Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേരളത്തിലെ നിരത്തുകളിൽ ഒരുദിവസം പൊലിയുന്നത് 11 മനുഷ്യജീവനുകൾ; അപകടമരണത്തിന്റെ നിരക്ക് കഴിഞ്ഞ വർഷത്തേക്കാൾ 3% വർധിച്ചു; ഈ വർഷം 30801 അപകടങ്ങളിലായി മരിച്ചത് 3363 പേർ

കേരളത്തിലെ നിരത്തുകളിൽ ഒരുദിവസം പൊലിയുന്നത് 11 മനുഷ്യജീവനുകൾ; അപകടമരണത്തിന്റെ നിരക്ക് കഴിഞ്ഞ വർഷത്തേക്കാൾ 3% വർധിച്ചു; ഈ വർഷം 30801 അപകടങ്ങളിലായി മരിച്ചത് 3363 പേർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിലെ നിരത്തുകളിൽ ഒരുദിവസം പൊലിയുന്നത് 11 മനുഷ്യജീവനെന്ന് കണക്കുകൾ. ഈ വർഷത്തെ ഒമ്പത് മാസത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ അപകടമരണത്തിന്റെ തോത് കഴിഞ്ഞ വർഷത്തേക്കാൾ 3% വർധിച്ചിട്ടുണ്ട്. മരണനിരക്കിലും 4.3% വർധനയാണ് ഉണ്ടായിട്ടുള്ളത്.2019 ജനുവരി മുതൽ സെപ്റ്റംബർ 30 വരെയുള്ള അപകടമരണ നിരക്കുകൾ 2018, 2017 വർഷങ്ങളിലേതുമായി താരമത്യം ചെയ്തുള്ള പൊലീസിന്റെ റിപ്പോർട്ടിലാണ് ഈ കണക്കുകൾ.

2019 സെപ്റ്റംബർ 30 വരെ 30801 അപകടങ്ങളിലായി 3363 പേരാണ് കേരളത്തിൽ മരിച്ചത്. 2018ൽ ഈ സമയത്ത് 29895 അപകടങ്ങളിലായി 3224 പേരായിരുന്നു മരിച്ചത്. 2017 ൽ 3169 അപകടങ്ങളിലായി 3095 പേർ മരിച്ചു.

അപകടസാധ്യതയുള്ള 4 റോഡുകൾ കൂടി സുരക്ഷാ ഇടനാഴികളായി പ്രഖ്യാപിച്ച് സുരക്ഷാനടപടികളിലേക്ക് സംസ്ഥാന റോഡ് സുരക്ഷാ അഥോറിറ്റി കടന്നു. തൃശൂർ കുന്നംകുളം, വൈപ്പിന്മുനമ്പം, കൊട്ടിയം കുണ്ടറ, തിരുവനന്തപുരം മെഡിക്കൽ കോളജ് പേട്ട റോഡുകളാണ് കെഎസ്ടിപി റോഡ് സുരക്ഷാപദ്ധതിയിൽപ്പെടുത്തി സുരക്ഷാ ഉപകരണങ്ങളും ബോർഡുകളും സ്ഥാപിക്കുന്നത്.

സംസ്ഥാനത്ത് ദിവസം ശരാശരി നൂറ് റോഡപകടങ്ങൾ നടക്കുന്നതായി മോട്ടോർവാഹന വകുപ്പിന്റേയും ട്രാഫിക് പൊലീസിന്റേയും കണക്കുകൾ മുൻപ് പുറത്തുവന്നിട്ടുണ്ട്. അപകടങ്ങളിൽ നല്ലൊരു പങ്കും നടക്കുന്നത് സന്ധ്യയ്ക്ക് ആറിനും രാത്രി ഒമ്പതിനുമിടയ്ക്കാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

കഴിഞ്ഞ അഞ്ചുവർഷത്തിനിടെ നടന്ന 1,93,367 വാഹനാപകടങ്ങളിൽ 20,966 പേരാണ് മരിച്ചത്.
2018-ൽമാത്രം കേരളത്തിൽ റിപ്പോർട്ട് ചെയ്തത് 40,181 വാഹനാപകടങ്ങളാണ്. 2017-ൽ ഇത് 38,470 ആയിരുന്നു. 2019-ൽ ഏപ്രിൽവരെ പാലക്കാട്ടുമാത്രം 886 റോഡപകടങ്ങളിൽ 149 പേർ മരിച്ചു. ഇരുചക്രവാഹനയാത്രക്കാരാണ് മരിക്കുന്നവരിലേറെയും. കഴിഞ്ഞ ഒരുവർഷംമാത്രം 2035 പേർ മരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP