Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മാൻ കുറുകെ ചാടിയത് വരുത്തിവച്ചത് വൻ അപകടം; അവധിയാഘോഷിച്ച് ദുബൈലേക്ക് മടങ്ങിയ മലയാളി സംഘത്തിന് നേരെ വാഹനം പാഞ്ഞുകയറി ; ഒരാൾ കൊല്ലപ്പെട്ടു; മൂന്നുപേർ ഗുരുതരാവസ്ഥയിൽ

മാൻ കുറുകെ ചാടിയത് വരുത്തിവച്ചത് വൻ അപകടം; അവധിയാഘോഷിച്ച് ദുബൈലേക്ക് മടങ്ങിയ മലയാളി സംഘത്തിന് നേരെ വാഹനം പാഞ്ഞുകയറി ; ഒരാൾ കൊല്ലപ്പെട്ടു; മൂന്നുപേർ ഗുരുതരാവസ്ഥയിൽ

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്:ദുബൈയിൽ വാഹനാപകടത്തിൽ മലയാളി കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് ഗുരുതര പരുക്ക്. അൽഐനിൽ നിന്ന് അവധിയാഘോഷിക്കാൻ ദുബായിലെത്തി മടങ്ങുമ്പോവാണ് വാഹനം പാഞ്ഞുകയറി അപകടം സംഭവിച്ചത്. കായംകുളം സ്വദേശി സുരേഷ് ബാബുവിന്റെ മകൻ രാജേഷ് ബാബു (കണ്ണൻ 31) ആണ് മരിച്ചത്. മാവേലിക്കര സ്വദേശി വിനു എ.തോമസ് (28), അനുരാജ് (32), സിബി (30) എന്നിവരെ ഗുരുതര പരുക്കുകളോടെ ദുബായ് റാഷിദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ശനിയാഴ്ച പുലർച്ച രണ്ടിന് ദുബായ് അൽഐൻ റോഡിലാണ് അപകടം. റോഡിന് കുറുകെ മാൻ ഓടിയതിനെ തുടർന്ന് ഒരു വാഹനം അപകടത്തിൽപ്പെടുകയും ഇതു നോക്കാൻ തങ്ങളുടെ കാർ നിർത്തി ചെന്ന കണ്ണനും മറ്റു മൂന്നു പേർക്കും നേരെ മറ്റൊരു വാഹനം പാഞ്ഞ് കയറുകയുമായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. രാജേഷ് തത്ക്ഷണം മരിച്ചു.അൽഐനിലെ ഒരു സ്വകാര്യ കെട്ടിട നിർമ്മാണ കരാർ കമ്പനിയിലെ ജീവനക്കാരാണ് നാലു പേരും. വിനു എ.തോമസിന്റെ തലയ്ക്കാണ് പരുക്കേറ്റതെന്ന് ബന്ധുക്കൾ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP