Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രവാസി മലയാളി കലാകാരന്മാരുടെ കൂട്ടായ്മ ആർട്ട് മേറ്റ്‌സ് ഫിയസ്റ്റ' അരങ്ങേറി

പ്രവാസി മലയാളി കലാകാരന്മാരുടെ കൂട്ടായ്മ ആർട്ട് മേറ്റ്‌സ് ഫിയസ്റ്റ' അരങ്ങേറി

സ്വന്തം ലേഖകൻ

അബുദാബി : പ്രവാസി മലയാളി കലാകാരന്മാരുടെ ഏറ്റവും വലിയ കൂട്ടായ്മ 'ആർട്ട് മേറ്റ്‌സ് - യു. എ. ഇ.' ഖോർഫക്കാൻ ഇന്ത്യൻ സോഷ്യൽ ക്ലബ്ബുമായി സഹകരിച്ചു നടത്തിയ 'ആർട്ട് മേറ്റ്‌സ് ഫിയസ്റ്റ' പരിപാടികളുടേ വൈവിധ്യത്താൽ ശ്രദ്ധേയമായി.

സാംസ്‌കാരിക സമ്മേളനത്തിൽ പ്രവാസി സമ്മാൻ പുരസ്‌കാര ജേതാവ് അഷ്‌റഫ് താമരശ്ശേരി, പ്രമുഖ വ്യവസായി സജി ചെറി യാൻ, നടിയും സാമൂഹ്യ പ്രവർത്തകയുമായ സോണിയ മൽഹാർ, ബെല്ലോ ബഷീർ, ചാക്കോ, ഖോർഫക്കാൻ ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് പ്രതിനിധികളായ പോൾ, അരുൺ, ബിജു ഗോപാല കൃഷ്ണൻ, സ്റ്റാൻലി ജോൺ എന്നിവർ സംബന്ധിച്ചു.

ആർട്ട് മേറ്റ്‌സ് - യു. എ. ഇ. യുടെ ബ്രാൻഡ് അംബാസിഡർ അൻസാർ കൊയിലാണ്ടി, ചീഫ് അഡ്‌മിൻ ഷാജി പുഷ്പാംഗദൻ, അഡ്‌മിന്മാരായ അജു റഹിം, മുരളി ഗുരുവായൂർ, അഭിലാഷ് എന്നിവരും 'ആർട്ട് മേറ്റ്‌സ് ഫിയസ്റ്റ' യുടെ സാംസ്‌കാരിക സമ്മേളനത്തിന്നു നേതൃത്വം നൽകി. വിവിധ മേഖലകളിൽ മികവ് തെളിയിയിച്ച കലാ കാരന്മാരെയും സാമൂഹ്യ പ്രവർത്തകരെയും ചടങ്ങിൽ ആദരിച്ചു.

ആർട്ട് മേറ്റ്‌സിലേയും ഖോർഫക്കാൻ ഇന്ത്യൻ സോഷ്യൽ ക്ലബ്ബിലേയും കലാകാരന്മാർ സംയുക്ത മായി ഒരുക്കിയ വൈവിധ്യമാർന്ന സംഗീത നിശയും നൃത്ത നൃത്യങ്ങളും കോമഡി സ്‌കിറ്റും 8 മണി ക്കൂറോളം കലാ പ്രേമികളെ പിടിച്ചിരുത്തി.

സനൽ, ഹംസ ഷമീർ, ജയകുമാർ, പ്രമോദ് എടപ്പാൾ, അബ്ദുല്ല, ഷീജ രാജേഷ്, ലെജി, സുമേഷ് ബാല കൃഷ്ണൻ, ഫെലിക്‌സ്, ഗഫൂർ, ലിൻസി, അശ്വതി അച്ചു, ലക്ഷ്മി, സജിത്ത് എന്നിവർ വിവിധ പരി പാടികൾക്ക് നേതൃത്വം നൽകി. സവാദ് മാറഞ്ചേരി, ആഷിക്ക്, ദിവ്യ പ്രേം, ശിവനന്ദ, മിഥുൻ എന്നിവർ അവതാരകർ ആയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP