Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വാഹനത്തിൽ ഇരുന്ന് വഴിയാത്രക്കാരായ സ്ത്രീകളുടെയും കുട്ടികളുടെയും മുന്നിൽ നഗ്നതാ പ്രദർശനം; മുൻ എംഎൽഎ പുനലൂർ മധുവിന്റ ഡ്രൈവറെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു; ഞരമ്പുരോഗം പതിവാക്കിയ വിഷ്ണുപ്രസാദ് ഇതിന് മുമ്പും സമാന രീതിയിൽ നാട്ടുകാർ പിടികൂടി താക്കീത് നൽകി വിട്ടയച്ചയാൾ; ഡ്രൈവർക്ക് വേണ്ടി അഞ്ചൽ പൊലീസ് സ്‌റ്റേഷനിൽ നേരിട്ടെത്തി വാദിച്ചു പുനലൂർ മധു

വാഹനത്തിൽ ഇരുന്ന് വഴിയാത്രക്കാരായ സ്ത്രീകളുടെയും കുട്ടികളുടെയും മുന്നിൽ നഗ്നതാ പ്രദർശനം; മുൻ എംഎൽഎ പുനലൂർ മധുവിന്റ ഡ്രൈവറെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു; ഞരമ്പുരോഗം പതിവാക്കിയ വിഷ്ണുപ്രസാദ് ഇതിന് മുമ്പും സമാന രീതിയിൽ നാട്ടുകാർ പിടികൂടി താക്കീത് നൽകി വിട്ടയച്ചയാൾ; ഡ്രൈവർക്ക് വേണ്ടി അഞ്ചൽ പൊലീസ് സ്‌റ്റേഷനിൽ നേരിട്ടെത്തി വാദിച്ചു പുനലൂർ മധു

സ്വന്തം ലേഖകൻ

അഞ്ചൽ: കാറിൽ ഇരുന്ന് വഴിയാത്രാക്കാരായ സ്ത്രീകളുടെയും കുട്ടികളുടെയും മുന്നിൽ നഗ്നത പ്രദർശിപ്പിച്ച മുൻ എംഎൽഎയുടെ ഡ്രൈവർ പിടിയിൽ. ഇയാളുടെ കാറും നാട്ടുകാർ പിടികൂടി അഞ്ചൽ പൊലീസിൽ ഏൽപിച്ചു. മുൻ എംഎൽഎ പുനലൂർ മധുവിന്റ ഡ്രൈവരായ മണിയാർ സ്വദേശിയായ വിഷ്ണു പ്രസാദിനെയാണ് നാട്ടുകാർ പിടികൂടി പൊലീസിൽ ഏല്പിച്ചത്.

ഇന്നലെ വൈകിട്ട് നാലുമണിയോടെ അഞ്ചൽ ചന്തമുക്കിന് സമീപത്തെ ബി.വി.യു പി സ്‌കൂളിന് മുൻവശത്തായിരിന്നു സംഭവം. കുട്ടികളും സ്ത്രീകളു വരുന്ന സ്ഥലത്ത് നഗ്നതാ പ്രദർശനം നടത്തിയ ഇയാളെ നാട്ടുകാർ ആദ്യം താക്കീതു ചെയ്യുകയായിരുന്നു. ഇതിന് മുമ്പു ഇയാൾ സമാനമായ രീതിയിൽ പ്രവർത്തിച്ചിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. അന്നൊക്കെ നാട്ടുകാർ താക്കീതു നൽകി ഇടാളെ വിട്ടകയ്ക്കുകയായിരുന്നു. എന്നാൽ, വീണ്ടും ഞരമ്പു രോഗവുമായി രംഗത്തെത്തിയതോടെയാണ് നാട്ടുകാർ പിടികൂടി ഇയാളെ പൊലീസിൽ ഏൽപ്പിച്ചത്.

നഗ്നതാ പ്രദർശനം നടത്തിയെന്ന് കാട്ടി ഒരു കുട്ടിയും രക്ഷാകർത്താവും പൊലീസിൽ വിഷ്ണുപ്രസാദിനെതിരെ മൊഴി നല്കിട്ടുണ്ട്. അതേസമയം തന്റെ ഡ്രൈവറെ ഇറക്കാൻ വേണ്ടി മുൻ എംഎൽഎ പുനലൂർ മധു അഞ്ചൽ പൊലീസ് റ്റേഷനിൽ നേരിട്ടെത്തി വിഷ്ണുപ്രസാദിന് വേണ്ടി വാദിച്ചു എന്നുമുള്ള റിപ്പോർട്ടും പുറത്തുവരുന്നുണ്ട്. ചൈൽഡ് ലയനിൽ ഉൾപ്പെടെ പരാതിക്കാർ സംഭവം അറിയിച്ചു. പ്രതിക്കെതിരെ നടപടി ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP