Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അഴിമതിയും ഗൂഢാലോചനയും വരെ ട്രംപിനെതിരെ ഉയരുന്ന ആരോപണങ്ങൾ; അമേരിക്കൻ പ്രസിഡന്റിനെ ഇംപീച്ച് ചെയ്യാനൊരുങ്ങി പ്രതിപക്ഷ ഡെമോക്രാറ്റുകൾ; നാളെ മുതൽ നടക്കുന്ന തെളിവെടുപ്പ് ചാനലിലൂടെ തൽസമയ സംപ്രേഷണം; ഇംപീച്ച്‌മെന്റ് വിജയം കണ്ടാൽ സെനറ്റിൽ കുറ്റവിചാരണ; ചാരിറ്റി മറവിൽ ട്രംപ് കോടികൾ മുക്കിയത് അന്റോർണി ജനറൽ കണ്ടെത്തിയതും പ്രതിപക്ഷത്തിന്റെ തുറുപ്പ് ചീട്ട്

അഴിമതിയും ഗൂഢാലോചനയും വരെ ട്രംപിനെതിരെ ഉയരുന്ന ആരോപണങ്ങൾ; അമേരിക്കൻ പ്രസിഡന്റിനെ ഇംപീച്ച് ചെയ്യാനൊരുങ്ങി പ്രതിപക്ഷ ഡെമോക്രാറ്റുകൾ; നാളെ മുതൽ നടക്കുന്ന തെളിവെടുപ്പ് ചാനലിലൂടെ തൽസമയ സംപ്രേഷണം; ഇംപീച്ച്‌മെന്റ് വിജയം കണ്ടാൽ സെനറ്റിൽ കുറ്റവിചാരണ; ചാരിറ്റി മറവിൽ ട്രംപ് കോടികൾ മുക്കിയത് അന്റോർണി ജനറൽ കണ്ടെത്തിയതും പ്രതിപക്ഷത്തിന്റെ തുറുപ്പ് ചീട്ട്

മറുനാടൻ മലയാളി ബ്യൂറോ

വാഷിങ്ടൻ: അമേരിക്കയിൽ ട്രംപിനെ താഴെയിറക്കാൻ പടയൊരുക്കമായി ഡെമോക്രാറ്റുകൾ. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ ഇംപീച്ചമെന്റ് നടപടികളുമായി പ്രതിപക്ഷപ്പാർട്ടികൾ രംഗത്തെത്തിയിരിക്കുകയാണ്. ട്രംപിനെതിരായ സാക്ഷിമൊഴികൾ രഹസ്യമായി രേഖപ്പെടുത്തുന്നത് അവസാനിപ്പിച്ചു.

നാളെ മുതൽ നടക്കുന്ന തെളിവെടുപ്പ് ചാനലുകൾ സംപ്രേഷണം ചെയ്യും.ട്രംപിനെയും റിപ്പബ്ലിക്കൻ പാർട്ടിയെയും പുകച്ച് പുറത്താക്കാൻ ഡെമോക്രാറ്റുകൾ നടത്തുന്ന ശ്രമങ്ങൾക്ക് ഇതോടെ വിജയം കൈവരിക്കുകയാണ്. പ്രതിപക്ഷത്തിന്റെ ഇംപീച്ച്‌മെന്റ് ഫലം കണ്ടാൽ ഈ വർഷത്തോടെ ട്രംപിന് സെനറ്റിൽ കുറ്റവിചാരണ നേരിടേണ്ടി വന്നേക്കാം. 20 വർഷം മുൻപ്, ബിൽ ക്ലിന്റൻ പ്രസിഡന്റായിരുന്നപ്പോൾ ഇതേ നടപടിയുണ്ടായതാണ്.

അടുത്ത വർഷം നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർത്ഥിയാകാൻ മുൻപന്തിയിലുള്ള ജോ ബൈഡനെതിരെയും അദ്ദേഹത്തിന്റെ മകൻ ഹണ്ടറിനെതിരെയും ചില കേസുകൾ കുത്തിപ്പൊക്കാൻ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കിയോടു ഫോണിൽ ആവശ്യപ്പെട്ടെന്ന ഗുരുതരമായ ആരോപണമാണ് ട്രംപിനെതിരെയുള്ളത്. ട്രംപിന്റെ അഭിഭാഷകൻ റൂഡി ജിലിയാനി വരെ ഇതിൽ ഇടപെട്ടതായി കരുതുന്നു.

അതിനാൽ തന്നെ ഇന്ന് മുതൽ ഇംപിച്ച്‌മെന്റ് നടപടികൾ നടക്കും. യുഎസ് കോൺഗ്രസിലെ ജനപ്രതിനിധി സഭയിലെ (ഹൗസ് ഓഫ് റെപ്രസന്റേറ്റിവ്‌സ്) ഡെമോക്രാറ്റ് അംഗങ്ങളുടെ വൻപടയാണ് ഇംപീച്ച്‌മെന്റിനു നേതൃത്വം നൽകുന്നത്. സെനറ്റിൽ ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്കാണു ഭൂരിപക്ഷമെങ്കിലും ജനപ്രതിനിധി സഭയിൽ ഡെമോക്രാറ്റ് ആധിപത്യമാണ്.

നടപടി ക്രമങ്ങൾ ഇങ്ങനെ:

1. ട്രംപ് ഭരണകൂടത്തിന്റെ ഭാഗമായി ഇപ്പോൾ സർവീസിലുള്ളവരും മുൻപ് ഉണ്ടായിരുന്നവരും ജനപ്രതിനിധി സഭയിലെ ഹൗസ് ഇന്റലിജൻസ് കമ്മിറ്റിക്കു മുന്നിൽ ഹാജരായി മൊഴിനൽകും.

2. ഇന്റലിജൻസ് കമ്മിറ്റിക്കു ശേഷം ജുഡീഷ്യറി കമ്മിറ്റിക്കു മുന്നിൽ മൊഴിയെടുപ്പ്.

3. കുറ്റം തെളിഞ്ഞാൽ ഇംപീച്ച്‌മെന്റ് പ്രമേയം (435 അംഗ ജനപ്രതിനിധി സഭയിൽ 233 സീറ്റും ഡെമോക്രാറ്റുകൾക്കാണ്. റിപ്പബ്ലിക്കൻ പാർട്ടിക്ക് 197 സീറ്റ്. പ്രമേയം പാസാകും)

4. പ്രമേയം പാസായാൽ സെനറ്റിലേക്ക്. സുപ്രീം കോടതി ചീഫ് ജസ്റ്റിന്റെ അധ്യക്ഷതയിൽ 100 സെനറ്റർമാർ അടങ്ങിയ ജൂറി ട്രംപിനെ വിചാരണ ചെയ്യും.

5. വിചാരണയ്ക്കു ശേഷം (1999 ൽ ക്ലിന്റന്റേത് 5 ആഴ്ചയെടുത്തു) മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ അംഗീകരിച്ചാൽ ശിക്ഷ വിധിക്കാം.


ചാരിറ്റിയിൽ നിന്ന് ട്രംപ് പണം മുക്കിയ വാർത്ത കഴിഞ്ഞ ദിവസങ്ങളിലായി എത്തിയിരുന്നു. ചാരിറ്റി സംഘടനയുടെ മറവിൽ ട്രംപും മക്കളും കോടികൾ തട്ടിയെടുത്തെന്നാണ് ആരോപണം ഉയരുന്നത്. രാഷ്ട്രീയ പ്രവർത്തനത്തിനായി ചാരിറ്റി ഫണ്ട് ദുരുപയോഗം ചെയ്തതിന് രണ്ട് മില്യനാണ് കോടതി ട്രംപിന് പിഴ വിധിച്ചത്.

ന്യൂയോർക്ക് അറ്റോർണി ജനറൽ ഓപീസിൽ നിന്ന് ഉയർന്നുവന്ന പരാതിയെ തുടർന്നാണ് ട്രംപിന്റെ സാമ്പത്തിക തട്ടിപ്പിന് മേൽ ന്യൂയോർക്ക് സ്റ്റേറ്റ് ജഡ്ജി സാലിയൻ സ്‌കാർപുള്ള പിഴ വിധിച്ചത്. 2016ലെ തിരഞ്ഞെടുപ്പിൽ ചാരിറ്റിയിൽ നിന്നുള്ള തുക തിരഞ്ഞെടുപ്പ് പ്രചരണങ്ങൾക്കായി ട്രംപ് ചിലവഴിച്ചതായി ആറ്റോർണി ജനറൽ ഓഫീസ് കണ്ടെത്തിയിരുന്നു.

ട്രംപ് ഫൗണ്ടേഷൻ എന്ന പേരിൽ തുടരുന്ന തന്റെ സംഘടന വ്യക്തിപരമായി സാമ്പത്തിക തിരിമറി നടത്തിയതായും ഇത് വിലക്കിയപ്പോൾ പുതിയ ചാരിറ്റി തുടങ്ങാൻ അദ്ദേഹം തയ്യാറെടുത്തിരുന്നതായും അറ്റോണി ജനറലിന്റെ റിപ്പോർട്ടിൽ പരാമർശിക്കുന്നു. താൻ നിയന്ത്രിക്കുന്ന കമ്പനിയുടെ സാമ്പത്തികപരമായ ഇടപാടുകൾ പരിഹരിക്കാൻ ചാരിറ്റി ഫണ്ട് തിരിമറി നടത്തിയതായിട്ടാണ് ആരോപണം ഉയർത്തുന്നത്.

ട്രംപിന്റെ ഛായചിത്രത്തിനായി ഫൗണ്ടേഷനിൽ നിന്ന് 10,000 ഡോളർ വകമാറ്റി ചിലവഴിച്ചെന്നും അറ്റോർണി ജനറലിന്റെ റിപ്പോർട്ടിൽ പരാമർശിക്കുന്നു. 2014ലാണ് തന്റെ ഛായാചിത്രം വാങ്ങുന്നതിനായി ട്രംപ് പതിനായിരം ഡോളർ വകമാറ്റി ചിലവഴിച്ചതെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

കായിക സാമഗ്രികൾക്കായി 11,525 പൗണ്ട് ചിലവഴിച്ചത് തിരിച്ചടയ്ക്കാനും കോടതിവിധിച്ചു. ട്രംപിന്റെ മൂത്തമകളായ ഡോൺ ജൂനിയർ, ഇവാങ്ക എന്നിവരും ട്രംപ് ഫൗണ്ടേഷന്റെ രക്ഷാധികാരികളിൽ ഉൾപ്പെട്ടിട്ടുണ്ട്. ന്യൂയോർക്ക് അറ്റോർണി ജനറൽ കൊണ്ടുവന്ന കേസ് പരിഹരിക്കാൻ 2 മില്യൺ ഡോളർ അടച്ച് സെറ്റിൽമെന്റ് ചെയ്യാനും ന്യൂയോർക്ക് ജഡ്ജി ഉത്തരവിട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP