Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202430Saturday

പ്രസംഗം കേൾക്കാൻ കാണികളില്ല; സംഘാടകരോട് പൊട്ടിത്തെറിച്ച് എം.സി ജോസഫൈൻ; വനിതാ കമ്മീഷൻ അധ്യക്ഷയുടെ ശകാരം 'വർത്തമാനകാലവും സ്ത്രീസമൂഹവും ' എന്ന സെമിനാർ സദസിൽ; ഉള്ളവരെ ഒപ്പിച്ചിരുത്തി തടിതപ്പി കുടുംബശ്രീ പ്രവർത്തകരും  

പ്രസംഗം കേൾക്കാൻ കാണികളില്ല; സംഘാടകരോട് പൊട്ടിത്തെറിച്ച് എം.സി ജോസഫൈൻ; വനിതാ കമ്മീഷൻ അധ്യക്ഷയുടെ ശകാരം 'വർത്തമാനകാലവും സ്ത്രീസമൂഹവും ' എന്ന സെമിനാർ സദസിൽ; ഉള്ളവരെ ഒപ്പിച്ചിരുത്തി തടിതപ്പി കുടുംബശ്രീ പ്രവർത്തകരും   

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട് : വനിതാ കമ്മീഷൻ അധ്യക്ഷന്റെ പ്രസംഗം കേൾക്കാൻ കാണികളില്ല. സംഘാകരോട് പൊട്ടിത്തെറിച്ച് ജോസഫൈൻ. വർത്തമാനകാലവും സ്ത്രീസമൂഹവും' എന്ന വിഷയത്തിൽ വനിതാ കമ്മിഷൻ ഒരുക്കിയ സംസ്ഥാനതല സെമിനാറിന് സദസ്സിലുണ്ടായിരുന്നത് വിരലിലെണ്ണാവുന്നവർ മാത്രമാണ്,. ഏറെ നേരം കാത്തിരുന്നിട്ടും കേൾക്കാനാളില്ലെന്നായപ്പോൾ ജോസഫൈന് പൊട്ടിത്തെറിക്കുകയായിരുന്നു. 

സംഘാടകർക്കു നേരെ അവർ രോഷമത്രയും ചൊരിഞ്ഞു.നളന്ദ ഓഡിറ്റോറിയത്തിൽ സെമിനാർ തുടങ്ങാൻ നിശ്ചയിച്ചിരുന്നത് രാവിലെ 9.30 നാണ്.ഹാളിൽ സദസ്സിലാരുമില്ലെന്ന് അറിഞ്ഞാകാം, ജോസഫൈൻ ഉദ്ഘാടനത്തിന് എത്തിയത് 11. 20 നായിരുന്നു.

ആ സമയത്തും സംഘാടകരും മാധ്യമപ്രവർത്തകരുമൊഴിച്ചു നിറുത്തിയാൽ ശ്രോതാക്കളായുണ്ടായിരുന്നത് വിരലിലെണ്ണാവുന്നവർ മാത്രം. കമ്മിഷൻ അദ്ധ്യക്ഷ സ്?റ്റേജിൽ കയറാതെ പിന്നെയും ഒരു മണിക്കൂറോളം ഇരുന്നു.സംഘാടനത്തിന്റെ പിഴവാണിതെന്നു പറഞ്ഞ് ഇതിനിടയിൽ രണ്ടു മൂന്നു തവണയെങ്കിലും ജോസഫൈൻ സംഘാടകരോട് രോഷാകുലയായി.

ഒടുവിൽ നിവൃത്തിയില്ലാതെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ അവിടെയുണ്ടായിരുന്നവരെയെല്ലാം ഒരു ഭാഗത്തേക്ക് ഇരുത്തി പരിപാടി തുടങ്ങുകയായിരുന്നു.സദസ്സ് സമ്പന്നമാക്കാൻ കുടുംബശ്രീയെ ചുമതല ഏല്പിച്ചതായിരുന്നു. പരിപാടിയുടെ ആസൂത്രണസമയത്ത് കുടുംബശ്രീയുടെ പ്രതിനിധികൾ ഇല്ലായിരുന്നുവെങ്കിലും പിന്നീട് ഇ മെയിൽ വഴി സി.ഡി.എസുമാരെ അറിയിച്ചതാണ്. ഇവർ കുടുംബശ്രീ അംഗങ്ങൾക്കും നിർദ്ദേശം നൽകിയിരുന്നു. പക്ഷേ, ഫലമുണ്ടായില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP