Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എസ്.ബി അലുംമ്നി വിദ്യാഭ്യാസ പ്രതിഭാ പുരസ്‌കാരത്തിനുള്ള അപേക്ഷ ക്ഷണിച്ചു

എസ്.ബി അലുംമ്നി വിദ്യാഭ്യാസ പ്രതിഭാ പുരസ്‌കാരത്തിനുള്ള അപേക്ഷ ക്ഷണിച്ചു

ജോയിച്ചൻ പുതുക്കുളം

ഷിക്കാഗോ: ചങ്ങനാശേരി എസ്.ബി ആൻഡ് അസംപ്ഷൻ പൂർവ്വവിദ്യാർത്ഥി സംഘടനയുടെ ഷിക്കാഗോ ചാപ്റ്റർ അംഗങ്ങളുടെ മക്കൾക്കായി സ്ഥാപിച്ചിട്ടുള്ള 2019ല ഹൈസ്‌കൂൾ വിദ്യാഭ്യാസ പ്രതിഭാ പുരസ്‌കാരത്തിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷ അയയ്ക്കേണ്ട അവസാന തീയതി ഉലരലാബർ 20 ആണ്. അപേക്ഷാർത്ഥികൾ 2019ൽ ഹൈസ്‌കൂൾ ഗ്രാജ്വേറ്റ് ചെയ്തവരായിരിക്കണം.

ജി.പി.എ, എ.സി.ടി സ്‌കോറുകൾ, പാഠ്യേതര മേഖലകളിലെ മികവുകൾ എന്നീ ത്രിതല മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും പുരസ്‌കാര നിർണ്ണയം നടത്തുക. കൂടാതെ അപേക്ഷാർത്ഥികളുടേയോ, അവരുടെ മാതാപിതാക്കളുടേയോ സംഘടനാ പ്രവർത്തനങ്ങളിലുള്ള പങ്കാളിത്തവും ഒരു അധിക യോഗ്യതയായി പരിഗണിക്കുന്നതായിരിക്കും.

അംഗങ്ങളുടെ മക്കളായ ഹൈസ്‌കൂൾ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഏർപ്പെടുത്തിയിട്ടുള്ളതാണ്. ഈ പുരസ്‌കാരീ. ജേതാക്കൾക്ക് മാത്യു വാച്ചാപറമ്പിൽ സ്മാരക ക്യാഷ് അവാർഡും, പ്രശസ്തി ഫലകവും റവ.ഡോ. ജോർജ് മഠത്തിപ്പറമ്പിൽ പൗരോഹിത്യ സുവർണ്ണജൂബിലി സ്മാരക ക്യാഷ് അവാർഡും പ്രശസ്തിഫലകവുംസമ്മാനമായി നൽകുന്നു.

അപേക്ഷകൾ താഴെപ്പറയുന്ന അവാർഡ് നിർണ്ണയ കമ്മിറ്റി അംഗങ്ങൾക്ക് അയച്ചുകൊടുക്കുക.

ജയിംസ് ഓലിക്കര ([email protected], 6307811278), ജോജോ വെങ്ങാന്തറ (jovenganthara@gmail,com, 8473236375, 8479240855, ജോളി കുഞ്ചേറിയ ([email protected] 847 226 1280).

ആന്റണി ഫ്രാൻസീസ് വടക്കേവീട് അറിയിച്ചതാണിത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP