Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കെ.എച്ച്.എൻ.എ ഹാൻഡിങ് ഓവർ സെറിമണി നവംബർ 23-ന്

കെ.എച്ച്.എൻ.എ ഹാൻഡിങ് ഓവർ സെറിമണി നവംബർ 23-ന്

ജോയിച്ചൻ പുതുക്കുളം

അരിസോണ: കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ ബയനിയൽ കൺവൻഷൻ അരിസോണയിലെ ഫീനിക്സിൽ വച്ചു 2021 ജൂലൈ 2 മുതൽ 4 വരെ തീയതികളിൽ നടക്കും. ഷെറാട്ടൻ ഗ്രാന്റ് അറ്റ് ഹോഴ്സ് പാസ് എന്ന വളരെ മനോഹരമായ റിസോർട്ടിൽ വച്ചാണ് പരിപാടി അരങ്ങേറുന്നത്.

ഇതിന്റെ ആദ്യ കാൽവെയ്പായ ഹാൻഡിങ് ഓവർ സെറിമണി നവംബർ 23-ന് ക്രൗൺ പ്ലാസാ ഫീനിക്സ് എയർപോർട്ട് ഹോട്ടലിൽ വച്ച് നടക്കുമെന്ന് നിയുക്ത പ്രസിഡന്റ് ഡോ. സതീഷ് അമ്പാടി അറിയിച്ചു. ഹാൻഡിങ് ഓവർ പരിപാടിക്കുശേഷം കെ.എച്ച്.എൻ.എ ബൈനിയൽ കൺവൻഷനെ അരിസോണയിൽ വരവേറ്റുകൊണ്ട് സ്വാഗത പ്രസംഗങ്ങളും അതിമനോഹരമായ കലാപരിപാടികളും ഒരുക്കിയിട്ടുണ്ടെന്നും, അമേരിക്കയുടെ ഇതര സംസ്ഥാനങ്ങളിൽ നിന്ന് അമ്പതോളം മുൻ ഭാരവാഹികളും അഭ്യുദയകാംക്ഷികളും ഈ ചടങ്ങിനായി എത്തിച്ചേരുന്നതാണെന്നും സതീഷ് അമ്പാടി അറിയിച്ചു.

ഈ മഹത്തായ തുടക്കത്തിൽ പങ്കുചേർന്നു ഹാൻഡിങ് ഓവർ സെറിമണി ഏറ്റവും വൻ വിജയമാക്കിതീർക്കാൻ ഏവരേയും പ്രത്യേകം ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP