജലമലിനീകരണം കൊണ്ടാകാമെന്ന് പ്രാഥമികനിഗമനം; പക്ഷികളുടെ ജഡങ്ങൾ കിടക്കുന്നത് 12-13 കിലോമീറ്റർ ചുറ്റളവിൽ; കാരണം തേടി വിദഗ്ദ്ധർ

മറുനാടൻ ഡെസ്‌ക്‌

ജയ്പുർ; രാജസ്ഥാനിലെ സാംഭർ തടാകത്തിനു സമീപം ദേശാടനപക്ഷികൾ കൂട്ടത്തോടെ ചത്ത നിലയിൽ 12-13 കിലോമീറ്റർ ചുറ്റളവിലാണ് പക്ഷികളുടെ ജഡങ്ങൾ കിടക്കുന്നത്. ഇത് ഭയനാകമായ കാഴ്ചയെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. ദേശാടന പക്ഷികൾ ഉൾപ്പെടെ പത്തോളം സ്പീഷിസുകളിൽപ്പെട്ട ആയിരക്കണക്കിന് പക്ഷികളെയാണ് ചത്തനിലയിൽ കണ്ടെത്തിയ്ത.

1500 ഓളം പക്ഷികൾ ചത്തെന്നാണ് ഔദ്യോഗിക കണക്ക്. എന്നാൽ 5000ൽ അധികം പക്ഷികൾ ചത്തെന്ന് പ്രദേശവാസികൾ പറയുന്നു. പവിഴക്കാലി, കോരിച്ചുണ്ടൻ എരണ്ട, ചക്രവാകം, അവോസെറ്റ് കുളക്കോഴി, വെള്ളക്കൊക്കൻ കുളക്കോഴി തുടങ്ങിയ പക്ഷികളെയാണ് ചത്തനിലയിൽ കണ്ടെത്തിയത്.രാജ്യത്തെ ഏറ്റവും വലിയ ലവണജല തടാകമാണ്(salt water lake) സാംഭർ. ജയ്പുറിലാണ് സാംഭർ സ്ഥിതി ചെയ്യുന്നത്.

ജലമലിനീകരണമാകാം പക്ഷികളുടെ മരണത്തിന് കാരണമെന്നാണ് അധികൃതരുടെ പ്രാഥമികനിഗമനം. പക്ഷികളുടെ ആന്തരികാവയവങ്ങൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. തടാകത്തിന് 12-13 കിലോമീറ്റർ ചുറ്റളവിലാണ് പക്ഷികളുടെ ജഡങ്ങൾ കിടക്കുന്നത്. കഴിഞ്ഞദിവസം മേഖലയിൽ വീശിയ കൊടുങ്കാറ്റാകാം പക്ഷികൾ ചാകാനുള്ള സാധ്യതയെന്ന് ഫോറസ്റ്റ് റേഞ്ചർ രാജേന്ദ്ര ജാഖർ പറഞ്ഞു. ജലത്തിലെ വിഷാംശം, ബാക്ടീരിയ-വൈറസ് ബാധ എന്നീ സാധ്യതകളും പരിശോധിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ജയ്പുറിൽനിന്നുള്ള മെഡിക്കൽ സംഘം പക്ഷികളുടെ ജഡവും തടാകത്തിൽനിന്നുള്ള ജലവും ശേഖരിച്ച് ഭോപ്പാലിലേക്ക് പരിശോധനയ്ക്ക് അയച്ചു. പ്രാഥമിക പരിശോധനയിൽ പക്ഷിപ്പനിയാണ് മരണകാരണമെന്ന് കണ്ടെത്താനായിട്ടില്ലെന്ന് അനിമൽ ഹസ്ബൻഡറി വകുപ്പ് നോഡൽ ഓഫീസർ ആർ.ജി. ഉജ്വൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP