Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കേഫാക് സോക്കർ ലീഗ്: റൗദ എഫ്.സിക്കും ബിഗ് ബോയ്സിനും, മലപ്പുറത്തിനും ജയം

കേഫാക് സോക്കർ ലീഗ്: റൗദ എഫ്.സിക്കും ബിഗ് ബോയ്സിനും, മലപ്പുറത്തിനും ജയം

സ്വന്തം ലേഖകൻ

മിശ്രിഫ്:കേഫാക് സോക്കർ ലീഗ് മത്സരങ്ങളിൽ റൗദ എഫ്.സിക്കും,ബിഗ് ബോയ്സിനും,മലപ്പുറത്തിനും വിജയം. കഴിഞ്ഞ ദിവസം മിശ്രിഫ് പബ്ലിക് അഥോറിറ്റി യൂത്ത് ആൻഡ് സ്പോർട്സ് സ്റ്റേഡിയത്തിൽ നടന്ന ആദ്യ മത്സരത്തിൽ റൗദ എഫ്.സി ഏകപക്ഷീയമായ ഒരു ഗോളിന് ഫഹാഹീൽ ബ്രദേഴ്‌സിനെ പരാജയപ്പെടുത്തി. റൗദക്ക് വേണ്ടി സുഹൈൽ ഗോൾ നേടി. സോനു സേവ്യർ മാൻ ഓഫ് ദി മാച്ചായി തിരഞ്ഞെടുത്തു.

കെ.കെ.എസും ബിഗ് ബോയ്‌സും ഏറ്റുമുട്ടിയ രണ്ടാം മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ബിഗ് ബോയ്‌സ് വിജയിച്ചു. ബിഗ് ബോയ്‌സ് താരം നൗഷാദ് മാൻ ഓഫ് ദി മാച്ച് അവാർഡിന് അർഹനായി. തുടർന്ന് നടന്ന വാശിയേറിയ മത്സരത്തിൽ മറുപടിയില്ലാത്ത ഒരു ഗോളിന് മലപ്പുറം ബ്രദേഴ്സ് ടി.എസ്.എഫ്.സിയെ കീഴടക്കി . ടി.എസ്.എഫ്.സി താരം ബിജു മാൻ ഓഫ് ദി മാച്ചായി. സോക്കർ കേരളയും ബ്രദേഴ്സ് കേരളയും തമ്മിൽ നടന്ന അവസാന മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചു. ബ്രദേഴ്സ് കേരളയുടെ അനസ് മാൻ ഓഫ് ദി മാച്ചായി തിരഞ്ഞെടുത്തു.

എല്ലാ വെള്ളിയാഴ്ചകളിലും മിഷറഫ് പബ്ലിക് അഥോറിറ്റി ഫോർ യൂത്ത് ആൻഡ് സ്പോർട്സ് സ്റ്റേഡിയത്തിൽ വൈകിട്ട് 4:00 മുതൽ രാത്രി 9:00 മണിവരെയാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. കുവൈത്തിലെ മുഴുവൻ ഫുട്ബാൾ പ്രേമികൾക്കും കുടുംബസമേതം മത്സരങ്ങൾ ആസ്വദിക്കുവാനുള്ള സൗകര്യം ഒരുക്കിയതായി കേഫാക് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 99708812,55916413 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP