Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗ്രാൻഡ് ഫിനാലയിലെത്തിയ ആറുപേരിൽ വിജയിയായത് ചൈതിക്ക്; കുട്ടിത്താരങ്ങൾ നിറഞ്ഞാടിയ മഴവിൽ മനോരമയിലെ ഡി5 ജൂനിയറിന്റെ വിന്നറായത് ചാവാക്കാടുകാരൻ ടി.വി ചൈതിക്ക്; കുട്ടിനൃത്തകരിലെ സൂപ്പർത്താരം സമ്മാനം ഏറ്റുവാങ്ങിത് നടന് ദിലീപിൽ നിന്ന്; അനാമിക സതീഷിന് രണ്ടാം സ്ഥാനം; ലക്ഷ്മി ഷാജി മൂന്നാം സ്ഥാനവും സ്വന്തമാക്കി

ഗ്രാൻഡ് ഫിനാലയിലെത്തിയ ആറുപേരിൽ വിജയിയായത് ചൈതിക്ക്; കുട്ടിത്താരങ്ങൾ നിറഞ്ഞാടിയ മഴവിൽ മനോരമയിലെ ഡി5 ജൂനിയറിന്റെ വിന്നറായത് ചാവാക്കാടുകാരൻ ടി.വി ചൈതിക്ക്; കുട്ടിനൃത്തകരിലെ സൂപ്പർത്താരം സമ്മാനം ഏറ്റുവാങ്ങിത് നടന് ദിലീപിൽ നിന്ന്; അനാമിക സതീഷിന് രണ്ടാം സ്ഥാനം; ലക്ഷ്മി ഷാജി മൂന്നാം സ്ഥാനവും സ്വന്തമാക്കി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ചടുലനൃത്തവുമായി കുട്ടിത്താരങ്ങൾ നിറഞ്ഞാടിയ മഴവിൽ മനോരമ 'ഡി5 ജൂനിയർ' ഗ്രാൻഡ് ഫിനാലെയിൽ ടി.വി. ചൈതിക്കിന് ഒന്നാം സമ്മാനം. ചൈതിക്കിന് 5 ലക്ഷം രൂപ (അങ്കിൾ ജോൺ ഐസ്‌ക്രീംസ്) സമ്മാനമായി ലഭിച്ചു. അനാമിക സതീഷ് രണ്ടാം സ്ഥാനവും ലക്ഷ്മി ഷാജി മൂന്നാം സ്ഥാനവും നേടി.

നൃത്തസംവിധായകരായ പ്രസന്ന മാസ്റ്റർ, നീരവ് ബവ്ലേച, സിനിമാ താരങ്ങളായ പ്രിയാമണി, മിയ, നർത്തകി പാരിസ് ലക്ഷ്മി എന്നിവർ വിധികർത്താക്കളായ വേദിയിൽ നടൻ ദിലീപ് ആണ് വിജയികളെ പ്രഖ്യാപിച്ചത്. ചാവക്കാട് പേരകം തെക്കേപ്പുരയ്ക്കൽ വിനോദ് ഖന്നസുവ്യ ദമ്പതികളുടെ മകനാണ് ചൈതിക് (2ാം ക്ലാസ് വിദ്യാർത്ഥി, അമൃത സ്‌കൂൾ, ചാവക്കാട്).

രണ്ടാം സ്ഥാനം നേടിയ അനാമിക സതീഷിന് 2 ലക്ഷം രൂപ (ഗ്രീ എയർകണ്ടീഷണേഴ്‌സ്) ലഭിച്ചു. തൃശൂർ പട്ടിക്കാട് കതിരപ്പിള്ളി കെ.എ. സതീഷ് സി.എസ്. ശരണ്യ ദമ്പതികളുടെ മകളാണ് അനാമിക (5ാം ക്ലാസ്, ഡോൺ ബോസ്‌കോ എച്ച്എസ്എസ്, മണ്ണുത്തി). തൃശൂർ മുല്ലശേരി നാട്ടക്കൽ എൻ.എൻ. ഷാജി എൻ.വി. രീഷ്മ ദമ്പതികളുടെ മകളാണ് മൂന്നാം സ്ഥാനം നേടിയ ലക്ഷ്മി ഷാജി (4ാം ക്ലാസ്, ഗുഡ്‌ഷെപേഡ് സെൻട്രൽ സ്‌കൂൾ, മുല്ലശേരി)

16 മത്സരാർഥികളിൽ നിന്ന് 6 പേരാണ് ഗ്രാൻഡ് ഫിനാലെ മത്സരവേദിയിലെത്തിയത്. എറണാകുളം കാക്കനാട് ഒലീവ് കലിസ്റ്റ അരിസ്റ്റ ടവർ കെ.എച്ച്. ശിവകുമാർജി. ഗാർഗ് ദമ്പതികളുടെ മകൻ കെ.എസ്. കാശിനാഥൻ (3ാം ക്ലാസ്, മാർതോമ പബ്ലിക് സ്‌കൂൾ, കാക്കനാട്), കണ്ണൂർ പള്ളിക്കുന്ന് മഴവിൽ ആർ. ഭരത്കുമാർ പി.സി. ഷീബ ദമ്പതികളുടെ മകൾ ദിയ ഭരത് (4ാം ക്ലാസ്, ഉർസിലിൻ സീനിയർ സെക്കൻഡറി സ്‌കൂൾ, പയ്യാമ്പലം) വർക്കല ഇടവ കല്ലുവിള നന്ദനത്തിൽ രാജേഷ് സുന്ദരൻ സൗമ്യ ദാസ് ദമ്പതികളുടെ മകൻ ആര്യൻ രാജേഷ് (6ാം ക്ലാസ്, ജവഹർ പബ്ലിക് സ്‌കൂൾ, ഇടവ) എന്നിവർക്ക് മഴവിൽ മനോരമ നൽകിയ 50,000 രൂപ വീതം സമ്മാനമായി ലഭിച്ചു. പ്രിയാമണി, നീരവ് ബവ്ലേച, പ്രസന്ന മാസ്റ്റർ, മിയ, പാരിസ് ലക്ഷ്മി എന്നിവരും നൃത്തപരിപാടികളുമായി വേദിയിലെത്തി.

പോപ്പീസ് ബേബി കെയർ പ്രോഡക്ട്‌സ്, എംസിആർ പ്യുവർ കോട്ടൺ ക്ലബ്, ഈസ്ടീ, സ്വയംവര സിൽക്‌സ്, എംആർഎഫ് വേപോക്യുവർ പെയിന്റ്‌സ് എന്നിവരായിരുന്നു പ്രായോജകർ. വിജയികൾക്ക് അങ്കിൾ ജോൺ െഎസ്‌ക്രീംസ് ഡയറക്ടർ ജോൺ സൈമൺ, സ്പ്രിങ്ഫീൽഡ് കൂൾ ഹബ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ സാബു ചാക്യാത്ത്, പോപ്പീസ് ബേബി കെയർ പ്രോഡക്ട്‌സ് ഡയറക്ടർ ഷിജു തോമസ്, ക്യു സെവൻ തിന്നർ മാനേജിങ് പാർട്ണർ പോൾ താടിക്കാരൻ എന്നിവർ കാഷ് പ്രൈസും സർട്ടിഫിക്കറ്റും മെമന്റോയും സമ്മാനിച്ചു. മാളവിക, മിഥുൻ എന്നിവർ അവതാരകരായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP