Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

യുഎപിഎ കേസിൽ അറസ്റ്റിലായ അലനും താഹയും നിരപരാധികൾ അല്ല; വിദ്യാർത്ഥികൾക്ക് മാവോവാദി ബന്ധമുണ്ടെന്ന് സിപിഎം; ഇരുവരെയും പാർട്ടിയുൽ നിന്നും പുറത്താക്കി; വിദ്യാർത്ഥികളുടെ രാഷ്ട്രീയ വ്യതിയാനം മനസിലാക്കാൻ കഴിയാതെ പോയത് സ്വയം വിമർശനമായി കരുതണമെന്നും പാർട്ടിയുടെ വിമർശനം; തുടക്കത്തിലെ പിന്തുണയ്ക്കലിന് ശേഷം സിപിഎം നിലപാട് മാറ്റിയത് മാവോയിസ്റ്റ് ബന്ധത്തിന് കൂടുതൽ തെളിവുകൾ പുറത്തുവന്നതോടെ

യുഎപിഎ കേസിൽ അറസ്റ്റിലായ അലനും താഹയും നിരപരാധികൾ അല്ല; വിദ്യാർത്ഥികൾക്ക് മാവോവാദി ബന്ധമുണ്ടെന്ന് സിപിഎം; ഇരുവരെയും പാർട്ടിയുൽ നിന്നും പുറത്താക്കി; വിദ്യാർത്ഥികളുടെ രാഷ്ട്രീയ വ്യതിയാനം മനസിലാക്കാൻ കഴിയാതെ പോയത് സ്വയം വിമർശനമായി കരുതണമെന്നും പാർട്ടിയുടെ വിമർശനം; തുടക്കത്തിലെ പിന്തുണയ്ക്കലിന് ശേഷം സിപിഎം നിലപാട് മാറ്റിയത് മാവോയിസ്റ്റ് ബന്ധത്തിന് കൂടുതൽ തെളിവുകൾ പുറത്തുവന്നതോടെ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കോഴിക്കോട് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റു ചെയ്ത വിദ്യാർത്ഥികളെ സിപിഎം പുറത്താക്കി. അലനും താഹയ്ക്കും മാവോയിസ്റ്റ് ബന്ധം ഉണ്ടെന്ന് സ്ഥിരീകരിച്ചതിനെ തുടർന്നാണ് സിപിഎം നടപടി സ്വീകരിച്ചത്. ഇരുവരും നിരപരാധികൾ അല്ലെന്ന് പാർട്ടി കണ്ടെത്തി. കോഴിക്കോട്ടെ ലോക്കൽ കമ്മിറ്റികളിൽ പാർട്ടി ഇക്കാര്യം റിപ്പോർട്ടു ചെയ്തു. വിദ്യാർത്ഥികളുടെ രാഷ്ട്രീയ വ്യതിയാനം മനസിലാക്കാൻ കഴിയാതെ പോയത് സ്വയം വിമർശനമായി കരുതണമെന്നും സിപിഎം റിപ്പോർട്ടിൽ പറയുന്നു.

വിദ്യാർത്ഥികളെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തത് സംസ്ഥാനത്താകെ ചർച്ചാവിഷയമായിരുന്നു. ഈ സാഹചര്യത്തിലാണ് ജില്ലയിൽ അടിയന്തരമായി ലോക്കൽകമ്മിറ്റി യോഗങ്ങൾ വിളിച്ചുചേർത്തത്. തിങ്കളാഴ്ചയാണ് അലൻ ഷുഹൈബ് അംഗമായ മീഞ്ചന്ത ബ്രാഞ്ച് ഉൾപ്പെടുന്ന പന്നിയങ്കര ലോക്കൽ കമ്മിറ്റി യോഗം ചേർന്നത്. ഈ യോഗത്തിൽ അറസ്റ്റിലായ രണ്ടുപേർക്കും മാവോവാദി ബന്ധമുണ്ടെന്ന് സ്ഥിരീകരിക്കുന്ന റിപ്പോർട്ടാണ് സിപിഎം നൽകിയിരിക്കുന്നത്. യുവാക്കൾക്കുണ്ടായ രാഷ്ട്രീയ വ്യതിയാനം മനസിലാക്കുന്നതിൽ പാർട്ടി പരാജയപ്പെട്ടു. ഇക്കാര്യത്തിൽ ആത്മപരിശോധന വേണമെന്ന തരത്തിലാണ് റിപ്പോർട്ടിങ് നടന്നത്.

അറസ്റ്റിലായ രണ്ടുപേരേയും തെറ്റുതിരുത്തി പാർട്ടിക്കൊപ്പം നിർത്താൻ തിരിച്ചുവരാനുള്ള അവസരം പാർട്ടി നൽകണമെന്ന അഭിപ്രായവും ലോക്കൽ കമ്മിറ്റി യോഗത്തിലുണ്ടായി. എന്നാൽ, പിന്നാലെ പുറത്താക്കൽ നടപടികളിലേക്ക് കടക്കുകയായിരുന്നു. ബുധനാഴ്ചയാണ് അലന്റെയും താഹയുടെയും ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുക. ജാമ്യത്തെ ശക്തമായി എതിർക്കാൻ തന്നെയാണ് പ്രാസിക്യൂഷന്റെ തീരുമാനം. ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെയുള്ള തെളിവുകൾ കോടതിയിൽ ഹാജരാക്കാനാണ് പൊലീസിന്റെ നീക്കം.

കണ്ണൂർ സർവകലാശാലയിലെ പാലയാട് സ്‌കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ നിയമ വിദ്യാർത്ഥിയായ അലൻ സിപിഎം തിരുവണ്ണൂർ ബ്രാഞ്ച് അംഗമാണ്. ജേണലിസം വിദ്യാർത്ഥിയായ താഹ ഫസൽ പാറമ്മൽ ബ്രാഞ്ച് അംഗവുമാണ്. ഇരുവരും എസ്എഫ്ഐയിലും സജീവമായിരുന്നു. താഹയുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത ലാപ്ടോപ്പ്, പെൻഡ്രൈവ്, മെമ്മറി കാർഡ്, മൊബൈൽ ഫോൺ എന്നിവയിലെ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ടെന്നും ഇത് മുൻനിർത്തി ചോദ്യം ചെയ്യേണ്ടതുണ്ടെന്നുമാണ് പൊലീസ് വാദം. അതേസമയം അലനെയും താഹയെയും അറസ്റ്റ് ചെയ്യുമ്പോൾ രക്ഷപ്പെട്ട മൂന്നാമനെ കണ്ടെത്താനായിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP