Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണത്തിന് ശുപാർശ ചെയ്ത് ഗവർണർ ഭഗത് സിങ് കോഷിയാരി; നിലവിൽ മറ്റ് വഴികളില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് നൽകിയ റിപ്പോർട്ടിൽ; പിന്നാലെ കേന്ദ്രമന്ത്രിസഭാ യോഗം വിളിച്ച് പ്രധാനമന്ത്രി; രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചാൽ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ശിവസേന; കപിൽ സിബലുമായി സേനാ നേതാക്കൾ നിയമവശം ചർച്ച ചെയ്തത് സർക്കാർ ഉണ്ടാക്കാൻ കൂടുതൽ സാവകാശം ചോദിക്കാൻ വേണ്ടി; ശിവസേനക്ക് പിന്തുണ നൽകാൻ പൊതുമിനിമം പരിപാടി വേണമെന്ന് കോൺഗ്രസ്

മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണത്തിന് ശുപാർശ ചെയ്ത് ഗവർണർ ഭഗത് സിങ് കോഷിയാരി; നിലവിൽ മറ്റ് വഴികളില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് നൽകിയ റിപ്പോർട്ടിൽ; പിന്നാലെ കേന്ദ്രമന്ത്രിസഭാ യോഗം വിളിച്ച് പ്രധാനമന്ത്രി; രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചാൽ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ശിവസേന; കപിൽ സിബലുമായി സേനാ നേതാക്കൾ നിയമവശം ചർച്ച ചെയ്തത് സർക്കാർ ഉണ്ടാക്കാൻ കൂടുതൽ സാവകാശം ചോദിക്കാൻ വേണ്ടി; ശിവസേനക്ക് പിന്തുണ നൽകാൻ പൊതുമിനിമം പരിപാടി വേണമെന്ന് കോൺഗ്രസ്

മറുനാടൻ ഡെസ്‌ക്‌

മുംബൈ: രാഷ്ട്രീയ പ്രതിസന്ധി മൂർച്ഛിച്ചതോടെ മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് ഗവർണർ ശുപാർശ നൽകിയതായി റിപ്പോർട്ട്. നിലവിൽ മറ്റ് വഴികളില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് നൽകിയ റിപ്പോർട്ടിൽ പറയുന്നു. സർക്കാർ രൂപീകരണത്തിന് എൻസിപിക്ക് അനുവദിച്ച സമയം അവസാനിക്കുന്നതിന് മുമ്പ് ഗവർണർ രാഷ്ട്രപതി ഭരണത്തിന് ശുപാർശ നൽകിയെന്നാണ് റിപ്പോർട്ട്. ശുപാർശക്ക് പിന്നാലെ കേന്ദ്ര മന്ത്രിസഭാ യോഗം പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചു ചേർത്തു. ബ്രസീലിലേക്ക് യാത്ര പോകും മുമ്പാണ് പ്രധാനമന്ത്രി മന്ത്രിസഭാ യോഗം വിളിച്ചു ചേർത്തത്.

അതേസമയം രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചാൽ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ശിവസേന വ്യക്തമാക്കി. കപിൽ സിബലുമായി സേനാ നേതാക്കൾ നിയമവശം ചർച്ച ചെയ്തത് സർക്കാർ ഉണ്ടാക്കാൻ കൂടുതൽ സാവകാശം അനുവദിക്കണം എന്നാവശ്യപ്പെട്ടു. അതിനിടെ കോൺഗ്രസും പുനർവിചിന്തനത്തിന് ഒരുങ്ങുകയാണ്. പൊതുമിനിമം പരിപാടി ഉണ്ടെങ്കിൽ സർക്കാരുണ്ടാക്കാൻ സഹകരിക്കാമെന്ന് കോൺഗ്രസ് അറിയിച്ചു. എൻസിപിക്ക് ചൊവ്വാഴ്ച വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. എൻസിപി പിന്മാറ്റം അറിയിക്കുമെന്നാണ് സൂചന. അങ്ങനെ വന്നാൽ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം നിലവിൽ വരുമെന്ന് ഉറപ്പായിരുന്നു.

തിങ്കളാഴ്ച ഏഴു മണിവരെയാണ് ശിവസേനയ്ക്ക് ഗവർണർ സമയം അനുവദിച്ചിരുന്നത്. എന്നാൽ കോൺഗ്രസ് പിന്തുണ പ്രതീക്ഷിച്ച് രാജ്ഭവനിലെത്തിയ ആദിത്യ താക്കറെയ്ക്ക് സന്നദ്ധത അറിയിക്കാൻ മാത്രമേ കഴിഞ്ഞുള്ളൂ. രണ്ടുദിവസത്തെ സാവകാശം ആവശ്യപ്പെട്ടെങ്കിലും അനുവദിക്കാൻ ഗവർണർ തയാറായില്ല. മഹാരാഷ്ട്രയിലെ കോൺഗ്രസ് നേതാക്കൾക്ക് ശിവസേനയെ പിന്തുണയ്ക്കണമെന്ന അഭിപ്രായമാണുള്ളതെങ്കിലും ദേശിയ നേതൃത്വം അതിന് തയാറായില്ല.

ഇതിനിടെ ശിവസേന ഉൾപ്പെട്ട സർക്കാർ രൂപീകരണത്തിന് കോൺഗ്രസ് പുതിയ ഉപാധികൾ മുന്നോട്ട് വച്ചു. ചില കാര്യങ്ങൾ ശിവസേന എഴുതി നൽകണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. മതേതരത്വം നിലനിർത്തുന്നത് അടക്കമുള്ള കാര്യങ്ങളാണ് കോൺഗ്രസ് എഴുതി നൽകാൻ ആവശ്യപ്പെട്ടതെന്നാണ് സൂചന. ഇന്ന് രാവിലെ സോണിയ ഗാന്ധിയുടെ വസതിയിൽ കോൺഗ്രസ് ഉന്നതതല യോഗം ചേർന്നിരുന്നു. കോൺഗ്രസ് അധ്യക്ഷ ശരത് പവാറിനെ ഫോണിൽ വിളിച്ച് സംസാരിച്ചു. ഇതിന് ശേഷം അഹമ്മദ് പട്ടേലിനെയും മല്ലികാർജുൻ ഖാർഗയെയും കെ സി വേണുഗോപാലിനെയും ശരത് പവാറുമായി ചർച്ച നടത്താൻ നിയോഗിച്ചു. ഇവർ മൂന്ന് പേരും മുംബൈയിലേക്ക് തിരിച്ചിട്ടുണ്ട്.

അതിനിടെ മുഖ്യമന്ത്രി സ്ഥാനം രണ്ടര വർഷം വച്ച് പങ്കുവയ്ക്കണമെന്ന ഉപാധി എൻസിപി ശിവസേനയ്ക്ക് മുമ്പിൽ വച്ചിട്ടുണ്ടെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. ശിവസേനയും എൻസിപിയും തമ്മിൽ ഇത് വരെ സർക്കാർ രൂപീകരണ കാര്യത്തിൽ അന്തിമ ധാരണയുണ്ടായിട്ടില്ലെന്നാണ് സൂചന. കോൺഗ്രസിന്റെ അന്തിമ നിലപാടിനാണ് എൻസിപിയും കാത്തിരിക്കുന്നത്. കോൺഗ്രസ് പ്രതിനിധികളുമായുള്ള ചർച്ച കഴിഞ്ഞ ശേഷമായിരിക്കും അന്തിമ തീരുമാനം ഉണ്ടാകുക. ഗവർണർ ഇനി എന്ത് നിലപാടെടുക്കുമെന്നതും നിർണ്ണായകമാണ്. എട്ടരയ്ക്കുള്ളിൽ എൻസിപി സർക്കാർ രൂപീകരിക്കാനാകുമെന്ന് അറിയിച്ചില്ലെങ്കിൽ രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കപ്പെട്ടേക്കാം അതിന് മുമ്പ് കോൺഗ്രസിനെ കൂടി സർക്കാരുണ്ടാക്കാൻ ക്ഷണിക്കുമോ എന്നതും കാത്തിരുന്ന് കാണണം.

അതിനിടെ മഹാരാഷ്ട്രയിൽ ഗവർണർ നിശ്ചയിച്ച സമയപരിധിക്കകം സർക്കാറുണ്ടാക്കാൻ ശിവസേനയെ പിന്തുണച്ച് കത്ത് നൽകാത്തതിൽ കോൺഗ്രസ് നേതൃതത്തോട് എൻ.സി.പിക്ക് നീരസം. രാമക്ഷേത്രം, ഏക സിവിൽ കോഡ് വിഷയങ്ങളിൽ ശിവസേന പുലർത്തുന്ന വിരുദ്ധ നിലപാടിനെ ചൊല്ലിയാണ് കോൺഗ്രസ് മടിച്ചു നിൽക്കുന്നത്. തിങ്കളാഴ്ച വൈകീട്ട് ഏഴരക്കകം പിന്തുണ കത്തുകൾ ഹാജരാക്കാനായിരുന്നു ഗവർണർ ഭഗത് സിങ് കോശിയാരി വലിയ രണ്ടാമത്തെ ഒറ്റകക്ഷിയായ ശിവസേനയോട് ആവശ്യപ്പെട്ടത്. സർക്കാറുണ്ടാക്കാൻ സമ്മത്മറിയിച്ച ശിവസേനക്ക് പക്ഷെ കോൺഗ്രസിന്റെയും എൻ.സി.പിയുടെയും പിന്തുണകത്ത് ലഭിച്ചില്ല. എൻ.സി.പിയുടെ പിന്തുണ കത്ത് തയ്യാറായിരുന്നുവെങ്കിലും കോൺഗ്രസുമായി ചേർന്നേ തീരുമാനമെടുക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. പിന്തുണ കത്ത് സമർപ്പിക്കാൻ സേന കൂടുതൽ സമയം ആവശ്യപ്പെട്ടെങ്കിലും ഗവർണർ മൂന്നാമത്ത വലിയ ഒറ്റകക്ഷിയായ എൻ.സി.പിയെ സർക്കാറുണ്ടാക്കാൻ ക്ഷണിക്കുകയാണ് ഗവർണർ ചെയ്തത്. ചൊവ്വാഴ്ച വൈകീട്ട് എട്ടരക്കുള്ളിൽ എൻ.സി.പി ഗവർണറെ കണ്ട് വിവരം അറിയിക്കണം.

288 പേരുള്ള മഹാരാഷ്ട്ര നിയമസഭയിൽ സർക്കാറുണ്ടാക്കാൻ 145 പേരുടെ പിന്തുണയാണ് വേണ്ടത്. എൻ.സി.പിക്ക് 54 ഉം കോൺഗ്രസിന് 44 ഉം അംഗങ്ങളാണുള്ളത്. ശിവസേനക്ക് 56 എംഎ‍ൽഎമാർക്ക് പുറമെ ഒമ്പത് സ്വതന്ത്രരും ഉണ്ട്. കോൺഗ്രസ് പിന്തുണക്കുകയാണെങ്കിൽ സേന, എൻ.സി.പി സർക്കാറിന് ഇനിയും സാധ്യതകളുണ്ട്. നെഞ്ച് വേദനയെ തുടർന്ന് ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ച സേന നേതാവ് സഞ്ജയ് റാവുത്തിന്റെ ട്വിറ്റർ കുറിപ്പിൽ പ്രതീക്ഷ പ്രകടമാണ്. 'ശ്രമിച്ചുകൊണ്ടിരിക്കുന്നവർ പരാജയപ്പെടില്ല. ഞങ്ങളുടെ ശ്രമം ഫലം കാണും ' എന്നാണ് റാവുത്തിന്റെ ട്വീറ്റ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP