Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സ്‌പേസ് എക്‌സിന്റെ സ്റ്റാർലിങ്ക് പദ്ധതിയുടെ ഭാഗമായി ഒറ്റയടിക്ക് വിക്ഷേപിച്ചത് 60 ഇന്റർനെറ്റ് കൃത്രിമോപഗ്രഹങ്ങൾ; ലക്ഷ്യമിടുന്നത് ലോക വ്യാപകമായി അതിവേഗത്തിൽ ചെലവുകുറഞ്ഞ ഇൻർനെറ്റ്; അടുത്തവർഷം യുഎസിൽ ലഭിക്കുന്ന ഈ കണക്ഷൻ വ്യാപിപ്പിക്കുന്നതിലൂടെ 300 കോടി പേരെ ഉപഭോക്താക്കളാക്കും; ചന്ദ്രനിലേക്കുള്ള വിനോദ സഞ്ചാരയാത്രയും ചൊവ്വയിൽ മനുഷ്യനഗരപദ്ധതിയുമൊക്കെ പ്രഖ്യാപിച്ച് ലോകത്തെ ഞെട്ടിച്ച ഇലോൺ മസ്‌കിന്റെ മറ്റൊരു സ്വപ്ന പദ്ധതി പുരോഗമിക്കുന്നു

സ്‌പേസ് എക്‌സിന്റെ സ്റ്റാർലിങ്ക് പദ്ധതിയുടെ ഭാഗമായി  ഒറ്റയടിക്ക് വിക്ഷേപിച്ചത് 60 ഇന്റർനെറ്റ് കൃത്രിമോപഗ്രഹങ്ങൾ; ലക്ഷ്യമിടുന്നത് ലോക വ്യാപകമായി അതിവേഗത്തിൽ ചെലവുകുറഞ്ഞ ഇൻർനെറ്റ്; അടുത്തവർഷം യുഎസിൽ ലഭിക്കുന്ന ഈ കണക്ഷൻ വ്യാപിപ്പിക്കുന്നതിലൂടെ 300 കോടി പേരെ ഉപഭോക്താക്കളാക്കും; ചന്ദ്രനിലേക്കുള്ള വിനോദ സഞ്ചാരയാത്രയും ചൊവ്വയിൽ മനുഷ്യനഗരപദ്ധതിയുമൊക്കെ പ്രഖ്യാപിച്ച് ലോകത്തെ ഞെട്ടിച്ച ഇലോൺ മസ്‌കിന്റെ മറ്റൊരു സ്വപ്ന പദ്ധതി പുരോഗമിക്കുന്നു

മറുനാടൻ ഡെസ്‌ക്‌

ന്യൂയോർക്ക്: സ്പേസ് എക്സ് മേധാവി ഇലോൺ മസ്‌ക്ക് എന്ന ശതകോടീശ്വരനായ ശാസ്ത്രജ്ഞൻ കൂടിയായ ടെക്നോക്രാറ്റ് എന്നും ലോകത്തെ ഞെട്ടിക്കുന്ന വ്യക്തിത്വമാണ്. ചന്ദ്രനിലേക്കുള്ള വിനോദയാത്രാ പദ്ധതിയും, ചൊവ്വയിൽ കുടിയേറി നഗരങ്ങളുണ്ടാക്കാനുള്ള പദ്ധതിയുമൊക്കെ പ്രഖ്യാപിച്ച് ലോകത്തെ ഞെട്ടിക്കുന്ന ഇദ്ദേഹത്തിന് പക്ഷേ എങ്ങനെ അവ പ്രായോഗികമാക്കാം എന്നും കൃത്യമായ ധാരണയുണ്ട്. ലോക വ്യാപകമായി 300 കോടി ഉപഭോക്താക്കളെ ലക്ഷ്യമിട്ട് അതിവേഗത്തിൽ ഏറ്റവും ചെലവുകുറഞ്ഞ ഇന്റർനെറ്റ് ശൃംഖല ഉണ്ടാക്കുമെന്ന തന്റെ മറ്റൊരു സ്വപ്ന പദ്ധതിയിലും ഇലോൺ മസ്‌ക്ക് ഏറെ മുന്നോട്ടുപോയിക്കഴിഞ്ഞു. ഈ ലക്ഷ്യത്തിലേക്കായി ഒറ്റയടിക്ക് 60 ഉപഗ്രഹങ്ങളാണ് സ്പേസ് എകസ് വിക്ഷേപിച്ചത്.

സ്‌പേസ് എക്‌സിന്റെ സ്റ്റാർലിങ്ക് പദ്ധതിയുടെ ഭാഗമായുള്ള ഉപഗ്രഹങ്ങളാണിവ. സ്പേസ് എക്സിന്റെ എറ്റവും വലിയ റോക്കറ്റ് ആയ ഫാൽക്കൺ ഉപയോഗിച്ചാണ്, കേപ് കനവെറലിലെ വ്യോമസേനാ ആസ്ഥാനത്തു നിന്നായിരുന്നു വിക്ഷേപണം. ഒരുമണിക്കൂർ നീണ്ട യാത്രയ്ക്ക് ശേഷം ഉപഗ്രഹങ്ങളെല്ലാം വിജയകരമായി വിന്യസിച്ചതായി സ്‌പേസ് എക്‌സ് അറിയിച്ചു. അടുത്തവർഷത്തോടെ യുഎസിൽ ഈ ചെലവു കുറഞ്ഞ നെറ്റ് കിട്ടുമെന്നാണ് കമ്പനി പറയുന്നത്. ഈ പദ്ധതിയിലൂടെ കിട്ടുന്ന ലാഭം തങ്ങളുടെ സ്വപ്ന പദ്ധതിയായ ചൊവ്വാ നഗരങ്ങളിൽ നിക്ഷേപിക്കുമെന്നും, അതിനുള്ള മൂലധനം സ്വരൂപിക്കുകയെന്ന ലക്ഷ്യം കൂടി ഈ പദ്ധതിക്ക് ഉണ്ടെന്നും സ്പേസ് എക്സ്  പറയുന്നു.

12000 ഉപഗ്രഹങ്ങൾ ഭൂമിക്ക് ചുറ്റുമായി വിന്യസിച്ച് അതിവേഗ ഇന്റർനെറ്റ് ശൃംഖല കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെയാണ് 'സ്റ്റാർ ലിങ്ക്' പദ്ധതിക്ക് തുടക്കമിടുന്നത്. സാറ്റലൈറ്റുകൾ ഭൂമിക്ക് അടുത്തായതിനാൽ നിലവിൽ കിട്ടുന്നതിന്റെ ഇരട്ടി സ്പീഡിൽ നെറ്റ് ലഭിക്കും. ഭൂമിയിൽ നിന്ന് 2000 കിലോമീറ്റർ അകലെയുള്ള താരതമ്യേന താഴ്ന്ന ഭ്രമണപഥത്തിൽ ഉപഗ്രഹങ്ങൾ വിന്യസിച്ച് അതിവേഗ ഇന്റർനെറ്റ് ശൃംഖല സ്ഥാപിക്കുകയാണ് ഇതുവഴി ഉദ്ദേശിക്കുന്നത്. പരമ്പരാഗത ഇന്റർനെറ്റ് വിതരണ ശൃംഖലയുടെ വേഗക്കുറവ് ഇതുവഴി പരിഹരിക്കാനാവും.

അമേരിക്കയിൽ ഇന്റർനെറ്റ് ശൃംഖല സ്ഥാപിക്കാൻ അനുമതി ലഭിച്ച ചില സ്വകാര്യ വാണിജ്യ സ്ഥാപനങ്ങളിൽ ഒന്നാണ് സ്‌പേസ് എക്‌സ്. ബ്രിട്ടൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന വൺ വെബും ഈ പദ്ധതിക്ക് തുടക്കം കുറിച്ച് ഉപഗ്രഹ വിക്ഷേപണം നടത്തിയിട്ടുണ്ട്. ഓൺലൈൻ റീട്ടെയ്‌ലർ സ്ഥാപനമായ ആമസോണിനും ഇന്റർനെറ്റ് സാറ്റലൈറ്റ് വ്യവസായ രംഗത്തോട് താൽപര്യമുണ്ട്. കഴിഞ്ഞമാസം സ്റ്റാർലിങ്ക് കൃത്രിമോപഗ്രഹത്തിലൂടെ ട്വീറ്റ് അയച്ച് ഇയോൺ മസ്‌ക്ക് ശ്രദ്ധേയനായിരിന്നുു. 'വൗ! ഇത് പ്രവർത്തിച്ചു' എന്നു പറഞ്ഞായിരുന്നു അദ്ദേഹം ട്വീറ്റ് ചെയ്തത്. ഇതിനായി നാൽപ്പതിനായിരത്തിലധികം ചെറു ഉപഗ്രങ്ങൾ വിന്യസിക്കാനാണ് സ്‌പേയ്‌സ് എക്‌സ് ആഗ്രഹിക്കുന്നത്. 12000 ഉപഗ്രങ്ങൾ വിക്ഷേപിക്കാനുള്ള അനുമതി ഇതിനോടകം കമ്പനിക്ക് ലഭിച്ചിട്ടുണ്ട്.

ചൊവ്വയിൽ നഗരം സൃഷ്ടിക്കാൻ ഒരുങ്ങുന്ന ശതകോടീശ്വരൻ

അസംഭവ്യമെന്ന് കരുതുന്ന ഇത്തരം കണക്കുകൂട്ടലുകളും പ്രഖ്യാപനങ്ങളുമാണ് ഇലോൺ മസ്‌കിൽ നിന്ന് എപ്പോഴും ഉണ്ടാവാറ്. ചൊവ്വയിൽ മനുഷ്യന്റെ സ്ഥിരതാമസം യാഥാർഥ്യമാക്കാനുള്ള ശ്രമത്തിലാണ് ഇലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്‌പേസ് എക്‌സ്. അതായത് ചൊവ്വയിൽ മനുഷന്റെ ഒരു കോളനി സൃഷ്ടിക്കുകയാണ് അദ്ദേഹം കാണുന്ന സ്വപ്നം. പലതവണ ഇക്കാര്യം മസ്‌ക് പ്രഖ്യാപിച്ചതാണ്.കമ്പനിയുടെ 1000 സ്റ്റാർഷിപ്പുകൾ ഉപയോഗിച്ച് ഒരു ചൊവ്വാ നഗരം നിർമ്മിക്കാൻ തനിക്ക് സാധിക്കുമെന്നാണ് മസ്‌കിന്റെ പ്രഖ്യാപനം. സ്‌പേസ് എക്‌സിന്റെ വിക്ഷേപണ പദ്ധതികളെക്കുറിച്ചുള്ള ഒരാളുടെ ട്വീറ്റിനടിയിലാണ് അദ്ദേഹം ഇത് കമന്റ് ചെയ്തത്. സൗരയൂഥത്തിൽ ജീവസാന്നിധ്യത്തിന് ഏറ്റവുമധികം സാധ്യത കൽപ്പിക്കപ്പെടുന്ന ഗ്രഹമാണ് ചൊവ്വ. ഏറെക്കാലമായി അതിനുള്ള തെളിവുകൾ കണ്ടെത്താനും മനുഷ്യന് ഒരു ഗ്രഹാന്തര കുടിയേറ്റം സാധ്യമാവുമോ എന്ന് കണ്ടെത്താനുമുള്ള ശ്രമത്തിലാണ് ശാസ്ത്രലോകം.

സുസ്ഥിരമായ ഒരു ചൊവ്വാനഗരം നിർമ്മിക്കാൻ ആയിരം സ്റ്റാർഷിപ്പുകൾ ആവശ്യമായി വരുമെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് വർഷത്തിലൊരിക്കൽ മാത്രമേ ഗ്രഹങ്ങൾ നേർരേഖയിൽ വരികയുള്ളു എന്നതിനാൽ പത്ത് ലക്ഷം ടൺ പേലോഡ് ചൊവ്വയിലെ ആൽഫ ബേസിലെത്തിക്കാൻ 20 വർഷമെങ്കിലും എടുക്കും. ഒരു സുസ്ഥിര നഗരം സ്ഥാപിക്കാൻ അത് മതിയാവുമെന്ന് പ്രതീക്ഷിക്കുന്നു.

അസംഭവ്യമെന്ന് കരുതുന്ന ഇത്തരം കണക്കുകൂട്ടലുകളും പ്രഖ്യാപനങ്ങളുമാണ് ഇലോൺ മസ്‌കിൽ നിന്നും എപ്പോഴും ഉണ്ടാവാറ്. പലതും അദ്ദേഹം യാഥാർഥ്യമാക്കിയിട്ടുമുണ്ട്. ചൊവ്വയിലേക്ക് ആളെ അയക്കുന്നതിനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. കാര്യങ്ങൾ പദ്ധതിപ്രകാരം മുന്നോട്ട് പോയാൽ 2022-ൽ സ്‌പേസ് എക്‌സ് സഞ്ചാരികളെ ചൊവ്വയിലെത്തിക്കും. മനുഷ്യന്റെ ചന്ദ്രയാത്ര യാത്ര സുഗമമാക്കാൻ ഒരു സ്റ്റാർഷിപ്പ് നിർമ്മിച്ചുവരികയാണ് ഇപ്പോൾ കമ്പനി. ഇതിന്റെ ആദ്യ പടി കമ്പനി പൂർത്തിയാക്കിക്കഴിഞ്ഞു.

തിരിച്ചുവരവ് ഉറപ്പില്ലാത്ത യാത്രക്കും തിരക്കോട് തിരക്ക്

ചൊവ്വയിലേക്കുള്ളത് തിരിച്ചുവരവ് ഉറപ്പില്ലാത്ത യാത്രയാണെന്ന് വ്യക്തമായിട്ടും അതിൽ പങ്കെടുക്കാൻ ആയിരങ്ങളാണ് രജിസ്റ്റർ ചെയ്യുന്നത്. പദ്ധതി പൊളിയാനും മരിക്കാനുള്ള സാധ്യത കൂടുതലാണെന്നും മസ്‌ക് നേരത്തെ പറഞ്ഞിരുന്നു. 'ഭൂമിയിൽ ജീവിക്കുന്ന ഒരാൾക്ക് ചൊവ്വയിലെത്തുക അത്ര എളുപ്പമുള്ള കാര്യമല്ല. ഓരോ നിമിഷവും മരണം മുന്നിലുണ്ട്. എന്നാൽ മരിക്കാനുള്ള സാധ്യത ഏറെയാണെങ്കിലും ചൊവ്വാ ദൗത്യത്തിൽ നിന്നു പിന്നോട്ടില്ല'- ഇലോൺ മസ്‌ക് പറയുന്നു. ഒരിക്കൽ ചൊവ്വയിലെത്തിപ്പെട്ടാലായിരിക്കും യഥാർഥ വെല്ലുവിളി ആരംഭിക്കുക. അത്തരത്തിൽ എത്തിപ്പെടുന്നവരായിരിക്കും ഭൂമിക്ക് പുറത്ത് മനുഷ്യന്റെ ആദ്യ കോളനി ആരംഭിക്കുക. മറ്റാരും അഭിമുഖീകരിക്കാത്ത വെല്ലുവിളികളായിരിക്കും അവർക്ക് നേരിടേണ്ടി വരിക. തിരിച്ചുവരവ് പ്രതീക്ഷയില്ലാത്ത, തികച്ചു ആത്മഹത്യാപരമായ യാത്രയാണിതെന്ന് പറയാം.

ചൊവ്വയിൽ മനുഷ്യ കോളനി സ്ഥാപിക്കുന്നതിന്റെ ഭാഗമായി ചൊവ്വയിലേക്ക് ഇപ്പോൾ തന്നെ ചരക്കു ഗതാഗതം തുടങ്ങുക എന്നതാണ് ഇലോൺ മസ്‌കിന്റെ ആദ്യ സ്വപ്‌നം. 'ആദ്യത്തെ ചൊവ്വാ ഗ്രഹാന്തര പേടകമാണ് ഇപ്പോൾ നിർമ്മിച്ചിരിക്കുന്നത്. പേടകം തയാറാകുന്ന മുറയ്ക്ക് ചൊവ്വയോളം ദൂരമില്ലെങ്കിലും ചെറിയ പരീക്ഷണ യാത്രകൾ നടത്തും.

ഇതിനായി ബിഗ് ഫാൽക്കൺ റോക്കറ്റിന്റെ രൂപഘടനയിൽ കാര്യമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ജാപ്പനീസ് കോടീശ്വരനും കലാസൃഷ്ടികൾ ശേഖരിക്കുന്നയാളുമായ യുസാകു മെസാവയായിരിക്കും ബിഗ് ഫാൽക്കൺ റോക്കറ്റിലെ ആദ്യ സഞ്ചാരിയെന്ന് കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഇലോൺ മസ്‌ക് ട്വീറ്റ് ചെയ്തിരുന്നു. എട്ട് ചിത്രകാരന്മാർക്കൊപ്പമായിരിക്കും യുസാകു മെസാവ ബഹിരാകാശത്തെത്തുക.

മസ്‌കിന്റെ ചൊവ്വാ ദൗത്യമെന്ന സ്വപ്നത്തിലെ പ്രധാന ഘടകമാണ് ബിഗ് ഫാൽക്കൺ റോക്കറ്റ്. ഇതുപയോഗിച്ച് 2022ൽ മനുഷ്യനില്ലാത്ത ദൗത്യവും 2024ൽ മനുഷ്യർ അടങ്ങുന്ന ചൊവ്വാദൗത്യവും നടത്താനാണ് മസ്‌കിന്റെ പദ്ധതി. മുൻ നിശ്ചയിച്ച പദ്ധതി പ്രകാരം 230 അടി ഉയരമുള്ള ബിഎഫ്ആറിൽ (ബിഗ് ഫാൽക്കൺ റോക്കറ്റ്) മുകളിലായി 180 അടി നീളത്തിലായിരിക്കും ബഹിരാകാശ പേടകം ഘടിപ്പിക്കുക. 150 ടൺ ചരക്കും നൂറ് യാത്രികരെ വരെയും ഉൾക്കൊള്ളാൻ ശേഷിയുള്ളതായിരിക്കും ഈ പേടകം.

ഭൂമിക്ക് ലഭ്യമാകുന്നത്ര ഇല്ലെങ്കിലും മനുഷ്യവാസത്തിനാവശ്യമായ സൂര്യപ്രകാശം ചൊവ്വയിലുണ്ട്. തണുപ്പ് പക്ഷേ കൂടുതലാണ്, ഇതിന് അന്തരീക്ഷം ചൂടാക്കിയെടുക്കാവുന്നതേയുള്ളൂ. നമുക്ക് ഉപയോഗപ്പെടുത്താവുന്ന തരം അന്തരീക്ഷമാണ് ചൊവ്വയിലുള്ളത്. തുടക്കത്തിൽ കാർബൺ ഡൈ ഓക്സൈഡും നൈട്രജനുമെല്ലാമായിരിക്കും ഏറെയെങ്കിലും അതിനെ 'കംപ്രസ്' ചെയ്തെടുത്താൽ ചെടികൾ വരെ വളർത്തിയെടുക്കാം. യാത്രയ്ക്കാവശ്യമായ ചെലവിനെപ്പറ്റിയും ഇലോൺ പറയുന്നുണ്ട്.

ഒരാൾക്ക് ചൊവ്വാ യാത്രയ്ക്ക് ഏകദേശം 10 ബില്യൺ ഡോളറാണ്. അതുകൊണ്ടുതന്നെ ശതകോടിശ്വരന്മാർ മാത്രമാണ് ഇത്തരം പദ്ധതികൾക്ക് മുന്നിൽ നിൽക്കുന്നത്. കൂടുതൽ ആൾക്കാർ വരുന്നതിനനുസരിച്ച് ചെലവു കുറയ്ക്കാമെന്നാണു വാഗ്ദാനം. മാത്രവുമല്ല നിർമ്മാണാവശ്യങ്ങൾക്കായി ചൊവ്വയിലേക്ക് സാധനസാമഗ്രികൾ എത്തിക്കുന്നതിന്റെ ചെലവും താങ്ങാൻ സാധിക്കാത്തതാണ്. ഇതിനെല്ലാം ബദൽ മാർഗങ്ങൾ ആലോചിക്കേണ്ടതുണ്ട്. 115 ദിവസമാണ് ചൊവ്വയിലേക്ക് എത്തിച്ചേരുന്നതിനായി വേണ്ടി വരിക. സ്വയംപര്യാപ്തമായ ഒരു നഗരം ചൊവ്വയിൽ സൃഷ്ടിക്കപ്പെടണമെങ്കിൽ 10 ലക്ഷം പേരെങ്കിലും താമസിക്കാനുണ്ടാകണം. അത്തരമൊരു നഗരം സ്ഥാപിക്കാനാകട്ടെ 40 മുതൽ 100 വർഷം വരെയെടുക്കും. ഇതിന് തുടക്കം കുറിക്കാനാകുമെന്ന പ്രതീക്ഷയും ഇലോണിനുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP