Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മഹാരാഷ്ട്രയിലെ ശിവസേനയുടെ മുതിർന്ന നേതാവ് സഞ്ജയ് റാവത്ത് ആശുപത്രിയിൽ; റാവത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് എൻസിപിയുമായി ചേർന്ന് സർക്കാർ രൂപവത്ക്കരിക്കാനുള്ള നീക്കങ്ങൾക്കിടെ

മഹാരാഷ്ട്രയിലെ ശിവസേനയുടെ മുതിർന്ന നേതാവ് സഞ്ജയ് റാവത്ത് ആശുപത്രിയിൽ; റാവത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് എൻസിപിയുമായി ചേർന്ന് സർക്കാർ രൂപവത്ക്കരിക്കാനുള്ള നീക്കങ്ങൾക്കിടെ

സ്വന്തം ലേഖകൻ

മഹാരാഷ്ട്ര: സർക്കാർ രൂപവത്ക്കരിക്കാനുള്ള നെട്ടോട്ടത്തിനിടെ ശിവസേനയുടെ മുതിർന്ന നേതാവ് സഞ്ജയ് റാവത്തിനെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എൻസിപിയുമായി ചേർന്ന് ശിവസേന മഹാരാഷ്ട്രയിൽ സർക്കാർ രൂപവത്ക്കരിക്കാനുള്ള നീക്കങ്ങൾ നടത്തുന്നതിനിടെയാണ് മുതിർന്ന നേതാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ളത്. ശിവസേനാ മുഖപത്രമായ സാംനയുടെ എക്‌സിക്യൂട്ടീൂവ് എഡിറ്റർ കൂടിയാണ് റാവത്ത്.

മുംബൈ ലീലാവതി ഹോസ്പിറ്റലിൽ ഇപ്പോൾ ചികിത്സയിലാണ് അദ്ദേഹം. തിങ്കളാഴ്ച വൈകിട്ട് 3.30ഓടെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രേേവശിപ്പിച്ചത്. ഡോ. ജലീൽ പാർക്കറുടെ നേതൃത്വത്തിൽ അദ്ദേഹത്തിന് ചികിത്സ നൽകി വരികയാണെന്ന് അധികൃതർ മാധ്യമങ്ങളെ അറിയിച്ചു. അദ്ദേഹത്തിന് നാളെ ആശുപത്രി വിടാൻ കഴിയുമെന്നാണ് കരുതുന്നതെന്ന് സഹോദരനും എംഎ‍ൽഎയുമായ സുനിൽ റാവത്ത് പറഞ്ഞു.

മുഖ്യമന്ത്രി സ്ഥാനം പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട് സഖ്യകക്ഷിയായിരുന്ന ബിജെപിയുമായുണ്ടായ തർക്കത്തെ തുടർന്നാണ് ശിവസേന മഹാരാഷ്ട്രയിൽ സർക്കാർ രൂപവത്ക്കരിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയത്. മഹാരാഷ്ട്രയിലെ രാഷ്ട്രീയ അനിശ്ചിതാവസ്ഥയ്ക്കിടെ ശിവസേനയുടെ നിലപാടുകൾഡഡ എല്ലാ ദിവസവും മാധ്യമങ്ങളെ അറിയിച്ചിരുന്നത് റാവത്താണ്.േോലരോബ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP