Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോൺഗ്രസ് മരിക്കേണ്ട സമയമായെന്ന് ആം ആദ്മി നേതാവ്; ബിജെപിക്ക് മഹാരാഷ്ട്രയുടെ ഭരണം തളികയിൽ വെച്ച് നൽകുകയാണ് കോൺഗ്രസ് ചെയ്തത്; ലോക്‌സഭാ തെരഞ്ഞെടുപ്പിലും പ്രാദേശിക സഖ്യത്തെ എതിർത്ത കോൺഗ്രസ് ബിജെപിയെ സഹായിക്കുകയായിരുന്നു എന്നും പ്രീതി ശർമ്മ മേനോൻ

കോൺഗ്രസ് മരിക്കേണ്ട സമയമായെന്ന് ആം ആദ്മി നേതാവ്; ബിജെപിക്ക് മഹാരാഷ്ട്രയുടെ ഭരണം തളികയിൽ വെച്ച് നൽകുകയാണ് കോൺഗ്രസ് ചെയ്തത്; ലോക്‌സഭാ തെരഞ്ഞെടുപ്പിലും പ്രാദേശിക സഖ്യത്തെ എതിർത്ത കോൺഗ്രസ് ബിജെപിയെ സഹായിക്കുകയായിരുന്നു എന്നും പ്രീതി ശർമ്മ മേനോൻ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: കോൺഗ്രസ് മരിക്കേണ്ട സമയമായെന്ന വിമർശനവുമായി ആം ആദ്മി പാർട്ടി നേതാവ്. മഹാരാഷ്ട്രയിൽ അനുകൂല സാഹചര്യമായിട്ടും സർക്കാർ രൂപീകരിക്കുന്നതിൽ താമസം വരുത്തുന്നതിൽ കോൺഗ്രസിനെ വിമർശിച്ച് ആംആദ്മി പാർട്ടി നേതാവ് പ്രീതി ശർമ്മ മേനോൻ രംഗത്തെത്തി. മഹാരാഷ്ട്രയുടെ ഭരണം കോൺഗ്രസ് ബിജെപിക്ക് തളികയിൽ വച്ചുനൽകുകയാണെന്ന് ആം ആദ്മി കുറ്റപ്പെടുത്തി.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രാദേശിക സഖ്യം എതിർത്ത് കോൺഗ്രസ് ബിജെപിയെ സഹായിച്ചു. ഇപ്പോൾ അവർ മഹാരാഷ്ട്രയെ ഒരു തളികയിൽ വച്ച് ബിജെപിക്ക് നൽകുന്നു. മഹാരാഷ്ട്രയിലെ കോൺഗ്രസ് എംഎൽഎമാർ എൻസിപിക്കൊപ്പം ചേരണം. യഥാർത്ഥത്തിൽ കോൺഗ്രസ് മരിക്കേണ്ട സമയമാണ് ഇതെന്നും അവർ കൂട്ടിച്ചേർത്തു.

ഒക്ടോബർ 24 ന് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് രണ്ടാഴ്ച പിന്നിടുമ്പോഴും മന്ത്രിസഭ രൂപീകരിക്കാൻ പാർട്ടികൾക്കായിട്ടില്ല. 288 അംഗ സഭയിൽ ഒരു പാർട്ടിക്കും കേവല ഭൂരിപക്ഷം നേടാനാകാത്തതാണ് മന്ത്രിസഭാ രൂപീകരണം വൈകിക്കുന്നത്. 288 അംഗ നിയമസഭയിൽ ബിജെപിക്ക് 105, ശിവസേന-56, എൻസിപി-54, കോൺഗ്രസ് - 44 എന്നിങ്ങനെയാണ് കക്ഷി നില. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി ബിജെപിയുമായി ശിവസേന തെറ്റിപ്പിരിഞ്ഞതിനെ തുടർന്നാണ് സംസ്ഥാനത്ത് രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ ശിവസേന ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിക്കുകയും കോൺഗ്രസിനും എൻസിപിക്കുമൊപ്പം ചേരാൻ തീരുമാനിക്കുകയുമായിരുന്നു. എന്നാൽ, ശിവസേനയ്ക്ക് പിന്തുണ നൽകാൻ കോൺഗ്രസ് തയ്യാറാകാതെ വന്നതോടെ ഗവർണർ എൻസിപിയെ മന്ത്രിസഭയുണ്ടാക്കാൻ ക്ഷണിച്ചിരുന്നു.

ഇതിലും തീരുമാനം എടുക്കാൻ താമസിച്ചതിനിടെ മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണത്തിന് ഗവർണർ ഭഗത് സിങ് കോഷിയാരി ശുപാർശ ചെയ്തു. ചൊവ്വാഴ്ച വൈകിട്ട് എട്ടുമണിവരെയാണ് സർക്കാർ രൂപീകരിക്കുന്നതിൽ നിലപാടറിയിക്കാൻ എൻസിപിക്ക് ഗവർണർ സമയം നൽകിയിരുന്നത്. ഈ സാഹചര്യത്തിലാണ് രാഷ്ട്രപതി ഭരണത്തിന് ഗവർണർ ശുപാർശ ചെയ്തിരിക്കുന്നത്. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം കഴിഞ്ഞ് 20 ദിവസമായി തുടരുന്ന രാഷ്ട്രീയ പ്രതിസന്ധി അവസാനിപ്പിക്കാൻ ഇടപെടണമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് അയച്ച കത്തിൽ ഗവർണർ ആവശ്യപ്പെടുന്നത്. മഹാരാഷ്ട്രയിൽ ഒരുപാർട്ടിക്കും സർക്കാർ ഉണ്ടാക്കാൻ കഴിയാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്.

ഈയൊരു അനിശ്ചിതാവസ്ഥ ഒഴിവാക്കാൻ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്നുമാണ് ഗവർണറുടെ നിർദ്ദേശത്തിലുള്ളത്. മഹാരാഷ്ട്ര ഗവർണറുടെ റിപ്പോർട്ട് വൈകിട്ട് ചേരുന്ന കേന്ദ്രമന്ത്രിസഭാ യോഗം പരിഗണിക്കും. അതേസമയം സർക്കാരുണ്ടാക്കാൻ ബിജെപിക്ക് മൂന്ന് ദിവസം നൽകിയ ഗവർണർ തങ്ങൾക്ക് 24 മണിക്കൂർ മാത്രമാണ് നൽകിയതെന്ന് ശിവസേന ആരോപിച്ചിരുന്നു. സർക്കാരുണ്ടാക്കാൻ സാവകാശം നൽകാത്തതിൽ ഗവർണർക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനാണ് ശിവസേന തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP