Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പൂച്ചെണ്ടുകൾക്ക് പകരം തോക്കേന്തിയ വധുവും വരനും; വിമത നേതാവിന്റെ മകന്റെ വിവാഹം വിവാദത്തിൽ; നാഗാലാന്റിലെ വ്യത്യസ്ത വിവാഹ സത്കാരം സോഷ്യൽമീഡിയയിൽ ഹിറ്റ്

പൂച്ചെണ്ടുകൾക്ക് പകരം തോക്കേന്തിയ വധുവും വരനും; വിമത നേതാവിന്റെ മകന്റെ വിവാഹം വിവാദത്തിൽ; നാഗാലാന്റിലെ വ്യത്യസ്ത വിവാഹ സത്കാരം സോഷ്യൽമീഡിയയിൽ ഹിറ്റ്

മറുനാടൻ ഡെസ്‌ക്‌

വിവാഹത്തിന് പുഞ്ചിരിയുമായി പൂച്ചെണ്ടുകളും കൈയിൽ വച്ച് നിൽക്കുന്ന വരനെയും വധുവിനെയും നമ്മൾ കണ്ടിട്ടുണ്ട്. പക്ഷേ തോക്കുമായി നിൽക്കുന്ന വരനെയും വധുവിനെയും പറ്റി ആരും ചിന്തിക്കുക പോലും ഇല്ല. എന്നാൽ നാഗാലാന്റിലെ വിമത നേതാവിന്റെ മകൻ വിവാഹത്തിന് പൂച്ചെണ്ടുകളല്ല പകരം തോക്കായിരുന്നു കൈകളിൽ ഏന്തിയത്. നാഗാലാന്റിലെ എൻഎസ്‌സിഎൻ - യു നേതാവ് ബൊഹോതോ കിബയുടെ മകനും വധുവുമാണ് വിവാഹത്തിന് തോക്കുമായി നിൽക്കുന്നത്. ചിത്രം പുറത്തുവന്നതോടെ സംഭവം എന്തായാലും വിവാദമായിട്ടുണ്ട്. 

നാഗാഗ്രൂപ്പുമായി കേന്ദ്രം സമാധാന കരാർ ഉണ്ടാക്കുന്നിനിടെയാണ് പുതിയ വിവാദം. ഇതിനോടകം തന്നെ ചിത്രം ചർച്ചയാകുകയും ചെയ്യുന്നുണ്ട്. എ കെ 47, എം 16,എ 16 എന്നീ ഓട്ടോമാറ്റിക് തോക്കാണ് ഇവർ വേദിയിൽ െകാണ്ടുവന്നത്. ഇരുവരും തോക്കേന്തി സദസ്സിൽ വന്നത് അതിഥിയായെത്തിയവരെ വരെ ഞെട്ടിച്ചെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ താൻ അത്തരം ചിത്രങ്ങൾ കണ്ടില്ലെന്നും അതുകൊണ്ട് ആശങ്കയില്ലെന്നും നാഗാലാന്റ് പൊലീസ് ചീഫ് ടി ജോൺ ലോംഗ്കുമെർ പറഞ്ഞതായി ന്യൂസ് ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം വരന്റെയും വധുവിന്റെയും പേരുകൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഏഴ് നാഗാ വിമതരെ ഗ്രൂപ്പുകളിൽ ഒന്നാണ് ൻഎസ്‌സിഎൻ - യു. 2007 നവംബർ 23നാണ് എൻഎസ്‌സിഎൻ - യു സ്ഥാപിച്ചത്. നാഗാലാന്റിലെ വാണിജ്യ കേന്ദ്രത്തിൽ വച്ച് നടന്ന ചടങ്ങിലാണ് വിവാദം ഉടലെടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP