Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തിളച്ച എണ്ണയിൽ മുക്കി കൈ പൊള്ളിച്ചു; കെട്ടിയിട്ട ശേഷം യാതൊരു ദയയുമില്ലാത്ത ക്രൂര ലൈംഗികപീഡനം; 15 ദിവസമായി ഭക്ഷണം പോലും ഇല്ല: സൗദി അറേബ്യയിൽ ജോലിക്കെത്തിയ ബംഗ്ലാദേശി യുവതി അനുഭവിക്കുന്നത് സമാനതകളില്ലാത്ത കൊടിയ പീഡനം: തൊഴിലുടമയറിയാതെ കണ്ണീരോടെ ഫേസ്‌ബുക്ക് ലൈവിലെത്തി രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് 25കാരി

തിളച്ച എണ്ണയിൽ മുക്കി കൈ പൊള്ളിച്ചു; കെട്ടിയിട്ട ശേഷം യാതൊരു ദയയുമില്ലാത്ത ക്രൂര ലൈംഗികപീഡനം; 15 ദിവസമായി ഭക്ഷണം പോലും ഇല്ല: സൗദി അറേബ്യയിൽ ജോലിക്കെത്തിയ ബംഗ്ലാദേശി യുവതി അനുഭവിക്കുന്നത് സമാനതകളില്ലാത്ത കൊടിയ പീഡനം: തൊഴിലുടമയറിയാതെ കണ്ണീരോടെ ഫേസ്‌ബുക്ക് ലൈവിലെത്തി രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് 25കാരി

സ്വന്തം ലേഖകൻ

റിയാദ്: സൗദി അറേബ്യയിൽ ജോലിക്കെത്തിയ ബംഗ്ലാദേശി യുവതിക്ക് തൊഴിലുടമയുടെ കൊടിയ പീഡനം. കെട്ടിയിട്ടും ക്രൂരമായി ലൈംഗികമായി പീഡിപ്പിച്ചും തിളച്ചെണ്ണയിൽ കൈമുക്കിച്ചും യാതൊരു കരുണയുമില്ലാതെയാണ് ഈ യുവതിയെ തൊഴിലുടമ പീഡിപ്പിക്കുന്നത്. പുറംലോകം പോലും കാണാനാവാതെ ഒരു മുറിയിൽ പൂട്ടിയിടപ്പെട്ട യുവതി ജീവൻ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഫേസ്‌ബുക്ക് ലൈവിലെത്തിയതോടെയാണ് കൊടും പീഡനത്തിന്റെ വിവരങ്ങൾ പുറം ലോകം അറിയുന്നത്.

താൻ നേരിടുന്ന ദുരനുഭവം ഫേസ്‌ബുക്ക് ലൈവിലെത്തിയാണ് യുവതി പുറം ലോകത്തെ അറിയിച്ചത്. രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നിറകണ്ണുകളോടെയാണ് യുവതി ലൈവിലെത്തിയത്. 15 ദിവസമായി ഭക്ഷണം പോലും നൽകാതെയാണ്് യുവതിയെ മുറിയിൽ പൂട്ടിയിട്ടിരിക്കുന്നത്. ഇനിയും പീഡനം തുടർന്നാൽ താൻ മരിച്ചു പോകുിമെന്നും യുവതി പറയുന്നു. യജമാനൻ അറിയാതെ രഹസ്യമായി ലൈവിലെത്തിയാണ് യുവതി തന്റെ ദുരനുഭവം പുറം ലോകത്തെ അറിയിച്ചിരിക്കുന്നത്. ഫേസ്‌ബുക്കിൽ യുവതി പോസ്റ്റ് ചെയ്ത വീഡിയോ ആയിരക്കണക്കിന് ആൾക്കാരാണ് ഷെയർ ചെയ്തിരിക്കുന്നത്.

മർദ്ദനവും അടിയും കൂടാതെ ക്രൂരമായ ലൈംഗിക പീഡനവുമാണ് യുവതി അനുഭവിക്കുന്നത്. യാതൊരു ദയയും ഇല്ലാതെ അതി ക്രൂരമായാണ് ഇവർ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു കൊണ്ടിരിക്കുന്നത്. ഇതിന്റെയും പൊള്ളലേറ്റ് വികൃതമായ കയ്യുടെയും വീഡിയോ യുവതി ഫേസ്‌ബുക്ക് ലൈവിലൂടെ പുറത്ത് വിട്ടു. ഈ രീതിയിൽ പോയാൽ താൻ അധികകാലം ജീവിച്ചിരിക്കില്ലെന്നും രക്ഷിക്കണമെന്നും യുവതി പറയുന്നു. 15 ദിവസം അവർ തന്നെ മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ചു. ഭക്ഷണം ഒന്നും തന്നെ തന്നില്ല. തിളച്ച എണ്ണയിൽ കൈമുക്കി പൊള്ളിച്ചതായും 25കാരിയായ യുവതി പറയുന്നു.

യുവതിയുടെ ഹൃദയസ്പർശിയായ വീഡിയോ ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിൽ പ്രതിഷേധത്തിനിടയാക്കിയിടിടുണ്ട്. തൊഴിലുടമ കാണാതെ മുഖത്തിന് അഭിമുഖമായി ഫോൺ പിടിച്ച് രഹസ്യമായി റെക്കോർഡ് ചെയ്യുന്നത് വീഡിയോയിൽ കാണാം. രണ്ടു വീടുകളിലായി മാറ്റി മാറ്റി പാർപ്പിച്ചാണ് ഇവർ യുവതിയെ പീഡിപ്പിച്ചത്. ആദ്യത്തെ വീട്ടിൽ വച്ച് തന്നെ ക്രൂരമായി പീഡിപ്പിച്ചു. അടിക്കുകയും ഇടിക്കുകയും ചെയ്തു. രണ്ടാമത്തെ വീട്ടിലെ അുഭവവും മറിച്ചായിരുന്നില്ലെന്നും യുവതി പറയുന്നു.

ഞാൻ മരിക്കാൻ പോകുകയാണെന്നാണ് തോന്നുന്നത്. അടിയും മർദ്ദനവും ക്രൂര പീഡനവുമാണെന്നും യുവതി പറയുന്നു. എന്നെ രക്ഷിക്കണം. ഇവിടെ നിന്നും എന്നെ രക്ഷപ്പെടുത്തണം എന്നെല്ലാം യുവതി വീഡിയോയിൽ പറയുന്നു. 1991ന് ശേഷം മൂന്ന് ലക്ഷത്തോളം ബംഗ്ലാദേശി യുവതികളാണ് ഗൾഫ് രാജ്യങ്ങളിലേക്ക് തൊഴിൽ തേടി പോയത്. എത്രയും പെട്ടെന്ന് ഈ യുവതിയെ ബംഗ്ലാദേശിൽ തിരിച്ചെത്തിക്കാൻ ബംഗഗ്ലാദേശ് സർക്കാർ നടപടി തുടങ്ങി കഴിഞ്ഞു. യുവതിയെ തിരിച്ചു കൊണ്ാടുവരാൻ തങ്ങൾ ശ്രമിച്ചെങ്കിലും നടക്കുന്നില്ലെന്ന് യുവതിയുടെ വീട്ടുകാർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP