Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള വാച്ച് വിറ്റു പോയത് 220 കോടിക്ക്; സ്വിറ്റ്സർലന്റിൽ നടന്ന ലേലത്തിൽ വാച്ചുകളിലെ രാജകുമാരനായത് പാറ്റക് ഫിലിപ്പിയുടെ ഗ്രാൻഡ്മാസ്റ്റർ ചീം

ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള വാച്ച് വിറ്റു പോയത് 220 കോടിക്ക്; സ്വിറ്റ്സർലന്റിൽ നടന്ന ലേലത്തിൽ വാച്ചുകളിലെ രാജകുമാരനായത് പാറ്റക് ഫിലിപ്പിയുടെ ഗ്രാൻഡ്മാസ്റ്റർ ചീം

സ്വന്തം ലേഖകൻ

ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള വാച്ച് വിറ്റു പോയത് 220 കോടി രൂപയ്ക്ക്. സ്വിറ്റ്സർലന്റിൽ നടന്ന ക്രിസ്റ്റീസ് ചാരിറ്റി ഓക്ഷനിലാണ് പാറ്റക് ഫിലിപ്പിയുടെ വാച്ച് ഇത്രയും വലിയ തുകയ്ക്ക് വിറ്റു പോയത്. പാറ്റക്ക് ഫിലിപ്പിയുടെ ഗ്രാൻഡ് മാസ്റ്റർ എന്ന് അറിയപ്പെടുന്ന ചീം ആണ് ഇത്രയും ഉയർന്ന തുകയ്ക്ക് ലേലത്തിൽ വിറ്റു പോയത്. ഇതോടെ ലോകത്തിലെ ഏറ്റവും വലിയ ലേലത്തുകയ്ക്ക് വിറ്റുപോയ വാച്ചായി പാറ്റക് ഫിലിപ്പി മാറി.

ശനിയാഴ്ച ജനീവയിൽ നടന്ന ലേലത്തിൽ ഒരു പ്രൈവറ്റ് ടെലഫോൺ ബിഡ്ഡർ ആണ് ഈ വാച്ച് സ്വന്തമാക്കിയത്. ഈ വാച്ച് രണ്ട് മില്ല്യൺ പൗണ്ടിന് വിറ്റഴിക്കപ്പെടുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാൽ എല്ലാ പ്രതീക്ഷകളും തെറ്റിച്ചു കൊണ്ട് വാച്ചിന്റെ വില കോടികളിൽ നിന്നും കോടികളിലേക്ക് ഉയരുക ആയിരുന്നു. ഇതോടെ മുൻകാല റെക്കോർഡ് ലേല തുകയായ 13.5 മില്ല്യൺ പൗണ്ടിനെയും കടത്തി വെട്ടി പാറ്റക് ഫിലിപ്പി കുതിച്ചുയരുകയായിരുന്നു. 2017ൽ റോളക്സ്ഡൈട്ടോണയാണ് 13.5 മില്ല്യൺ പൗണ്ടിന് വിറ്റു പോയത്. ഹോളിവുഡ് നടൻ പോൾ ന്യൂമാൻ ആയിരുന്നു അന്ന് ആ വാച്ച് സ്വന്തമാക്കിയത്.

റോസ് ഗോൾഡ്, ബ്ലാക്ക് ഇബോണി എന്നീ നിറത്തിലുള്ള രണ്ട് ഡയലുകളാണ് ശനിയാഴഅച വിറ്റു പോയ പാറ്റക് ഫിലിപ്പി ചീമിനുള്ളത്. അഞ്ച് ചൈമിങ് മോഡുകളാണ് ഈ വാച്ചിനുള്ളത്. രണ്ട് ചൈമുകൾ ലോകത്തിലെ തന്നെ ആദ്യത്തേതാണ്. വാച്ച് വിൽപ്പനയിലൂടെ ലഭിച്ച പണം മുഴുവനും ചാരിറ്റിയിലേക്കാവും പോവുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP