Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബംഗ്ലാദേശിലെ ബ്രഹ്മൻബാരിയയിൽ ട്രെയിനുകൾ കൂട്ടിയിടിച്ചു; 16പേർക്ക് ദാരുണാന്ത്യം; നൂറിലേറെപ്പേർക്ക് പരിക്കേറ്റെന്ന് വിവരം; കൂട്ടിയിടിച്ചത് ധാക്കയിൽ നിന്നും ചിറ്റഗോങ്ങിൽനിന്നും വന്ന ട്രെയിനുകൾ

ബംഗ്ലാദേശിലെ ബ്രഹ്മൻബാരിയയിൽ ട്രെയിനുകൾ കൂട്ടിയിടിച്ചു; 16പേർക്ക് ദാരുണാന്ത്യം; നൂറിലേറെപ്പേർക്ക് പരിക്കേറ്റെന്ന് വിവരം; കൂട്ടിയിടിച്ചത് ധാക്കയിൽ നിന്നും ചിറ്റഗോങ്ങിൽനിന്നും വന്ന ട്രെയിനുകൾ

മറുനാടൻ ഡെസ്‌ക്‌

ധാക്ക; ബംഗ്ലാദേശിലെ ബ്രഹ്മൻബാരിയയിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് വൻ ദുരന്തം. അപകടത്തിൽ 16 പേർ കൊല്ലപ്പെടുകയും നൂറിലേറെപ്പേർക്ക് പരിക്കേൽക്കുകയും ചെയ്‌തെന്ന് വിവരം. എന്നാൽ, മരണ സംഖ്യ ഉയർന്നേക്കാമെന്നും 16 പേരുടെ മൃതദേഹമാണ് ലഭിച്ചതെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ധാക്കയിൽ നിന്നും ചിറ്റഗോങ്ങിൽനിന്നും വന്ന ട്രെയിനുകളാണ് കൂട്ടിയിടിച്ചത്. പുലർച്ചെ മൂന്നിനായിരുന്നു അപകടം. അപകടത്തിൽ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഞെട്ടൽ രേഖപ്പെടുത്തി.അപകടത്തിൽപ്പെട്ടവർക്ക് എല്ലാ വൈദ്യസഹായവും ലഭ്യമാക്കാൻ നടപടി സ്വീകരിക്കുകയാണെന്നും പ്രധാനമന്ത്രി അറിയിച്ചു. സിഗ്‌നൽ തെറ്റി, ഒരേ ട്രാക്കിലൂടെ ട്രെയിൻ എത്തിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക സൂചന. അപകടത്തെക്കുറിച്ച് ഉന്നതതല അന്വേഷണത്തിനും ഉത്തരവ് നൽകിയിട്ടുണ്ട്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP