Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഷൂവിനുള്ളിൽ നിന്നും പുറത്തെടുത്തത് മൂർഖൻ പാമ്പിനെ; രക്ഷകനായത് വാവാ സുരേഷ്: അപകടം ഒഴിവായത് വളർത്തുനായ പാമ്പിനെ കണ്ട് നിർത്താതെ കുരച്ചതിനാൽ

ഷൂവിനുള്ളിൽ നിന്നും പുറത്തെടുത്തത് മൂർഖൻ പാമ്പിനെ; രക്ഷകനായത് വാവാ സുരേഷ്: അപകടം ഒഴിവായത് വളർത്തുനായ പാമ്പിനെ കണ്ട് നിർത്താതെ കുരച്ചതിനാൽ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മൂർഖൻ പാമ്പിനെ ഷൂവിനകത്തു നിന്നും കണ്ടെടുത്തു. തിരുവനന്തപുരത്തിനടുത്ത് പൗഡിക്കോണത്തിനു സമീപമുള്ള ആവുക്കുളത്തെ ബിനുവിന്റെ വീട്ടിൽ നിന്നുമാണ് മൂർഖൻ പാമ്പിനെ പിടികൂടിയത്. ഷൂവിനുള്ളിൽ വിശഅരമിച്ച മൂർഖൻ പാമ്പിനെ വാവാ സുരേഷ് എത്തിയാണ് പുറത്ത് എടുത്തത്. പാടശേഖരത്തിനു സമീപമാണ് ഈ വീട്. അതുകൊണ്ട് തന്നെ ഇവിടെ ഇഴജന്തുക്കൾ കാണപ്പെടുന്നത് സ്വാഭാവികമാണ്. അശ്രദ്ധമായി ഷൂ ഇട്ടതോടെ മൂർഖൻ ഇതിനകത്തേക്ക് വിശ്രമിക്കാനായി കയറുക ആയിരുന്നു.

മൂർഖൻ പാമ്പിനെ ഷൂവിനുള്ളിൽ കണ്ടെന്നു കേട്ട് ഇവിടെയെത്തിയ വാവ സുരേഷ് ഈ ദൃശ്യങ്ങൾ പങ്കുവച്ചു. വീടിനു സമീപം ഇഴജന്തുക്കൾ പതിയിരിക്കാനുള്ള സാഹചര്യം ഇല്ലാതാക്കുകയാണ് ഇവയെ ഒഴിവാക്കാൻ ചെയ്യേണ്ടതെന്ന് വാവ സുരേഷ് വ്യക്തമാക്കി. ഇവിടെത്തന്നെ അപകടം ഒഴിവായത്. ഇവരുടെ വളർത്തുനായ പാമ്പിനെ കണ്ട് നിർത്താതെ കുരച്ചതുകൊണ്ടാണ്. വീട്ടുകാർ വന്നപ്പോഴേക്കും പാമ്പ് കൂട്ടിയിട്ടിരുന്ന ഷൂവിനുള്ളിൽ പതുങ്ങിയിരുന്നു.

മിക്ക വീടുകളിലും ഉപയോഗമില്ലാത്ത വസ്തുക്കൾ വീടിന്റെ പരിസരത്ത് കൂട്ടിയിടാറുണ്ട്. ഇത് പാമ്പുകൾക്കും മറ്റും അകത്തേക്ക് കയറി ഒളിച്ച് ഇരിക്കാനുള്ള അവസരമാണ് ഒരുക്കി കൊടുക്കുന്നത്. ഇതിലൂടെ അപകടം സ്വയം വിളിച്ചുവരുത്തുകയാണ് പലരും ചെയ്യുന്നത്. ഇങ്ങനെ വീടിനു സമീപം കൂട്ടിയിട്ടിരുന്ന ഷൂവിനുള്ളിൽ പതുങ്ങിയിരുന്ന മൂർഖൻ കുഞ്ഞിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

കുറച്ച് നാളുകൾക്ക് മുൻപ് തിരുവനന്തപുരം കരിക്കകത്ത് സമാനമായ സംഭവം നടന്നിരുന്നു. അന്ന് സ്‌കൂൾ വിദ്യാർത്ഥിനിയുടെ ഷൂവിനുള്ളിൽ നിന്നുമാണ് മൂർഖൻ കുഞ്ഞിനെ കണ്ടെത്തിയത്. ഈ സംഭവത്തിന്റെ ദൃശ്യങ്ങളും വാവ സുരേഷ് ഫേയ്‌സ്ബുക്ക് പേജിലൂടെ പങ്കുവച്ചിരുന്നു. അതുപോലെ തന്നെ മഴക്കാലത്തും തണുപ്പുകാലത്തുമൊക്കെ ഹെൽമറ്റും ഷൂവുമൊക്കെ ഉപയോഗിക്കുമ്പോൾ ഒന്നു ശ്രദ്ധിക്കുന്നത് നന്നായിരിക്കും. തണുപ്പുകാലത്തും മഴക്കാലത്തുമാണ് ഇഴജന്തുക്കൾ നമ്മുടെ ഷൂവിനുള്ളിലും മറ്റും ചൂടുപറ്റി വിശ്രമിക്കാനെത്തുന്നത്. ഷൂസിനകത്തും ഹെൽമറ്റിനുള്ളിലുമൊക്കെ അവ മരണക്കെണിയുമായി പതിയിരിക്കും. അതുകൊണ്ട് തന്നെ പുറത്തിട്ടിരിക്കുന്ന ഷൂവും മറ്റും ധരിക്കുമ്പോൾ സൂക്ഷിക്കേണ്ടതാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP