Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അമ്പലമുക്കിൽ വീണ്ടും പൈപ്പ് പൊട്ടി; തിരുവനന്തപുരത്ത് കുടിവെള്ള വിതരണം മുടങ്ങും; ഇന്നു രാത്രിയോടെ ജല വിതരണം പുനഃസ്ഥാപിക്കാൻ കഴിയുമെന്ന് വാട്ടർ അഥോറിറ്റി; പുതുതായി ടാർ ചെയ്ത റോഡിന് നടുവിൽ രൂപപ്പെട്ടത് വലിയ ഗർത്തം

അമ്പലമുക്കിൽ വീണ്ടും പൈപ്പ് പൊട്ടി; തിരുവനന്തപുരത്ത് കുടിവെള്ള വിതരണം മുടങ്ങും; ഇന്നു രാത്രിയോടെ ജല വിതരണം പുനഃസ്ഥാപിക്കാൻ കഴിയുമെന്ന് വാട്ടർ അഥോറിറ്റി; പുതുതായി ടാർ ചെയ്ത റോഡിന് നടുവിൽ രൂപപ്പെട്ടത് വലിയ ഗർത്തം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: വീണ്ടുംഅമ്പലമുക്കിൽ വാട്ടർ അഥോറിറ്റിയുടെ പൈപ്പ് പൊട്ടി കുടിവെള്ള വിതരണം തടസ്സപ്പെട്ടു. അമ്പലമുക്ക്, കവടിയാർ, പേരൂർക്കട, മുട്ടം, കേശവദാസപുരം. പട്ടം, മെഡിക്കൽ കോളേജ്, പരുത്തിപ്പാറ തുടങ്ങിയ സ്ഥലങ്ങളിലാണ് കുടിവെള്ളവിതരണം തടസ്സപ്പെട്ടത്.വാട്ടർ അഥോറിറ്റി അറ്റകുറ്റപ്പണികൾ ആരംഭിച്ചിട്ടുണ്ട്. ഇന്നു രാത്രിയോടെ ജല വിതരണം പുനഃസ്ഥാപിക്കാൻ കഴിയുമെന്ന് വാട്ടർ അഥോറിറ്റി അറിയിച്ചു.

അമ്പലമുക്ക് കുരിശടിക്കു സമീപം ഇന്നു രാവിലെ ഏഴു മണിയോടെയാണ് പൈപ്പ് പൊട്ടിയത്. 700 എം.എം. പ്രിമോ പൈപ്പ് ആണ് പൊട്ടിയത്. വാട്ടർ അഥോറിറ്റി അറ്റകുറ്റപ്പണി തടങ്ങിയിട്ടുണ്ട്. ഇന്നു രാത്രിയോടെ ജല വിതരണം പുനഃസ്ഥാപിക്കാൻ കഴിയുമെന്ന് വാട്ടർ അഥോറിറ്റി അറിയിച്ചു.പൈപ്പ് പൊട്ടിയതിനെത്തുടർന്നുണ്ടായ ജലപ്രവാഹത്തിൽ റോഡിന് നടുക്ക് വലിയൊരു കുഴിതന്നെ രൂപപ്പെട്ടു.

ലോഡുമായി വന്ന വലിയൊരു ടിപ്പർ ലോറി കുഴിയിലകപ്പെടുകയും ചെയ്തിരുന്നു. കുഴി രൂപപ്പെട്ടതിനാൽ അമ്പലമുക്ക് ഭാഗത്ത് ഗതാഗത നിയന്ത്രണമുണ്ട്. ടാർ ചെയ്തതിന് പിന്നാലെ നിരവധി തവണ ഇവിടെ പൈപ്പ് പൊട്ടിയിരുന്നു. അടിക്കടിയുള്ള പൈപ്പ് പൊട്ടൽ ഒഴിവാക്കാൻ ഇവിടെ പുതിയ പൈപ്പിട്ടിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും പൈപ്പ് പൊട്ടൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP