Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പാൻ നമ്പരിന് പകരം ആദായ നികുതി വകുപ്പിന് ആധാർ നമ്പർ നൽകുന്നവർ ജാഗ്രതൈ; പിഴവ് സംഭവിച്ചാൽ പിഴയായി നൽകേണ്ടി വരിക 10,000 രൂപ

പാൻ നമ്പരിന് പകരം ആദായ നികുതി വകുപ്പിന് ആധാർ നമ്പർ നൽകുന്നവർ ജാഗ്രതൈ; പിഴവ് സംഭവിച്ചാൽ പിഴയായി നൽകേണ്ടി വരിക 10,000 രൂപ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: പാൻ നമ്പരിന് പകരമായി ആദായ നികുതി വകുപ്പിന് ആധാർ നമ്പർ നൽകുമ്പോൾ പിഴവ് സംഭവിച്ചാൽ പതിനായിരം രൂപ പിഴയൊടുക്കേണ്ടിവരും. ആദായനികുതി നിയമപ്രകാരം പാനിനുപകരം ആധാർ നമ്പർ നൽകുമ്പോൾമാത്രമാണ് പിഴ ബാധകമാകുക. ആദായനികുതി റിട്ടേൺ ഫയൽ ചെയ്യൽ, ബാങ്ക് അക്കൗണ്ട്, ഡീമാറ്റ് അക്കൗണ്ട് എന്നിവ തുടങ്ങൽ, മ്യൂച്വൽ ഫണ്ട്, ബോണ്ട് എന്നിവയിൽ നിക്ഷേപിക്കൽ തുടങ്ങിയവയ്ക്കെല്ലാം ഇത് ബാധകമാണ്. വ്യത്യസ്ത ഇടപാടുകൾക്കായി രണ്ടുതവണ തെറ്റായി ആധാർ നമ്പർ നൽകിയാൽ 20,000 രൂപയായിരിക്കും പഴി അടയ്ക്കേണ്ടിവരിക.

പെർമനെന്റ് അക്കൗണ്ട് നമ്പറി(പാൻ)നുപകരം ആദായ നികുതി വകുപ്പ് ആധാർ നമ്പർ ഉപയോഗിക്കാൻ ഈയിടെയാണ് അനുമതി നൽകിയത്. അതുകൊണ്ട് പാൻ നമ്പർ നൽകാത്തവർ ആധാർ നമ്പർ തെറ്റാതെതന്നെ നൽകിയില്ലെങ്കിൽ പിഴയടക്കേണ്ടിവരും.
പെർമനെന്റ് അക്കൗണ്ട് നമ്പറിനു പകരം തെറ്റായി 12 അക്ക ആധാർ നമ്പർ നൽകിയാലാണ് ഇത്രയും തുക പിഴയായി ഈടാക്കുക. 1961ലെ ഇൻകം ടാക്സ് നിയമത്തിൽ ഭേദഗതിവരുത്തി അവതരിപ്പിച്ച 2019ലെ ഫിനാൻസ് ബില്ലിലാണ് പാനിനുപകരം ആധാർ നമ്പർ ഉപയോഗിക്കാൻ അനുമതി നൽകിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP